For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഹിക്കാന്‍ പറ്റാത്ത നടുവേദനയ്ക്കും പരിഹാരം

|

നടുവേദന കൊണ്ട് ഇരിക്കാനും നില്‍ക്കാനും പറ്റാത്ത അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? പലപ്പോഴും നമ്മുടെ ദിവസത്തിന്റെ നല്ലൊരു ഭാഗവും ഇത്തരത്തിലുള്ള വേദനകള്‍ ഇല്ലാതാക്കും. എന്തൊക്കെ ചെയ്തിട്ടും യാതൊരു പരിഹാരവുമില്ലാത്ത അവസ്ഥ മിക്കവരും അനുഭവിച്ചിട്ടുണ്ടാകും.

വേദനസംഹാരികളാണ് നടുവേദനയ്ക്ക പരിഹാരം എന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? എന്നാല്‍ ഇനി ഇത്തരത്തിലുള്ള വേദനകളില്‍ നിന്നും രക്ഷനേടാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ചില വീട്ടു വിദ്യകള്‍ കൊണ്ട് ഇത്തരത്തിലുള്ള നടുവേദനകളെ ഇല്ലാതാക്കാം. എന്തൊക്കെയാണ് നടുവേദന കുറയ്ക്കാനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.

അമിതവണ്ണം കുറയ്ക്കുക

അമിതവണ്ണം കുറയ്ക്കുക

പലപ്പോഴും അമിതവണ്ണമാണ് നടുവേദനയുടെ പ്രധാന പ്രശ്‌നം. ഇത്തരത്തിലുള്ള അമിതവണ്ണം കുറച്ചാല് മാത്രമേ നടുവേദന ഇല്ലാതാവു എന്നതാണ് വാസ്തവം.

പോഷകാഹാരങ്ങള്‍ കഴിയ്ക്കുക

പോഷകാഹാരങ്ങള്‍ കഴിയ്ക്കുക

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

ഇരിക്കുന്നതില്‍ ശ്രദ്ധ

ഇരിക്കുന്നതില്‍ ശ്രദ്ധ

ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടയ്ക്ക ഇരുത്തത്തിന്റെ പൊസിഷനുകള്‍ മാറ്റിക്കൊണ്ടിരിക്കുക.

 ചെരുപ്പിന്റെ കാര്യവും

ചെരുപ്പിന്റെ കാര്യവും

ഉയരം കുറവാണെന്നു കരുതി ഹൈഹീല്‍സ് ചെരുപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരത്തില്‍ ഹൈഹീല്‍സ് ഉപയോഗിക്കുന്നവര്‍ക്ക് കൂടപ്പിറപ്പായിരിക്കും നടുവേദന.

കുനിഞ്ഞുള്ള നടപ്പ് ഒഴിവാക്കുക

കുനിഞ്ഞുള്ള നടപ്പ് ഒഴിവാക്കുക

പലര്‍ക്കും എപ്പോഴും ഉള്ള സ്വഭാവമാണ് നടക്കുമ്പോള്‍ കുനിഞ്ഞു നടക്കുക. കുനിഞ്ഞു നടക്കുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് നമ്മുടെ നട്ടെല്ലിന്റെ കാര്യത്തില്‍ തീരുമാനമാക്കും.

ഉറക്കത്തിലും ശ്രദ്ധ

ഉറക്കത്തിലും ശ്രദ്ധ

ഉറങ്ങുമ്പോഴും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കുക. ഉറങ്ങുമ്പോള്‍ എപ്പോഴും നിരപ്പായ ബെഡോ തറയോ തിരഞ്ഞെടുക്കുക. ഇത് നടുവേദന കുറയ്ക്കാന്‍ സഹായകമാകും.

 ഭാരക്കൂടുതലുള്ള വസ്തുക്കള്‍ ഉയര്‍ത്താതിരിക്കുക

ഭാരക്കൂടുതലുള്ള വസ്തുക്കള്‍ ഉയര്‍ത്താതിരിക്കുക

ഭാരക്കൂടുതലുള്ള വസ്തുക്കള്‍ ഉയര്‍ത്തുകയോ തലയില്‍ ഏറ്റി നടക്കുകയോ ചെയ്യാതിരിക്കുക. ഇത്തരെ കാര്യങ്ങള്‍ ശ്രദ്ധിചാചാല്‍ നടുവേദന നിങ്ങളുടെ സ്വപ്‌നത്തിന്‍ പോലും ഉണ്ടാവില്ല.

നില്‍ക്കുമ്പോള്‍ നല്‍കാം ശ്രദ്ധ

നില്‍ക്കുമ്പോള്‍ നല്‍കാം ശ്രദ്ധ

നില്‍ക്കുമ്പോളും കുനിഞ്ഞ് നില്‍ക്കാതിരിക്കുക. കുനിഞ്ഞു നില്‍ക്കുന്നത് നമ്മുടെ നടുവിന്റെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിയ്ക്കും.

English summary

Eight Ways to Lessen Your Back Pain

Get natural back pain relief with these tips. Tips for relieving back pain naturally.
Story first published: Thursday, February 18, 2016, 16:18 [IST]
X
Desktop Bottom Promotion