For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെ വിഷം അടുക്കളയില്‍ കളയാം

|

അടുക്കളയാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാന സ്ഥലം. എന്തിനും ഏതിനും അടുക്കളയില്‍ പരിഹാരമുണ്ട്. ഒരിക്കലും മാറാത്ത അസുഖങ്ങള്‍ക്ക് പോലും പലപ്പോഴും അടുക്കളയില്‍ മരുന്നുണ്ട്. നിങ്ങള്‍ മൂക്കില്‍ വിരലിടാറുണ്ടോ, ഡോക്ടര്‍ പറയും

എന്തിനധികം ശരീരത്തിലെ വിഷാംശത്തെ പ്രതിരോധിയ്ക്കാന്‍ പോലുമുള്ള കഴിവ് അടുക്കളയിലുണ്ട്. അടുക്കളയില്‍ ഉള്ള ചില കൂട്ടുകള്‍ എങ്ങനെ ശരീരത്തിലെ വിഷത്തെ പ്രതിരോധിയ്ക്കും എന്ന് നോക്കാം.

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും ജീവിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നും ശരീരത്തില്‍ ധാരാളം വിഷാംശം കടന്നു കൂടുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ ചില കൂട്ടുകള്‍ അടുക്കളയിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ജീരകം

ജീരകം

ആളു ചെറുതാണെങ്കിലും ഇതിലടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങള്‍ വളരെ വലുതാണ്. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നതിന് പ്രത്യേക കഴിവാണ് ജീരകത്തിനുള്ളത്.

ജീരകവെള്ളം

ജീരകവെള്ളം

ഭക്ഷണത്തില്‍ കലര്‍ത്തി കഴിയ്ക്കാനും വെള്ളം തിളപ്പിച്ച് കുടിയ്ക്കാനും ഏറ്റവും ബെസ്റ്റാണ് ജീരകം. ജീരകവെള്ളം എത്ര ദിവസം വേണമെങ്കിലും ഉപയോഗിക്കാമെന്നതും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതുമാണ് ജീരകത്തിന്റെ പ്രത്യേകത.

 കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് അല്‍പം വിലപിടിപ്പുള്ള വസ്തുവാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വിലയേക്കാള്‍ ഗുണം നോക്കുന്നതാണ് ഉത്തമം. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് കുങ്കുമപ്പൂവിലുള്ളത്. കുങ്കുമപ്പൂവ പാലില്‍ ചാലിച്ച് കുടിയ്ക്കുന്നതു വഴി ടോക്‌സിനുകളെല്ലാം പുറന്തള്ളപ്പെടുന്നു.

ബ്രേക്ക്ഫാസ്റ്റ് പഴമെങ്കില്‍ ആയുസ്സെടുക്കുംബ്രേക്ക്ഫാസ്റ്റ് പഴമെങ്കില്‍ ആയുസ്സെടുക്കും

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ എല്ലാവരുടേയും അടുക്കളയിലെ നിറസാന്നിധ്യമാണ്. ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഭക്ഷണ പദാര്‍ത്ഥം. വിഷപദാര്‍ത്ഥങ്ങളെ ശുദ്ധീകരിയ്ക്കാന്‍ മുന്നിലാണ് മഞ്ഞള്‍. മഞ്ഞള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തെ ക്ലീന്‍ ആക്കും.

 കറുവപ്പട്ട

കറുവപ്പട്ട

സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് കറുവപ്പട്ട. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ കൂട്ടില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട ചായ എന്നും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. ഒരിക്കലും ഇതിന്റെ ആരോഗ്യഗുണങ്ങള്‍ക്ക് പരിധിയില്ല. നമ്മുടെയെല്ലാം അടുക്കളയില്‍ ഒഴിവാക്കാനാവാത്തതാണ് ഇഞ്ചി. ദഹനസംബന്ധമായ പ്രശ്‌നങ്ങളും വയറിന്റെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ ഇഞ്ചിയ്ക്ക് കഴിയും.

 കൂവ്വ

കൂവ്വ

എല്ലാ കാലത്തും കൂവ്വ ഉണ്ടാവില്ല എന്നാലും സ്ഥിരമായി കിട്ടില്ലെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഇല്ലാത്തതാണ് കൂവ്വയും. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് കൂവ്വയില്‍ ഉള്ളത്.

മുളക്

മുളക്

മുളകും മുളകുപൊടിയും ഇല്ലാത്ത അടുക്കള അടുക്കളയെന്ന് പറയാനാവില്ല. ഇത് ശരീരത്തിന്റെ മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തിലുള്ള വിഷാംശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Every day kitchen spices that will completely detoxify your body

There is an ancient saying, “For every problem in the world, the solution is right there in the kitchen!”
Story first published: Thursday, August 25, 2016, 17:14 [IST]
X
Desktop Bottom Promotion