Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ശരീരത്തിന്റെ ശരിയായ പൊസിഷന്‍ വഴികളുണ്ട്....
കിടക്കുന്നിടത്ത് നിന്ന് നിവര്‍ന്ന് വേണം എഴുന്നേല്‍ക്കാനെന്ന് അമ്മമാര്‍ പറയുമ്പോള്‍ അത് വിശ്വാസത്തിലെടുക്കുക. സത്യത്തില്‍ എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ഇത് വളരെ നല്ല ഒരു ഉപദേശമാണ്.
നടുവ് വേദന, തോള്‍വേദന, തലവേദന, കഴുത്ത് വേദന എന്നിവയൊക്കെ തെറ്റായ ശാരീരിക നിലകളുടെ ഫലമായുണ്ടാകാം. നിങ്ങളുടെ ശാരീരിക നിലയും നടുവിന്റെ ആരോഗ്യവും മെച്ചപ്പെടുത്താനുള്ള ചില വഴികള്‍ അറിയുക.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
ശരിയായ ശാരീരികനില വഴി അസ്ഥികള്‍ ശക്തിപ്പെടുത്താനാവും. ശരിയായ ശാരീരികനില നില്‍ക്കുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും, സാധനങ്ങള്‍ ഉയര്ത്തുമ്പോഴുമൊക്കെ നട്ടെല്ലിനെ നേരെ നിലനിര്‍ത്തും.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
കുനിഞ്ഞ് നടക്കുന്നത് നടുവിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. ഇത് രക്തചംക്രമണത്തെ ബാധിക്കുകയും ശരീരത്തിന്റെ ഊര്‍ജ്ജത്തെ ചോര്‍ത്തിക്കളയുകയും ചെയ്യും. നിവര്‍ന്ന് നില്‍ക്കുകയും നടക്കുകയും വേണം.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
നടുവ് ശരിയായ അവസ്ഥയിലായിരിക്കുന്നതിന് പതിവായി ചലിപ്പിക്കുക. നിങ്ങളുടെ ശാരീരിക നിലകള്‍ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുക. ഒരേ സ്ഥിതിയില്‍ ഇരിക്കുന്നത് ശരീരത്തിന്റെ ഊര്‍ജ്ജം ചോര്‍ത്തിക്കളയുകയും നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യും.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
നിങ്ങള്‍ ശരിയായ കസേരയിലാണോ ഇരിക്കുന്നതെന്ന് പരിശോധിക്കുക. പാദങ്ങള്‍ നിലത്ത് മുട്ടിയിരിക്കുന്ന വിധത്തില്‍ കസേര ക്രമീകരിക്കുക. കാല് മടക്കി മുട്ടിന് മുകളിലായി വെയ്ക്കരുത്. ഇത് രക്തചംക്രമണം കുറയാന്‍ കാരണമാകുന്നതാണ്.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
ഭാരം ഉയര്‍ത്തുമ്പോള്‍ കാലുകള്‍ നിലത്തുറപ്പിക്കുക. ഇത് വഴി നടുവിന്റെ ആരോഗ്യം സംരക്ഷിക്കാനാവും. നട്ടെല്ല് നിവര്‍ത്തി നെഞ്ച് മുന്നിലേക്ക് തള്ളി മുട്ടും നടുവും വളയ്ക്കുക.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
അസ്ഥികളുടെ കരുത്തിന് വേണ്ടി നടപ്പ് ശീലമാക്കുക. ശരീരത്തിന്റെ ഭാരം നിയന്ത്രിച്ച് നിര്‍ത്തുന്നത് നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അതുകൊണ്ട് അതിരാവിലെയോ വൈകിട്ടോ നടക്കാന്‍ പോവുക.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
ശരീരഭാരം ദിവസവും നിരീക്ഷിക്കുക. ഭക്ഷണങ്ങളില്‍ മാറ്റം വരുത്തുക. ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുന്നത് ശരീരത്തിന് ആശ്വാസം നല്‍കുകയും പുനര്‍ജ്ജീവന്‍ നല്‍കുകയും ചെയ്യും.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
സൂര്യപ്രകാശം നന്നായി ഏല്‍ക്കുന്നതും, വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസ്ഥികളുടെ കരുത്തിനും പേശികള്‍ക്കും ഗുണകരമാണ്. ഓറഞ്ച് ജ്യൂസ്, മുട്ട, പാല്, കൂണ്, കോഡ് ലിവര്‍ ഓയില്‍ തുടങ്ങിയവ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയവയാണ്. ഏതെങ്കിലും ഹെല്‍ത്ത് സപ്ലിമെന്റ് ഉപയോഗിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
ശരീരത്തിന്റെ നില മെച്ചപ്പെടുത്തുന്നതിന് പതിവായി വ്യായാമം ചെയ്യുക. വേദനയില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാനും അസ്ഥികളുടെ കരുത്തിനും വേണ്ടി പൈലേറ്റ്സ്, യോഗ എന്നിവ ചെയ്യുക. തദാസനം(പര്‍വ്വതത്തിന്റെ നില), ശിശു ആസനം(ശിശുവിന്റെ നില) വീരഭദ്രാസനം എന്നിവ പതിവായി ചെയ്യേണ്ടുന്ന ചില യോഗാസനങ്ങളാണ്.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
ഉറങ്ങുന്നതിന് ഉറപ്പുള്ള കിടക്ക ഉപയോഗിക്കുക. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് തലയിണ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം.

ശരീരത്തിന്റെ ശരിയായ പൊസിഷന്‍......
ശരീരത്തിലേല്‍ക്കുന്ന പരുക്ക് ശാരീരിക നിലയെ ബാധിക്കും. ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുകയും പരുക്ക് ഭേദമാകുന്നതിന് സ്വയം സഹായിക്കുകയും ചെയ്യുക.



Click it and Unblock the Notifications
