For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നതിന്റെ ലക്ഷണങ്ങള്‍

By Super
|

എല്ലാ ക്രിയാത്മകമായ ചിന്തകളും അനുഭവങ്ങളും ആലോചനകളും തലച്ചോറാണ്‌ വികസിപ്പിക്കുന്നത്‌. അതിനാല്‍ തലച്ചോറിനെ ആരോഗ്യത്തോടെയും ശക്തിയോടെയും പരിപാലിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌.

പ്രായമാകും തോറും തലച്ചോറിന്റെ പ്രവര്‍ത്തനം സാവധാനത്തിലാകാന്‍ തുടങ്ങും- മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ ഇത്‌ ആരംഭിക്കും. തലച്ചോറിന്റെ ആരോഗ്യത്തെകുറിച്ച്‌ അറിയുന്നത്‌ വളരെയേറെ സഹായകരമാകും.തലച്ചോറിന്റെ പ്രവര്‍ത്തനം സാവധാനത്തിലാകുന്നതിന്റെ അഞ്ച്‌ പ്രാരംഭ ലക്ഷണങ്ങള്‍

Five early warning signs that tell your brain is declining

സാധനങ്ങള്‍ എവിടെയാണ്‌ വെച്ചതെന്ന്‌ മറക്കുക, പേരുകളും മുഖങ്ങളും ഓര്‍ത്തെടുക്കാന്‍ പ്രയാസം അനുഭവപ്പെടുക.

വാചകങ്ങള്‍ പകുതിയില്‍ മുറിയുക, തുടര്‍ന്ന പറയേണ്ടത്‌ എന്താണന്ന്‌ മറന്ന്‌ പോവുക. സംഭാഷണങ്ങളും മറ്റ്‌ കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ വിഷമം.

സംസാരിക്കുമ്പോള്‍ വാക്കുകളില്‍ ഇടര്‍ച്ച , ആശയകുഴപ്പവും ചിന്തകളില്‍ വ്യക്തത ഇല്ലായ്‌മയും അനുഭവപ്പെടുക.

Five early warning signs that tell your brain is declining

എന്നാല്‍, ജീവിതശൈലിയില്‍ ലളിതമായ ചില മാറ്റങ്ങള്‍ വരുത്തികൊണ്ട്‌ തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക, ശാരീരികവും മാനസികവുമായി സജീവമായിരിക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, ആവശ്യത്തിന്‌ ഉറങ്ങുക, എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ച്‌ കൊണ്ടിരിക്കുക, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുക എന്നിവയാണ്‌ അതില്‍ ചിലത്‌.

Five early warning signs that tell your brain is declining

English summary

Five early warning signs that tell your brain is declining

Since every creative thought, feeling, and plan is developed by our brain, it is important that we keep our brain healthy and strong.
Story first published: Thursday, March 10, 2016, 16:42 [IST]
X
Desktop Bottom Promotion