Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
സഹിക്കാന്‍ പറ്റാത്ത നടുവേദനയ്ക്കും പരിഹാരം
നടുവേദന കൊണ്ട് ഇരിക്കാനും നില്‍ക്കാനും പറ്റാത്ത അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? പലപ്പോഴും നമ്മുടെ ദിവസത്തിന്റെ നല്ലൊരു ഭാഗവും ഇത്തരത്തിലുള്ള വേദനകള്‍ ഇല്ലാതാക്കും. എന്തൊക്കെ ചെയ്തിട്ടും യാതൊരു പരിഹാരവുമില്ലാത്ത അവസ്ഥ മിക്കവരും അനുഭവിച്ചിട്ടുണ്ടാകും.
വേദനസംഹാരികളാണ് നടുവേദനയ്ക്ക പരിഹാരം എന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? എന്നാല്‍ ഇനി ഇത്തരത്തിലുള്ള വേദനകളില്‍ നിന്നും രക്ഷനേടാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
ചില വീട്ടു വിദ്യകള്‍ കൊണ്ട് ഇത്തരത്തിലുള്ള നടുവേദനകളെ ഇല്ലാതാക്കാം. എന്തൊക്കെയാണ് നടുവേദന കുറയ്ക്കാനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.

അമിതവണ്ണം കുറയ്ക്കുക
പലപ്പോഴും അമിതവണ്ണമാണ് നടുവേദനയുടെ പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള അമിതവണ്ണം കുറച്ചാല്‍ മാത്രമേ നടുവേദന ഇല്ലാതാവു എന്നതാണ് വാസ്തവം.

പോഷകാഹാരങ്ങള്‍ കഴിയ്ക്കുക
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

ഇരിക്കുന്നതില്‍ ശ്രദ്ധ
ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടയ്ക്ക ഇരുത്തത്തിന്റെ പൊസിഷനുകള്‍ മാറ്റിക്കൊണ്ടിരിക്കുക.

ചെരുപ്പിന്റെ കാര്യവും
ഉയരം കുറവാണെന്നു കരുതി ഹൈഹീല്‍സ് ചെരുപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരത്തില്‍ ഹൈഹീല്‍സ് ഉപയോഗിക്കുന്നവര്‍ക്ക് കൂടപ്പിറപ്പായിരിക്കും നടുവേദന.

കുനിഞ്ഞുള്ള നടപ്പ് ഒഴിവാക്കുക
പലര്‍ക്കും എപ്പോഴും ഉള്ള സ്വഭാവമാണ് നടക്കുമ്പോള്‍ കുനിഞ്ഞു നടക്കുക. കുനിഞ്ഞു നടക്കുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് നമ്മുടെ നട്ടെല്ലിന്റെ കാര്യത്തില്‍ തീരുമാനമാക്കും.

ഉറക്കത്തിലും ശ്രദ്ധ
ഉറങ്ങുമ്പോഴും അല്പം ശ്രദ്ധ കൂടുതല്‍ നല്‍കുക. ഉറങ്ങുമ്പോള്‍ എപ്പോഴും നിരപ്പായ ബെഡോ തറയോ തിരഞ്ഞെടുക്കുക. ഇത് നടുവേദന കുറയ്ക്കാന്‍ സഹായകമാകും.

ഭാരക്കൂടുതലുള്ള വസ്തുക്കള്‍ ഉയര്‍ത്താതിരിക്കുക
ഭാരക്കൂടുതലുള്ള വസ്തുക്കള്‍ ഉയര്‍ത്തുകയോ തലയില്‍ ഏറ്റി നടക്കുകയോ ചെയ്യാതിരിക്കുക. ഇത്തരെ കാര്യങ്ങള്‍ ശ്രദ്ധിചാചാല് നടുവേദന നിങ്ങളുടെ സ്വപ്നത്തിന് പോലും ഉണ്ടാവില്ല.

നില്ക്കുമ്പോള് നല്‍കാം ശ്രദ്ധ
നില്‍ക്കുമ്പോളും കുനിഞ്ഞ് നില്‍ക്കാതിരിക്കുക. കുനിഞ്ഞു നില്‍ക്കുന്നത് നമ്മുടെ നടുവിന്റെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിയ്ക്കും.



Click it and Unblock the Notifications
