Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൊളസ്ട്രോള്‍ കുറയ്ക്കും മൃതസഞ്ജീവനി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍പിലാണ് കൊളസ്ട്രോള്‍. രോഗപ്രതിരോധ ശേഷി മാത്രമല്ല പലവിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വെളുത്തുള്ളി. കാല്‍സ്യത്തിന്റെ കലവറയായ പാലിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട.
ഗുരുതരമായ പല അസുഖങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാന്‍ പാലിന്റേയും വെളുത്തുള്ളിയുടേയും ഉപയോഗം സഹായിക്കും. വെളുത്തുള്ളിയില്‍ വൈറ്റാമിന്‍സ്, കാല്‍സ്യം, പൊട്ടാസ്യം, കോപ്പര്‍, അയേണ്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്്. പാലിലും ഇതിലധികം പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളിയും പാലും കഴിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ആരോഗ്യ കാര്യത്തില്‍ സംഭവിയ്ക്കും എന്നു നോക്കാം. വെളുത്തുള്ളി പാല് തയ്യാറാക്കേണ്ട രീതിയും ആവശ്യമുള്ള വസ്തുക്കളും.

ആവശ്യമുള്ള സാധനങ്ങള്‍
പാല്- 1 കപ്പ്
വെളുത്തുള്ളി- 4 അല്ലി
മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
കുരുമുളകും തേനും- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
പാല് നന്നായി തിളപ്പിച്ചതിനു ശേഷം ഇതിലേക്ക് ഓരോ അല്ലി വെളുത്തുള്ളിയും ഇടുക. അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. തുടര്‍ന്ന് ഇവ മൂന്നും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെളുത്തുള്ളി വേവുന്നതു വരെ തിളപ്പിച്ചു കഴിഞ്ഞാല്‍ പാല് തണുപ്പിച്ച് ഇതില്‍ തേനും കുരുമുളകും ചേര്‍ത്ത് ഉപയോഗിക്കുക

കൊളസ്ട്രോള്‍ കുറയുന്നു
വെളുത്തുള്ളി കഴിയ്ക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മഞ്ഞപ്പിത്തത്തെ പ്രതിരോധിയ്ക്കുന്നു
മഞ്ഞപ്പിത്തം പലപ്പോഴും ഏറ്റവും ഗുരുതരമാകുന്ന അവസ്ഥയാണ്. കരളിനെ ബാധിയ്ക്കുന്ന ദോഷകരമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ വെളുത്തുള്ളിപ്പാല്‍ സഹായിക്കുന്നു. ഇത് ലിവര്‍ സിറോസിസ് ഇല്ലാതാക്കുന്നു.

വന്ധ്യത
വെളുത്തുള്ളിപ്പാല്‍ വന്ധ്യതയെയും പ്രതിരോധിയ്ക്കും. പ്രത്യുല്‍പ്പാദന അവയവങ്ങളിലേക്ക് കൂടുതല്‍ രക്തയോട്ടം സംഭവിയ്ക്കുന്നു. ഇത് പ്രത്യുല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ദഹനശേഷി വര്‍ദ്ധിപ്പിക്കുന്നു
വെളുത്തുള്ളിപ്പാല്‍ ദഹനശേഷി വര്‍ദ്ധിപ്പിക്കുന്നു. വിശപ്പിനെ മിതമാക്കാനും വയറിനകത്തെ പല ദഹനപ്രശ്നങ്ങളും ഇല്ലാതാക്കാനും സഹായിക്കുന്നു.

സന്ധിവാതം തടയുന്നു
സന്ധിവാതത്ത തടയാന്‍ വെളുത്തുള്ളിപ്പാല്‍ സഹായിക്കുന്നു. സന്ധിവാതം മൂലമുണ്ടാകുന്ന വേദന, എരിച്ചില്‍ എന്നീ പ്രശ്നങ്ങലും ഇല്ലാതാക്കുന്നു.

നടുവേദനയ്ക്ക് ആശ്വാസം
നടുവേദന കുറയ്ക്കാനും വെളുത്തുള്ളിപ്പാല്‍ ഉത്തമമാണ്. ഇടുപ്പിലെ ഞരമ്പിനുണ്ടാകുന്ന ഇത്തരം വേദനകള്‍ക്ക് നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിപ്പാല്‍.

ഉറക്കമില്ലായ്മ പരിഹരിക്കുന്നു
ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനും മുന്‍പിലാണ് വെളുത്തുള്ളിപ്പാല്‍.

ജലദോഷവും പനിയും പമ്പ കടക്കും
ജലദോഷവും പനിയും ഇല്ലാതാക്കാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളിപ്പാല്‍ സഹായിക്കുന്നു.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളിപ്പാല്‍ സഹായിക്കുന്ന. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വെളുത്തുള്ളിപ്പാല്‍ കഴിക്കുന്നത് നല്ലതാണ്.

ശ്വാസതടസ്സത്തിന് ആശ്വാസം
ആസ്ത്മ, ന്യൂമോണിയ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് വെലുത്തുള്ളിപ്പാല്. ശ്വസന സംബന്ധമായ ഏത് വിധം പ്രശ്നങ്ങളേയും ഇത് പരിഹരിക്കും.



Click it and Unblock the Notifications
