Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെള്ളം കുടിയ്ക്കാനുള്ള ശരിയായ മാര്ഗ്ഗങ്ങള്
വെള്ളം കുടിയ്ക്കുക എന്നത് ഒരാളുടെ ജീവിതത്തിലെ അനിവാര്യതയാണ്. എന്നാല് എപ്പോഴും വെള്ളം കുടിയ്ക്കേണ്ട ആവശ്യമില്ല. എന്തിന്റെ പേരിലായാലും അമിത പ്രാധാന്യം നല്കുന്നത് പലപ്പോഴും ആരോഗ്യത്തിനു പകരം അനാരോഗ്യമാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില് സംശയമില്ല. പച്ച ഇഞ്ചി കഴിയ്ക്കാമോ?
വെള്ളം കുടിയ്ക്കേണ്ടതിന് ചില അടിസ്ഥാന വഴികളുണ്ട്. വഴികള് മാത്രമല്ല ഏത് രീതിയില് വെള്ളം കുടിയ്ക്കണം എപ്പോള് വെള്ളം കുടിയ്ക്കണം എന്നതൊക്കെ നമ്മള് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വെള്ളം കുടിയ്ക്കേണ്ടതിന്റെ ശരിയായ വഴികള് എന്തൊക്കെയെന്ന് നോക്കാം.

രാവിലെ രണ്ട് ഗ്ലാസ്സ് വെള്ളം
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ വെറും വയറ്റില് രണ്ട് ഗ്ലാസ്സ് വെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന് സഹായിക്കുന്നു.

ഉച്ചഭക്ഷണത്തിനു മുന്പ് വെള്ളം
ശരിയായ ദഹനം നടക്കുന്നതിന് ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനു അരമണിക്കൂര് മുന്പ് വെള്ളം കുടിയ്ക്കുന്നത് നല്ലതാണ് എന്നതാണ്.

രക്തസമ്മര്ദ്ദം കുറയ്ക്കാന്
കുളിയ്ക്കുന്നതിനു മുന്പ് വെള്ളം കുടിയ്ക്കുന്നത് രക്തസമ്മര്ദ്ദം നോര്മലാകാന് സഹായിക്കുന്നു.

നിര്ജ്ജലീകരണം ഇല്ലാതാക്കാന്
നിര്ജ്ജലീകരണം ഇല്ലാതാക്കാനാണ് ഈ കാലാവസ്ഥയില് ഏറ്റവും കൂടുതല് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ദാഹിക്കുമ്പോള് മാത്രമല്ല വെള്ളം കുടിയ്ക്കേണ്ടത്. തുടര്ച്ചയായി അല്പം വെള്ളമെങ്കിലും അകത്താക്കണം.

വര്ക്കൗട്ടിനു മുന്പും ശേഷവും
വര്ക്കൗട്ടിനു മുന്പും ശേഷവും വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യമാണ്. കൂടുതല് വ്യായാമം ചെയ്യുന്നതനുസരിച്ച് വെള്ളം കുടിയ്ക്കുന്നതിന്റെ അളവും വര്ദ്ധിപ്പിക്കണം.

ഉറങ്ങാന് പോകുന്നതിന് മുന്പ്
എന്നും രാത്രി ഉറങ്ങാന് പോകുന്നതിനു മുന്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് നല്ല ഉറക്കത്തേയും പ്രദാനം ചെയ്യുന്നു.

പുറത്തു പോവുന്നതിനു മുന്പ്
പുറത്തു പോവുന്നതിനു മുന്പായി വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യമാണ്. ഇത് പുറത്ത് നിന്നും നമ്മുടെ ശരീരത്തിലേക്ക് കടക്കുന്ന വൈറസിനേയും മറ്റും തടുക്കുന്നു.

ഗര്ഭിണികള് വെള്ളം കുടിയ്ക്കേണ്ടത്
ശരീരത്തിന്റെ നിര്ജ്ജലീകരണത്തിന്റെ കാര്യത്തില് ഏറ്റവും കൂടുതല് ശ്രദ്ധിക്കേണ്ടത് ഗര്ഭിണികളാണ്. അതുകൊണ്ട് തന്നെ ഇടവേളകളിലെല്ലാം വെള്ളം കുടിയ്ക്കേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്.



Click it and Unblock the Notifications
