Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഈ പാനീയങ്ങള്‍ തീര്‍ച്ചയായും ഉപേക്ഷിക്കണം
എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നവർക്ക് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.
ചില പാനീയങ്ങൾ നിങ്ങൾ ജീവിതത്തിൽ നിന്നും ഉപേക്ഷിക്കേണ്ടി വരും. ഇവ നമ്മുടെ ശരീരത്തെയും മനസ്സിനെയും പല വിധത്തിൽ ബാധിക്കുന്നു. എങ്ങനെയാണിവ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് വായിച്ചു നോക്കൂ. എനർജി ഡ്രിങ്കുകൾ ഇപ്പോൾ വളരെ പ്രചാരത്തിലുള്ളവയും പലരും ഉപയോഗിക്കുന്നതുമാണ്. ഇവ പതിവായി ഉപയോഗിക്കുന്നവർക്ക് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.

ഭാവിയിൽ ഇൻസോംനിയ, വയറുവേദന, പഞ്ചസാരയിലെ വ്യത്യാസം, ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം കൂടുക എന്നിവയിൽ എത്തിക്കും. പഞ്ചസാര ഇല്ലാത്ത പാനീയങ്ങളാണ് ഉള്ളവയെക്കാൾ ഹാനികരം. കാരണം ഇവയിലും പഞ്ചസാര കണങ്ങൾ അടങ്ങിയിരിക്കുന്നു എന്നതുതന്നെ. ഈ പാനീയങ്ങളിൽ മധുരം നൽകുന്നത് സുക്രലോസ് ആണ്. ഇത് ശരീരത്തിന് ഹാനികരമാണ്. ശാസ്ത്രഞ്ജർ പറയുന്നത് സുക്രലോസ് തലച്ചോറിനെ മന്ദീഭവിപ്പിക്കും എന്നാണ്.

എനർജി ഡ്രിങ്കുകളിൽ വില കുറഞ്ഞ സിന്തറ്റിക് ധാതുക്കളും, വിറ്റാമിനും, കെമിക്കലുകളുമാണുള്ളത്. കൂടാതെ റ്റാറിൻ, ഹെർബ്, കഫീൻ എന്നിവയും. ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും ചില ഹെർബുകൾ മറ്റു കെമിക്കലുമായി ചേരുമ്പോൾ വിപരീതഫലം ഉണ്ടാക്കും. ഈ പാനീയങ്ങളിലെ വിറ്റാമിനും, മിനറലുമെല്ലാം കൃത്രിമമായി ഉണ്ടാക്കുന്നവയാണ്. ഇവ വിലക്കുറവും പ്രകൃത്യാലുള്ളതിനേക്കാൾ കൂടുതൽകാലം നിൽക്കുന്നവയുമായതിനാൽ ഉത്പാദകർ ഇത് ഉപയോഗിക്കുന്നു.

എനർജി പാനീയങ്ങളിൽ വെള്ളത്തിൽ അലിയുന്ന വിറ്റാമിനുകളായ ബി, സി എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പെട്ടെന്ന് വെള്ളത്തിൽ അലിഞ്ഞു പോകുന്നതിനാൽ പ്രയോജനം ലഭിക്കുന്നില്ല. അതിനാൽ നിങ്ങൾ എനർജി പാനീയങ്ങൾ കുടിക്കുമ്പോൾ ഒരു കാലറിയും ഇല്ലാത്ത പാനീയമാണ് യഥാർത്ഥത്തിൽ കുടിക്കുന്നത്.
ഫ്ലേവറുള്ള കോഫി കുടിക്കരുത്.ഫ്ലേവറിനൊപ്പം പ്രിസർവേറ്റിവ്, എമുൽസിഫർ, ഇവയെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. സോഡയും ആരോഗ്യത്തിന് നല്ലതല്ല. ഇതിൽ ധാരാളം പഞ്ചസാര ചേർന്നിരിക്കുന്നു. പഞ്ചസാര ഇല്ലാത്തതിലും ഇതിന്റെ കണങ്ങൾ ഉള്ളതിനാൽ ഹാനികരമാണ്. മധുരമുള്ള പശുവിൻ പാല് അല്ലാത്ത നട്ട് മിൽക്കിലും മറ്റും പഞ്ചസാര വളരെ കൂടുതലാണ്.കുപ്പികളിൽ ലഭിക്കുന്ന സ്മൂത്തി, പഴച്ചാറുകൾ എന്നിവയിലും ധാരാളം പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഉപേക്ഷിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
