Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഗര്‍ഭാശയ ക്യാന്‍സര്‍ ശക്തി പ്രാപിക്കും കാലം
ക്യാന്‍സര്‍ എന്ന രോഗത്തെ എന്നും ഭയപ്പാടോടെ മാത്രമാണ് നമ്മള് കണ്ടിരുന്നത്. എത്രയൊക്കെ ഒഴിഞ്ഞു പോയെന്ന് നമ്മള് വിചാരിച്ചാലും അവസരം കിട്ടിയാല്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടു കൂടി തന്നെ നമ്മളില്‍ തിരിച്ചെത്തുന്നു. പുരുഷന്മാരായിരുന്നു പണ്ട് ക്യാന്‍സര്‍ ഭീതിയില്‍ വിറച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകളിലും യാതൊരു ദയയുമില്ലാതെ ക്യാന്‍സര്‍ പിടിമുറുക്കിക്കഴിഞ്ഞു. സ്ത്രീകളുടെ മരണത്തില്‍ കലാശിക്കുന്ന ഏറ്റവും ഭയാനകമായ അവസ്ഥയാണ് ഗര്‍ഭാശയ ക്യാന്‍സര്‍ അഥവാ സെര്‍വ്വിക്കല്‍ ക്യാന്‍സര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിയ്ക്കുന്നതും ഇത്തരത്തില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ മൂലമാണ്. ഇന്ത്യയില്‍ ഏകദേശം 1.32 ലക്ഷം ഗര്‍ഭാശയ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ മൂലം നമ്മുടെ രാജ്യത്ത് 74000മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗര്‍ഭാശയ ക്യാന്‍സറിനെ പറ്റി ഇന്നും നമ്മുടെ സ്ത്രീകള്‍ക്ക് വേണ്ടത്ര അറിവില്ല. പലപ്പോഴും ഇത്തരത്തിലുള്ള ക്യാന്‍സര്‍ അതിന്റെ അറ്റത്തെത്തുമ്പോള്‍ മാത്രമേ പലപ്പോഴും നമ്മള് അറിയുന്നുള്ളൂ എന്നതാണ് കാര്യം. അതുകൊണ്ടു തന്നെ പിന്നീട് ചികിത്സയ്ക്ക് വേണ്ടി കാത്തു നില്‍ക്കാനുള്ള സമയം ഇവര്‍ക്കുണ്ടാവില്ല. എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭാശയ ഗള ക്യാന്‍സറിനെക്കുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം. വെറുതേയല്ല, അമിതവണ്ണം ക്യാന്‍സര്‍ തന്നെ

സ്തനാര്‍ബുദത്തേക്കാള്‍ ഭീകരം
സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സ്തനാര്‍ബുദമാണ്. എന്നാല്‍ സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഗര്‍ഭാശയ ക്യാന്‍സര്‍ ആണ്.
ആര്‍ത്തവ വിരാമത്തിനു ശേഷം ശ്രദ്ധ
ആര്‍ത്തവ വിരാമത്തിനു ശേഷവും രക്തം കലര്‍ന്ന ദുര്‍ഗന്ധത്തോടു കൂടിയ സ്രവങ്ങള്‍, അടിവയറ്റില്‍ വേദന എന്നിവ ഗര്‍ഭാശയ ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. കുട്ടികള്‍ക്ക് ക്യാന്‍സര്‍ നല്‍കുന്നത് അച്ഛന്?
ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധം
ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധം ഗര്‍ഭാശയ ക്യാന്‍സറിനു കാരണമാകും. പ്രായപൂര്ത്തിയാവുന്നതിനുള്ള ഇത്തരത്തിലുള്ള ബന്ധങ്ങളും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
വൈറസ് കാരണം
ഹ്യുമന്‍ പാപ്പിലോമ വൈറസ് എന്ന രോഗാണുവാണ് ഗര്‍ഭാശയ ക്യാന്‍സറിന് കാരണം. പലപ്പോഴും ഇത് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്.

വാക്സിനേഷന് ഫലപ്രദം
ഗര്‍ഭാശയ ക്യാന്‍സര്‍ തടയാന്‍ വാക്സിനേഷന് സഹായകമാണ്. പലപ്പോഴും വാക്സിനേഷനെക്കുറിച്ച് അറിവില്ലാത്തതാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
