Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തലവേദനയ്ക്ക് ഇങ്ങനേയും കാരണങ്ങളോ?
തലവേദന അനുഭവിക്കാത്തവര്‍ ഉണ്ടാവില്ല. ഏത് പ്രായക്കാര്‍ക്കും യാതൊരു വിധ മുന്നറിയിപ്പും നല്‍കാതെ വരുന്ന വില്ലനാണ് തലവേദന. എന്നാല്‍ പലപ്പോഴും തലവേദന കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് അതനുഭവിച്ചവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്നാല്‍ എന്തൊക്കെ കാരണങ്ങളാണ് തലവേദനയുടെ പുറകില്‍ എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്ത കാരണങ്ങളായിരിക്കും തലവേദനയ്ക്ക് പുറകിലുണ്ടാവുന്നത്. സാധാരണ കാരണങ്ങള്‍ പനിയോ, ചുമയോ, ടെന്‍ഷനോ, മാനസിക സമ്മര്‍ദ്ദമോ ഒക്കെയായിരിക്കാം. എന്നാല്‍ ചില അസാധരണമായ കാരണങ്ങള്‍ തലവേദനയ്ക്ക് പുറകിലുണ്ടാവും.
പലര്‍ക്കും തലവേദനയ്ക്ക് എത്ര മരുന്ന് കഴിച്ചിട്ടും എന്തൊക്കെ ചെയ്തിട്ടും കാര്യമുണ്ടാവില്ല കാരണം ഇതിന്റെ കാരണമറിഞ്ഞ് ചികിത്സിക്കാത്തത് തന്നെ പ്രശ്നം. എന്നാല്‍ പലരുടേയും തലവേദനയുടെ അസാധാരണമായ ആ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാല്‍സ്യത്തിന്റെ കുറവ്
ശരീരത്തില്‍ കാല്സ്യത്തിന്റേയോ മാംഗനീസിന്റേയൊ കുറവുണ്ടാകുമ്പോള്‍ തലവേദന സ്ഥിരമായിരിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്ക് ശരീരത്തില്‍ കാല്‍സ്യത്തിന്റേയും മാംഗനീസിന്റേയും അളവ് പരിശോധിയ്ക്കുന്നത് നല്ലതാണ്.
കാപ്പിയും പ്രശ്നം
കഫീന്‍ അടങ്ങിയിട്ടുള്ള പാനീയങ്ങളെല്ലാം തന്നെ തലവേദനയ്ക്ക് കാരണങ്ങളാണ്. ചായ, കൊക്കക്കോള, ചില മരുന്നുകള്‍ എന്നിവയെല്ലാം തലവേദന ഉണ്ടാക്കുന്നു.
പുകയില, മദ്യം
പുകയിലയും മദ്യവും പലപ്പോഴും തലവേദനയുടെ സ്ഥിരം കാരണങ്ങളില്‍ ചിലതാണ്. ഇവ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും തലവേദന ഉണ്ടാവില്ല എന്നത് സത്യം. എന്നാല്‍ പിന്നീട് ഇവയുടെ ഹാങ്ഓവര്‍ മാറുമ്പോഴായിരിക്കും പലപ്പോഴും പ്രശ്നങ്ങളുടെ തുടക്കം.
തലവേദന മരുന്നുകള്‍
അത്ഭുതം തോന്നുന്നുണ്ടോ, പലപ്പോഴും തലവേദന മാറാന്‍ വേണ്ടി നമ്മള് കഴിയ്ക്കുന്ന പല മരുന്നുകളും തലവേദന ഉണ്ടാക്കുന്നവ തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
