Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ലക്ഷണങ്ങളുണ്ടോ, എങ്കില് സൂക്ഷിക്കുക
പലപ്പോഴും പല രോഗങ്ങളും ഗുരുതരമായ പല രോഗങ്ങളുടേയും ലക്ഷണങ്ങളാണ്. എന്നാല് വരുന്ന രോഗത്തിന് മരുന്ന് കഴിയ്ക്കുകയല്ലാതെ എന്തുകൊണ്ട് ഈ രോഗം എന്നതിനെക്കുറിച്ച് ആരും വിശദമായി ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ രോഗങ്ങളേക്കാള് ഭയക്കേണ്ടത് പല രോഗലക്ഷണങ്ങളേയുമാണ്. ഇതു പോലെ തന്നെയാണ് അള്സറും. ഉദരരോഗങ്ങളില് പ്രധാനിയാണ് അള്സര്. ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ശരീരത്തിലുണ്ടാകുന്ന ആസിഡ് ശരീരത്തിനു തന്നെ ദോഷകരമായി മാറി കുടല് ഭിത്തികളില് ഉണ്ടാക്കുന്ന വ്രണങ്ങളാണ് അള്സറായി പിന്നീട് രൂപാന്തരപ്പെടുന്നത്. വയറിന്റെ സംരക്ഷണ പാളി തകരുകയാണ് അള്സറിലൂടെ സംഭവിക്കുന്നത്.
സാധാരണയായി അള്സറിനെ രണ്ടായി തിരിയ്ക്കാം. ഇതില് ആമാശത്തിലുണ്ടാകുന്ന അള്സറിനെ ഗ്യാസ്ട്രിക് അള്സര് എന്നും ചെറുകുടലിന്റെ ആദ്യഭാഗത്തുണ്ടാകുന്ന അള്സറിനെ ഡുവേഡിനല് അള്സര് എന്നും പറയുന്നു. അള്സറിന്റെ ചില അപ്രതീക്ഷിത ലക്ഷണങ്ങള് എന്തൊക്കെയെന്ന് നോക്കാം.

വയറില് പൊക്കിളില് എരിച്ചില്
വയറിനു മുകളില് പൊക്കിളിന്റെ ഭാഗത്തായുണ്ടാകുന്ന എരിച്ചില് പലപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്. എന്നാല് അള്സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഇത്. കൂടുതലായി ഭക്ഷണങ്ങളില് മസാല ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തില് അള്സര് രൂപാന്തരപ്പെടുന്നത്.
ഓക്കാനവും ഛര്ദ്ദിയും
ഓക്കാനവും ഛര്ദ്ദിയുമാണ് മറ്റൊരു ലക്ഷണം. വയറിന്റെ മധ്യഭാഗത്ത് വേദന അനുഭവപ്പെടുന്നതിനോടൊപ്പം ഓക്കാനവും ഛര്ദ്ദിയും ഉണ്ടാവും.

കഠിനമായ വയറുവേദന
എത്ര മരുന്നു കഴിച്ചിട്ടും നില്്ക്കാത്ത വയറുവേദനയാണ് മറ്റൊരു പ്രധാന ലക്ഷണം. എന്നാല് ഭക്ഷണത്തിന്റെ പ്രശ്നമാണെന്ന ധാരണയില് വിട്ടു കളയുന്നവര്ക്ക് പിന്നീട് ഭാവിയില് ദു:ഖിക്കേണ്ടി വരും.
ഗ്യാസ് ട്രബിള്
ദഹനസംബന്ധമായ പ്രശ്നങ്ങള് കൊണ്ട് മാത്രമല്ല ഗ്യാസ് ട്രബിള് ഉണ്ടാവുന്നത്. ഇതിന് പിന്നില് ചിലപ്പോള് അള്സര് എന്ന വില്ലനായിരിക്കാം. എന്തായാലും മുകളില് പറഞ്ഞ ലക്ഷണങ്ങള് കണ്ടാല് ഉടന് തന്നെ ഡോക്ടറെ സമീപിക്കുക.

അള്സര് വരാതിരിക്കാനാണ് ആദ്യം നമ്മള് ശ്രദ്ധിക്കേണ്ടത്. അതിനായി ഭക്ഷണ കാര്യത്തിലും അല്പം മുന്കരുതല് സ്വീകരിക്കണം. മസാല കൂടുതലുള്ള ഭക്ഷണങ്ങള് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാത്രമല്ല കൃത്യമായ ആവശ്യത്തിന് വെള്ളം കുടിയ്ക്കുകയപം ഭക്ഷണം കഴിയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല മദ്യപാനവും പുകവലിയും കുറയ്ക്കുന്നതും പാടേ നിര്ത്തുന്നതും അള്സറിനെ പ്രതിരോധിയ്ക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
