For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

By Super Admin
|

അസ്ഥികള്‍ മുതല്‍ രോഗപ്രതിരോധശേഷി വരെയുള്ള ആരോഗ്യാവസ്ഥകളില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. അസ്ഥികളില്‍ മിനറലുകള്‍ നിക്ഷേപിക്കാനുള്ള ശരീരത്തിന്‍റെ കഴിവിനെ വിറ്റാമിന്‍ ഡി പിന്തുണയ്ക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

മതിയായ അളവില്‍ വിറ്റാമിന്‍ ഡി ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ അസ്ഥികളുടെ കരുത്ത് നഷ്ടമാവുകയും, സുഷിരങ്ങള്‍ വീഴുകയും, പൊട്ടലുണ്ടാവുകയും ചെയ്യും. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ അനേകം ശ്വേതരക്താണുക്കള്‍ വിറ്റാമിന്‍ ഡിയ്ക്കുള്ള റിസെപ്റ്ററുകള്‍ അടങ്ങിയവയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

വിറ്റാമിന്‍ ഡിയുടെ അളവ് കുറഞ്ഞാല്‍ നിങ്ങള്‍ക്ക് വേഗത്തില്‍ അണുബാധയുണ്ടാകും. വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കാനുള്ള ചില മികച്ച മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക.

 വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

വിറ്റാമിന്‍ ഡി 3 സജീവമായ വിറ്റാമിന്‍ ഡിയുടെ മുന്‍ഗാമിയാണ്. അള്‍ട്രാവയലറ്റ് റേഡിയേഷന്‍ ഏല്‍ക്കുമ്പോള്‍ ചര്‍മ്മം വിറ്റാമിന്‍ ഡി3 ഉത്പാദിപ്പിക്കും. 90 ശതമാനത്തോളം വിറ്റാമിന്‍ ഡി നിര്‍മ്മിക്കപ്പെടുന്നത് ചര്‍മ്മത്തില്‍ നിന്നാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്. രാവിലെ 11 മണിക്ക് മുമ്പും വൈകുന്നേരം 4 മണിക്ക് ശേഷവും വെയില്‍ കൊള്ളുന്നത് ഗുണം ചെയ്യുകയും ഉപദ്രവകരമായ രശ്മികള്‍ ഏല്‍ക്കുന്നത് തടയുകയും ചെയ്യും.

 വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

ചെമ്പല്ലി, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ വിറ്റാമിന്‍ ഡിയാല്‍ സമ്പന്നമാണ്. ദിവസവും ഇവ കഴിക്കുന്നത് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാക്കും. മുട്ടയും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയതാണ്. രണ്ട് വലിയ മുട്ട കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ 80 ശതമാനം വിറ്റാമിന്‍ ഡി ലഭിക്കും.

 വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

പാലും പാലുത്പന്നങ്ങളും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയതാണ്. ദിവസേന യോഗര്‍ട്ട് കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാകും. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഒരു ലാക്ടോബാസിലസ് പ്രോബയോട്ടിക് സപ്ലിമെന്‍റിന് രക്തത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിവുണ്ട് എന്ന് ആദ്യമായി വെളിപ്പെടുത്തിയത്.

 വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

കോഡ് ലിവര്‍ ഓയില്‍ വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ ശാസ്ത്രജ്ഞന്‍മാര്‍ കുട്ടികളില്‍ സാധാരണമായി കാണപ്പെടുന്ന റാക്കെറ്റ്സ് എന്ന രോഗത്തിന് ഇത് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

 വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകള്‍

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം അസ്ഥികള്‍ ദുര്‍ബലമായി മാറുന്ന അവസ്ഥയാണിത്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ കോഡ് ലിവര്‍ ഓയില്‍ വിറ്റാമിന്‍ ഡിയുടെ വിഷാംശത്തെ തടയും.

English summary

Five Ways To Get Vitamin D

From your bones to your immunity system, vitamin D plays an important role in your state of health.
Story first published: Wednesday, July 13, 2016, 17:08 [IST]
X
Desktop Bottom Promotion