Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഇത്തരം ലക്ഷണങ്ങള്‍ ലിവര്‍ തകരാറിലെങ്കില്‍.....
ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. പല അവയവങ്ങളുടേയും പ്രവര്‍ത്തനം ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന ഒന്ന്.
ലിവര്‍ തകരാറിലാകുന്നത് അസാധാരണമല്ല. മദ്യപാനം ഇതിനുള്ള പ്രധാന കാരണം. എന്നു കരുതി മദ്യം മാത്രമല്ല, കാരണം. കൊഴുപ്പധികമാകുന്നത്, മഞ്ഞപ്പിത്തം, ചില മരുന്നുകളുടെ ഉപയോഗം ഇവയും ലിവര്‍ തകരാറിന് കാരണമാണ്.
ലിവര്‍ തകരാറിലെങ്കില്‍ ശരീരം പല ലക്ഷണങ്ങളും കാണിയ്ക്കും. ഇവ മറ്റു പല രോഗലക്ഷമങ്ങളാണെങ്കില് കൂടിയും. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ, പ്രാരംഭദശയില്‍ തന്നെ ലിവര്‍ രോഗം കണ്ടെത്തി ചികിത്സിച്ചു മാറ്റാം.

മനംപിരട്ടലും ഛര്‍ദ്ദിയും
പല രോഗങ്ങളുടെയും ഒരു പൊതുവായ ലക്ഷണമാണിത്. ഛര്‍ദി കരള്‍ പ്രവര്‍ത്തനം തകരാറിലായവര്‍ക്ക് ദഹന പ്രശ്നവും ആസിഡ് ഉല്‍പ്പാദനവുമടക്കം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുമൂലം ഛര്‍ദി സാധാരണമാണ്.

അടിവയറില്‍ വേദന
അടിവയര്‍ വേദനയാണ് മറ്റൊരു ലക്ഷണം. മുകള്‍ ഭാഗത്ത് വലതു വശത്തായോ അല്ല എങ്കില്‍ വാരിയെല്ലിന് അടിയില്‍ വലതുഭാഗത്തോ ആണ് വേദന അനുഭവപ്പെടാറ്.

ദഹനക്കേട്
ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. അതിനാല്‍ കരളിനുണ്ടാകുന്ന തകരാര്‍ സാധാരണ ദഹനപ്രക്രിയ തടസ്സപ്പെടുത്തും. ഭക്ഷണം കഴിക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും

തളര്‍ച്ചയും ക്ഷീണവും
ശരീരത്തിനാവശ്യമായ വിവിധ തരം ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യുന്നതിനുള്ള ചുമതല കരളിനാണ്. കരളിന്റെ പ്രവര്‍ത്തം സാധാരണഗതിയിലല്ലാതായാല്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.

ദ്രാവകങ്ങള്‍ കെട്ടികിടക്കല്‍
കാലുകളിലും കണങ്കാലിലും ദ്രാവകങ്ങള്‍ കെട്ടികിടക്കുന്ന ഒഡേമ എന്ന അവസ്ഥ കരള്‍ രോഗികളില്‍ കണ്ടുവരാറുണ്ട്. വീര്‍ത്തിരിക്കുന്ന ഈ ഭാഗങ്ങളില്‍ വിരലമര്‍ത്തിയാല്‍ ആ പാട് കുറച്ച്നേരം അവിടെ നിലനില്ക്കും.

ശരീരഭാരത്തില്‍ കുറവ്
ഭക്ഷണത്തെ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയാതെ വരുന്നതിനാല്‍ പല കരള്‍ രോഗങ്ങളും വിശപ്പ് കുറയ്ക്കും. കരള്‍ രോഗങ്ങള്‍ ശരീര പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ ഭാരം പെട്ടന്ന് കുറയാന്‍ കാരണമാകും.

ത്വക്കിന് മഞ്ഞനിറം
കരള്‍ വീക്കവും കരള്‍ അര്‍ബുദവും ബാധിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത് കണ്ണിന്റെയും ത്വക്കിന്റെ യും നിറം മഞ്ഞ ആകുന്നതിന് കാരണമാകും.



Click it and Unblock the Notifications