Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
കൊളസ്ട്രോളിനെതിരെ മരുന്നിനു പകരം ഭക്ഷണം
ജീവിതരീതി മാറുന്നതിന്റെ ഫലമായി നമുക്ക് ലഭിയ്ക്കുന്ന രോഗങ്ങളില്‍ പ്രധാനിയാണ് കൊളസ്ട്രോളിന്റെ വര്‍ദ്ധനവ്. ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും നമുക്കിടയില്‍ ഉണ്ടാവുന്നു. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് കഴിയ്ക്കുന്നതിനായി മരുന്ന് കഴിയ്ക്കുന്നു നമ്മള്. ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ കുറച്ചൊന്നുമല്ല
എന്നാല്‍ മരുന്നിനു പകരം ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നമുക്ക് ഇനി കൊളസ്ട്രോളിനോട് പൊരുതാം. എന്നാല്‍ പലപ്പോഴും ഭക്ഷണം വലിച്ചു വാരിക്കഴിച്ച് പ്രശ്നമുണ്ടാക്കുന്നതിനേക്കാള് നല്ലത് കൊളസ്ട്രോളിനോട് പൊരുതാന്‍ ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങള്‍ എങ്ങനെയൊക്കെ കഴിയ്ക്കണം എന്നതാണ്. ആരോഗ്യത്തിന് സംരക്ഷണം നല്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് കഴിയ്ക്കേണ്ടത് എന്നു നോക്കാം.

ബീന്‍സ് കഴിയ്ക്കാം
ബീന്‍സ് ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ള പച്ചക്കറിയാണ്. ഇതിന്റെ ആരോഗ്യഗുണത്തില്‍ മുന്പില് നില്‍ക്കുന്നതാകട്ടെ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവുമാണ്.

ബ്രൊക്കോളി
ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതാണ് ബ്രൊക്കോളി. എന്നാല്‍ ബ്രൊക്കോളി നമ്മുടെ നാട്ടില്‍ അത്രത്തോളം പരിചിതമല്ല എ്നത് മാത്രമാണ് പ്രശ്നം.

ഓട്സ്
സൂപ്പര്‍ഫുഡിന്റെ ഗണത്തില്‍ പെടുന്നതാണ് ഓട്സ്. ഓട്സ് കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ കൊളസട്രോള്‍ കൃത്യമാക്കാന്‍ ഓട്സ് കഴിയ്ക്കാവുന്നതാണ്.

മത്തങ്ങ
മത്തങ്ങ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് മുന്നില്‍ നില്ക്കുന്നു. കൊളസ്ട്രോള്‍ കൃത്യമാക്കാന്‍ ഇത്രത്തോളം പറ്റിയ പച്ചക്കറി മറ്റൊന്നുമില്ല. മത്തങ്ങ സ്ഥിരമായി കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ മാത്രമല്ല ഹൃദയ സംബന്ധമായ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

ചീര
ഇലക്കറികളിലെ രാജാവാണ് ചീര. ചീര കഴിയ്ക്കുന്നത് കണ്ണിന് കാഴ്ച ശക്തി നല്‍കുന്നതോടൊപ്പം കൊളസ്ട്രോളിനെയും നിയന്ത്രിക്കുന്നു.

തക്കാളി
തക്കാളി കഴിയ്ക്കുന്നത് ചിലര്‍ക്ക് അലര്‍ജിയാണ്. എന്നാല്‍ തക്കാളി നല്കുന്ന ആരോഗ്യം വേറൊന്നിനും നല്‍കാനാവില്ലെന്നതാണ് പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ തക്കാളി നമുക്ക് കാണിച്ചു തരുന്നത്.

തൈര്
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് പാലും പാലുല്‍പ്പന്നങ്ങളും. അതുകൊണ്ട് തന്നെ തൈരിന് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല.

മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. ഇത് ആരോഗ്യം നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ആരോഗ്യത്തോടൊപ്പം തന്നെ കൊളസ്ട്രോളിന് കടിഞ്ഞാണിടാനും സഹായിക്കുന്നു.



Click it and Unblock the Notifications
