Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മസ്തിഷ്കാരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണശീലങ്ങൾ.
രോഗ്യകരമായ ഭക്ഷണശീലം പാലിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പക്ഷെ പലപ്പോഴും നാം അത് മറക്കുന്നു .എന്നാൽ ചിലഭക്ഷണശീലങ്ങൾ മസ്തിഷ്കത്തെ മോശമായി ബാധിക്കുമെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു .
സാധാരണയായി ആഹാരവസ്തുക്കളിൽ ഭക്ഷ്യസംസ്കരണത്തിനു ഉപയോഗിക്കുന്ന ഗ്‌ളൂട്ടോമേറ്റ് ,പഞ്ചസാര എന്നിവ ഒരളവിൽ കവിഞ്ഞാൽ അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും .പ്രത്യേകിച്ച് മസ്തിഷ്കത്തിന്
മാംസത്തിന് നിറം നൽകാനും മറ്റും ഉപയോഗിക്കുന്ന ഗ്‌ളൂട്ടോമേറ്റ് എന്ന രാസവസ്തു തലച്ചോറിനെയും ,ഞരമ്പുകളെയും തളർത്തുകയും പാർക്കിൻസൺസ് പോലുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും.ഓട്ടിസം പോലുള്ള രോഗങ്ങൾക്കും ഇത് കാരണമാവും. ഏറെ അപകടകാരിയാണ് ഗ്‌ളൂട്ടോമേറ്റ് ഇതിന്റെ ദീര്ഘകാലാനുപയോഗം ഒഴിവാക്കുകതന്നെ വേണം എന്നാൽ വിറ്റാമിൻ ബി ട്വൽവ് ഇതുമൂലമുള്ള തകരാറുകൾക്കു ഒരുപരിധി വരെ പരിഹാരമാകും എന്നഗവേഷണങ്ങൾ പറയുന്നു.

കടൽ മത്സ്യങ്ങളുടെ ദീർഘകാല ഉപയോഗം തലച്ചോറിലെ പ്രശ്നങ്ങൾക്കു കാരണമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന മെർക്കുറിയുടെ അംശം തലച്ചോറിലെ കോശങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്നു തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതോടൊപ്പം കാഴ്ചശക്തിക്കും മങ്ങൽ ഏല്പിക്കുന്നു സ്രാവുപോലുള്ള കടൽ മത്സ്യങ്ങൾ കഴിയുന്നതും ഒഴിവാക്കുക ഇതിൽ കൂടുതൽ രസാംശം അടങ്ങിയിരിക്കുന്നു

പൂരിതക്കൊഴുപ്പുകൾ അധികമുള്ള ആഹാരസാധനങ്ങൾ തലച്ചോറിൽ നീർക്കെട്ടുണ്ടാക്കി അതിനെ സങ്കോചി പ്പിക്കുന്നു .മൈക്രോവൈവിൽ പാകം ചെയ്ത സാധനങ്ങൾ ,പൂരിതക്കൊഴുപ്പുകളിൽ വറുത്തെടുത്ത ഭക്ഷ്യവസ്തുക്കൾ ,മാർജറിൻ പോലുള്ള സാധനങ്ങൾ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം

വിശക്കുമ്പോൾ മധുരമുള്ള ശീതള പാനീയങ്ങൾ കുടിക്കുന്ന ശീലം മിക്കവരിലും ഉണ്ടാവും. ഇത് വിശപ്പിനെ കെടുത്തുക മാത്രമല്ല ചെയ്യുന്നത് .പിന്നീട് കുറെ നേരത്തേക്ക് ഭക്ഷണം കഴിക്കാൻ തോന്നില്ല .അതുകൊണ്ടു തലച്ചോറിന്റെ ശരിയായ പ്രവർത്തനവും നടക്കില്ല.

റൊട്ടി ,പാസ്ത,എന്നീ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിയുന്നത്ര കുറക്കുക..കുട്ടികളെയും ഇത് ശീലിപ്പിക്കുക .ആലോചനാശീലത്തെ അപകടത്തിലാക്കുന്ന ആഹാരം കുറക്കുക
സംസ്കരിച്ചെടുത്ത ഭക്ഷണം ഒഴിവാക്കുക തന്നെ വേണം .തലച്ചോറിനെ കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇത് ബാധിക്കും.പൂരിതക്കൊഴുപ്പുകളും ,പ്രിസർവേറ്റീവുകളും ,പഞ്ചസാരയും ഭക്ഷണത്തിൽനിന്നും ഒരു പരി ധിവരെയെങ്കിലും ഒഴിവാക്കാൻ ആയാൽ മസ്തിഷ്കാരോഗ്യത്തോടൊപ്പം അമിതവണ്ണത്തെയും അസുഖങ്ങളെയും കുറയ്ക്കാനാവും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

