Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പഴത്തോലെല്ലാം കളയേണ്ടതല്ല, അതില്‍ ചില രഹസ്യമുണ്ട്
പഴം കഴിച്ച് പഴത്തോല് കളയുന്ന രീതിയാണ് നമുക്കെല്ലാമുള്ളത്. വാഴപ്പഴമാകട്ടെ, ഓറഞ്ചാകട്ടെ, മാതള നാരങ്ങയാകട്ടെ എല്ലാം മാംസളമായ ഭാഗം ഉപയോഗിച്ച് ബാക്കി വരുന്ന തോല് നമ്മള് കളയുകയാണ് പതിവ്.
എന്നാല്‍ ചിലപ്പോള്‍ പഴങ്ങളേക്കാള്‍ ആരോഗ്യം നല്‍കുന്നത് പഴത്തോലായിരിക്കും എന്നതാണ് കാര്യം. പഴത്തോലു കൊണ്ടുള്ള സൗന്ദര്യ രഹസ്യം നമുക്കറിയാം. എന്നാല്‍ ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? യൗവ്വനം നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍
ഏതൊക്കെ പഴങ്ങളുടെ തോലിലാണ് ഇത്തരത്തില്‍ ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? ആരോഗ്യഗുണം എന്ന് കേട്ട് എല്ലാ പഴങ്ങളുടേയും തോലുകള്‍ ആരോഗ്യഗുണമുള്ളതാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഏതൊക്കെ പഴങ്ങളുടെ തോലുകള്ക്കാണ് ഇത്തരത്തില്‍ ആരോഗ്യഗുണങ്ങള്‍ ഉള്ളതെന്നു നോക്കാം.

ഓറഞ്ചിന്റെ തൊലി
ഓറഞ്ച് നമ്മളെല്ലാവരും കഴിയ്ക്കും. എന്നാല്‍ ഓറഞ്ചിന്റെ തൊലിയോ? സൗന്ദര്യ സംരക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ ഇത് ബ്ലീച്ച് ചെയ്യാനായി ഉപയോഗിക്കും. എന്നാല്‍ നിരവധി ആരോഗ്യഗുണങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ക്യാന്‍സറിനെ തടയാനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും നെഞ്ചെരിച്ചില്‍ പ്രതിരോധിയ്ക്കാനും ഓറഞ്ച് തോലിന് കഴിയും.

പഴത്തോല്
വാഴപ്പഴത്തിന്റെ തോല് നമ്മളില്‍ പലരും ഉപയോഗിക്കും. ഇത് നമ്മുടെ പല്ലിന്റെ നിറം സംരക്ഷിക്കുന്നു. മാത്രമല്ല വയറുവേദനയെ ഇല്ലാതാക്കാനും വാഴപ്പഴത്തിന്റെ തോല് നല്ലതാണ്.

മാതളനാരങ്ങയുടെ തോല്
മാതള നാരങ്ങയുടെ തോലും ഇത്തരത്തില്‍ ആരോഗ്യഗുണങ്ങള്‍ ധാരാളം ഉള്ളതാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളേയും തൊണ്ടവേദന, എല്ലിന്റെ ആരോഗ്യം തുടങ്ങിയവയേയും ഇല്ലാതാക്കും.

തണ്ണിമത്തന്റെ തോല്
തണ്ണിമത്തന് ഇത്തരത്തില്‍ ആരോഗ്യഗുണമുള്ള തോലുള്ളതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള തണ്ണിമത്തന് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ തണ്ണിമത്തന്റെ തോലിന് കഴിയുന്നു.

വെള്ളരിക്ക തോല്
സൗന്ദര്യ സംരക്ഷണത്തില്‍ വെള്ളരിക്ക ധാരാളം ഉപയോഗിക്കും. അതുപോലെ തന്നെയാണ് ആരോഗ്യ കാര്യത്തിലും വെള്ളരിയ്ക്കയുടെ പ്രാധാന്യം. കലോറി കുറഞ്ഞതായതിനാല്‍ ഇത് അമിതവണ്ണത്തെ ചെറുക്കുന്നു. മാത്രമല്ല വയറിളക്കത്തിനേയും പ്രതിരോധിയ്ക്കാന്‍ വെള്ളരിയ്ക്ക സഹായിക്കുന്നു.

ആപ്പിളിന്റെ തോല്
ആപ്പിള്‍ പലരും തോല് കളയാതെയാണ് കഴിക്കാറ്. എന്നാല്‍ ആരോഗ്യം മാത്രം നിറഞ്ഞിരിക്കുന്ന ആപ്പിള്‍ ക്യാന്‍സറിനെ പോലും പ്രതിരോധിയ്ക്കും. ആപ്പിളിന്റെ തോല് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങളെ പോലും ഇത് ഇല്ലാതാക്കുന്നു.

നാരങ്ങയുടെ തോല്
നാരങ്ങയുടെ തോല് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്നവരാണ് നമ്മള്. എന്നാല്‍ ദന്ത സംബന്ധമായ പ്രശ്നങ്ങളും എല്ല് സംബന്ധമായ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ നാരങ്ങയുടെ തോല് സഹായിക്കും. മാനസികമായും ഉണ്ടാവുന്ന സമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ നാരങ്ങയുടെ തോല് സഹായിക്കും.



Click it and Unblock the Notifications
