Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
വേനലില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ
വേനല്‍ക്കാലത്ത് ആരോഗ്യസംരക്ഷണത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാലമാണ്. നിര്‍ജ്ജലീകരണവും ചര്‍മ്മപ്രശ്നങ്ങളും ഉള്‍പ്പടെ നിരവധി പ്രശ്നങ്ങളാണ് നമ്മള് വേനലില്‍ അനുഭവിക്കേണ്ടി വരുന്നത്.
നിര്ജ്ജലീകരണത്തിലൂടെ നമുക്ക് ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ഗുരുതരമായി മാറാന്‍ അധികം സമയം വേണ്ടെന്നതു തന്നെയാണ് സത്യം.
വേനല്‍ക്കാലത്ത് നമ്മുടൈയെല്ലാം വീട്ടില്‍ നാരങ്ങാവെള്ളം ഉണ്ടാവും. ദിവസവും 3 പഴം കഴിച്ചാല്‍....
സത്യത്തില്‍ നാരങ്ങാ വെള്ളത്തിന്റെ ഉപയോഗം ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. ഇത്തരത്തില്‍ നാരങ്ങ ഉള്‍പ്പടെ എന്തൊക്കെ വേനല്‍ക്കാലത്ത് നമ്മള് ഒഴിവാക്കണം എന്നു നോക്കാം. ഇവയില്‍ പലതും നമ്മള് സ്ഥിരമായി ഉപയോഗിക്കുന്നവ തന്നെയായിരിക്കും.

എനര്‍ജി ഡ്രിങ്ക്സ്
ആരോഗ്യം എന്നു കരുതി നമ്മള് പലപ്പോഴും ദാഹിക്കുമ്പോള്‍ എനര്‍ജി ഡ്രിങ്ക്സ് കഴിയ്ക്കാറുണ്ട്. എന്നാല്‍ ഇത് ശരീരത്തിന് നിര്‍ജ്ജലീകരണം കൂടുതല്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പലര്‍ക്കും അറിയില്ല. കാരണം ഇതില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്താന്‍ കാരണമാകുന്നു.

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം
കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണമാണ് നമ്മള് വേനല്‍ക്കാലങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ കാരണമാകുന്നു. കാരണം ഇത്തരം ഭക്ഷണങ്ങളില്‍ ഉയര്‍ന്ന തോതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നമ്മള് സ്ഥിരമായി കഴിയ്ക്കുന്നതിനേക്കാള്‍ വെള്ളം കൂടുതല്‍ കഴിയ്ക്കാന്‍ നിര്‍ബന്ധിക്കും.

ഉയര്‍ന്ന് പ്രോട്ടീന്‍ ഡയറ്റ്
ഉയര്‍ന്ന പ്രോട്ടീന്‍ ഡയറ്റ് ആരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിര്ജ്ജലീകരണത്തേയും അനാരോഗ്യത്തേയും ക്ഷണിച്ചു വരുത്തും.

നാരങ്ങാ വെള്ളം
നാരങ്ങാ വെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ ഇത് പലപ്പോഴും നമ്മുടെ മൂത്രശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇത് നിര്‍ജ്ജലീകരണത്തിന് വഴിവെയ്ക്കുന്നു. അതുകൊണ്ട് നാരങ്ങാ വെള്ളം വേനലില്‍ കഴിയ്ക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്.

കാപ്പി
കാപ്പിയാണ് മറ്റൊരു അനാരോഗ്യമുണ്ടാക്കുന്ന പാനീയം. ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇതും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനും നിര്‍ജ്ജലീകരണത്തിനും വിളര്‍ച്ചയ്ക്കും കാരണമാകും.

ഉപ്പ് കൂടുതലുള്ള ഭക്ഷണം
ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണവും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് ശരീരത്തിലെ ജലാംശത്തെ വലിച്ചെടുക്കുകയും വേഗത്തില്‍ നിര്‍ജ്ജലീകരണമെന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വേനലില്‍ ഉപ്പ് കഴിയ്ക്കുമ്പോള്‍ അല്പം കൂടി ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍
വേനലില്‍ നമുക്കിഷ്ടം വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിനാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഗുരുതരമായ നിര്‍ജ്ജലീകരണമാണ് ശരീരത്തിനുണ്ടാക്കുന്നത്.



Click it and Unblock the Notifications