Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുറച്ചൊക്കെ പഞ്ചാരയാകാം, അല്ലേ.....
പഞ്ചസാ, മധുരം എന്നിവയൊക്കെ ആരോഗ്യത്തിനു ദോഷകരമാണെന്നാണ് പൊതുവെ പറയാറ്. ഇങ്ങനെ പറയാനും കാരണങ്ങളുണ്ട്. പ്രത്യേകിച്ചു പ്രമേഹത്തിന് കാരണമാക്കുമെന്നത്.
എന്നാല്‍ എന്തിനും രണ്ടുവശമുണ്ടെന്നു പറയുന്നതുപോലെ പഞ്ചസാര കുറച്ചൊക്കെ കഴിയ്ക്കാനും പല കാരണങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ, മിതമായി കഴിയ്ക്കണമെന്നതു പ്രധാനം.

കുറച്ചൊക്കെ പഞ്ചാരയാകാം, അല്ലേ.....
ലോ ബിപിയുള്ളവരോട് ബിപി സാധാരണ നിലയിലേക്കെത്താന്‍ പഞ്ചസാര കഴിയ്ക്കുവാന്‍ പറയാറുണ്ട്. എന്നാല്‍ ബിപി കൂടുതലുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക തന്നെ വേണം.

കുറച്ചൊക്കെ പഞ്ചാരയാകാം, അല്ലേ.....
പെട്ടെന്ന് ശരീരത്തിന് ഊര്‍ജം നല്കാന് പഞ്ചസാരയ്ക്കു കഴിയും. ഇത് പെട്ടെന്ന് ഗ്ലൂക്കോസായി മാറുകയാണ് ചെയ്യുന്നത്. നേരിട്ട് രക്തത്തില്‍ ചേരുന്ന ഗ്ലൂക്കോസ് ഊര്‍ജമായി പെട്ടെന്നു മാറും. അത്ലറ്റുകളും മറ്റും പഞ്ചസാര കഴിയ്ക്കുന്നതിന്റെ ഒരു കാരണം ഇതുതന്നെയാണ്. ക്ഷീണം തോന്നുന്നെങ്കില്‍ അല്പം പഞ്ചസാര കഴിച്ചു നോക്കൂ. ഗുണമുണ്ടാകും.

കുറച്ചൊക്കെ പഞ്ചാരയാകാം, അല്ലേ.....
മധുരം തടിയും തൂക്കവും വര്‍ദ്ധിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ്. ശരീരഭാരം കുറവുള്ളവര്‍ കൂടുതല്‍ മധുരം കഴിച്ചാല്‍ തൂക്കവും തടിയും വര്‍ദ്ധിക്കും.

കുറച്ചൊക്കെ പഞ്ചാരയാകാം, അല്ലേ.....
മദ്യം, പുകവലി ശീലങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് പഞ്ചസാര. ഇവയ്ക്കു പകരം അല്പം പഞ്ചസാര വായിലിടാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്.

കുറച്ചൊക്കെ പഞ്ചാരയാകാം, അല്ലേ.....
ശരീരത്തില്‍ നിന്നും വെള്ളം നഷ്ടപ്പെട്ടാല്‍ പഞ്ചസാര ചേര്‍ത്ത വെള്ളം കൊടുക്കുന്നത് നല്ലതാണ്. ഊര്‍ജം ലഭിയ്ക്കുന്നതു കൊണ്ട് ക്ഷീണം മാറ്റാന്‍ ഇത് വളരെ നല്ലതാണ്.

കുറച്ചൊക്കെ പഞ്ചാരയാകാം, അല്ലേ.....
വിശപ്പു കുറയ്ക്കാനും പഞ്ചസാര നല്ലൊരു മാര്‍ഗം തന്നെയാണ്. വിശപ്പു തോന്നുമ്പോള്‍ അല്പം മധുരം കഴിച്ചാല്‍ വിശപ്പ് പെട്ടെന്നു ശമിയ്ക്കുന്നതു കാണാം.

കുറച്ചൊക്കെ പഞ്ചാരയാകാം, അല്ലേ.....
എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചില കാര്യങ്ങള്‍ക്ക് മാത്രമാണ് ഉപകരിയ്ക്കുന്നതെന്നോര്ക്കുക. മധുരത്തിന്റെ അളവു കൂടുന്നത് ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
