Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുടലിലെ ക്യാന്‍സര്‍ തടയാം
സ്ത്രീകളെയും പുരുഷന്മാരെയും സാധാരണയായി ബാധിക്കുന്ന പ്രധാന ക്യാന്‍സറുകളില്‍ മൂന്നാം സ്ഥാനത്തുള്ളതാണ് വന്‍കുടലിലുണ്ടാകുന്ന ക്യാന്‍സര്‍. എന്നിരുന്നാലും സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ വന്‍കുടലിലെ ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാനാവും. നമ്മള് ഭക്ഷണക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നത് വഴിയും അത് തടയാനാവും.കുടലിലെ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുക.

1. പുകവലി
പുകവലി ശ്വാസകോശ ക്യാന്‍സറിനും ഹൃദയാഘാതത്തിനും കാരണമാകുന്നതാണ്. എന്നാല്‍ പുകവലി വന്‍കുടലിലെ ക്യാന്‍സറിന് കാരണമാകും എന്ന് പലര്‍ക്കും അറിയില്ല. അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ പ്രകാരം 17 ശതമാനം പുകവലിക്കാര്‍ക്കും കുടലില്‍ ക്യാന്‍സര്‍ ബധിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാരണത്താല്‍ പുകവലിയോട് വിട പറയുന്നത് കുടലിലെ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

2. ചുവന്ന മാംസം
ചുവന്ന നിറമുള്ള മാംസം കൂടിയ അളവില്‍ ഉപയോഗിക്കുന്നത് നേരിട്ട് കുടലിനെ ബാധിക്കും. സ്ത്രീകളിലും പുരുഷന്മാരിലും കുടലിലെ ക്യാന്‍സറിന്റെ ഉയര്‍ന്ന സാധ്യതയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചുവന്ന മാംസം ഒഴിവാക്കുന്നതാണ് നല്ലത്.

3. ശാരീരികമായി സജീവമായി ഇരിക്കുക
ആരോഗ്യം നിലനിര്‍ത്തുകയും വ്യായാമം ചെയ്യുകയും വഴി കുടലിലെ ക്യാന്‍സര്‍ തടയാനാവും.

4. വയര്‍ കുറയ്ക്കുക
കുടലില്‍ ക്യാന്‍സര്‍ വരാനുള്ള ഒരു പ്രധാന കാരണമാണ് വയറ്റിലെ കൊഴുപ്പ്. ഇത് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കഴിക്കുന്ന കലോറിയുടെ അളവില്‍ ശ്രദ്ധ നല്‍കുന്നത് കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും.

5. വ്യായാമം
കുടിലെ ക്യാന്‍സര്‍ തടയുന്നതിന് പതിവായി വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അലസമായ ജീവിതശൈലിയും കുടലിലെ ക്യാന്‍സറിന് കാരണമാകുന്നതാണ്. വ്യായാമങ്ങള്‍ ചെയ്യുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും.

6. ഗ്രീന്‍ ടീ
കുടലിലെ ക്യാന്‍സര്‍ തടയാന്‍ ഗ്രീന്‍ ടീ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസം 2 കപ്പ് വീതം ഗ്രീന്‍ ടീ കഴിക്കുന്നവര്‍ക്ക് കുടലില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്.

7. വെളുത്തുള്ളി
വെളുത്തുള്ളിയിലെ ആന്റി ഓക്സിഡന്റ് ഘടകം കുടിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും. അതിനാല്‍ ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉപയോഗിക്കുന്നത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
