Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
വേനലില്‍ തളരാതെ വോട്ടുചെയ്യാം
കേരളത്തില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണിയ്ക്ക് തുടങ്ങി. വൈകുന്നേരം ആറുവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
എന്നാല്‍ ഇലക്ഷനാണെന്നു വെച്ച് ആരോഗ്യത്തെ മറക്കാന്‍ കഴിയുമോ? എത്ര വേനലാണെങ്കിലും മഴയാണെങ്കിലും തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കാനും തയ്യാറാണ് നമ്മള്. ചൂടുവെള്ളം + മഞ്ഞള്‍പ്പൊടി കുടിച്ചാല്‍
എന്നാല്‍ ഇങ്ങനെ മണിക്കൂറുകളോളം നില്ക്കുമ്പോള് നിരവധി ആരോഗ്യ പ്രശ്നങ്ങളും നമ്മളെ തേടി വരാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം എന്തൊക്കെയെന്ന് നോക്കാം.

പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇടയ്ക്ക് പെയ്യുന്ന ശക്തമായ മഴയും പൊള്ളുന്ന തീക്കാറ്റും പലപ്പോഴും നമ്മുടെ വോട്ടര്‍മാരെ തളര്‍ത്തിക്കളയും. ഇതില്‍ നിന്നും അതീവ ജാഗ്രത പാലിക്കണം.

നിര്‍ജ്ജലീകരണം
പൊരിവെയിലത്ത് മണിക്കൂറുകളോളം നിന്നാണ് പലരും വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ തന്നെ പ്രായമായവരും സ്ത്രീകളും ചെറുപ്പക്കാരും എല്ലാരുമുണ്ട്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് മരണത്തിനു വരെ കാരണമാകും. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക.

തളര്‍ച്ച
ക്ഷീണവും തളര്‍ച്ചയും പ്രായമായവരിലാണ് കാണപ്പെടുന്നത്. എന്നാല്‍ തളര്‍ച്ച വന്നാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ടത്. പ്രാഥമിക ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും എല്ലാ പോളിംഗ് ബൂത്തുകളിലും ഉണ്ടായിരിക്കണം.

തലചുറ്റല്‍
പലര്‍ക്കും അധികനേരം നിന്നാല്‍ തല ചുറ്റല് അനുഭവപ്പെടുന്നു. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് പ്രധാനമായും തല ചുറ്റല് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കില്‍ പ്രശ്നമാണ്. നില്ക്കുന്നയാള് പാദം മുതല്‍ കണ്ണു വരെ മെല്ലെ ചലിപ്പിച്ചു കൊണ്ടിരിയ്ക്കുക. എങ്കില്‍ തല ചുറ്റലില്‍ നിന്നും രക്ഷ നേടാം.

സൂര്യാഘാതം
മണിക്കൂറുകളോളം പൊരി വെയിലത്ത് നിന്നായിരിക്കും പലരും വോട്ട് ചെയ്യാനെത്തുന്നത്. സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ഇടാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കഴിയുമെങ്കില്‍ രാവിലേയെ വൈകുന്നേരമോ?
വോട്ട് ചെയ്യാന്‍ ഏറ്റവും പറ്റിയ സമയം രാവിലേയോ വൈകുന്നേരമോ ആണ്. ഉച്ച നേരങ്ങളില്‍ വോട്ട് ചെയ്യാനായി നില്‍ക്കുന്നത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതാണ് കാര്യം.



Click it and Unblock the Notifications
