For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാമ്പൂ സൂക്ഷിച്ചുപയോഗിച്ചാല്‍ ദു:ഖിക്കേണ്ടേ

|

സ്ഥിരമായി ഷാമ്പൂ ഉപയോഗിക്കുന്നവര്‍ ഇനി അല്‍പം ശ്രദ്ധിക്കുക, ഷാമ്പൂവിന്റെ ഉപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് കാരണമാകും എന്നാണ് പറയപ്പെടുന്നത്. ഷാമ്പൂ മാത്രമല്ല ബോഡി ലോഷന്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയവയെല്ലാം സ്തനാര്‍ബുദത്തിന് കാരണമാകും. ഷാമ്പൂവിലെ പാരബെന്‍സ് ആണ് സ്തനാര്‍ബുദമുണ്ടാക്കുന്നത്.

Excessive use of shampoo may lead to breast cancer

ഷാമ്പൂ പോലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് പാരബെന്‍സ്. ഇത് ശരീരത്തിലുള്ള ഈസ്ട്രജന്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതു വഴി സ്തനാര്‍ബുദത്തിന് വഴി തുറക്കുന്നു.

മാത്രമല്ല ക്യാന്‍സര്‍ ബാധിത സെല്ലുകളെ ഉത്തേജിപ്പിക്കുന്നതില്‍ മുന്‍പനാണ് പാരബെന്‍സ്. ഇത് സ്തനാര്‍ബുദം വ്യാപിക്കുന്നതിനും കാരണമാകും. ഈ അടുത്തായി കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്.

shampoo using

മാത്രമല്ല പാരബെന്‍സ് മറ്റു ഘടകങ്ങളൊടൊപ്പം ചേരുമ്പോള്‍ ഇത് രോഗസാധ്യത ഇരട്ടിയാക്കുന്നു. സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്റെ അമിതോത്പാദനം പലപ്പോഴും ഗുരുതരമായ ഇത്തരത്തിലുള്ള ക്യാന്‍സറിന് വഴി തെളിയ്ക്കുന്നു.

English summary

Excessive use of shampoo may lead to breast cancer

Excessive use of shampoo may lead to breast cancer, claims new study - According to a new study, common chemicals found in personal care products such as shampoos, may increase breast cancer risk even at low doses.
Story first published: Wednesday, January 6, 2016, 18:11 [IST]
X
Desktop Bottom Promotion