For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങുന്നതിനു മുന്‍പ് കര്‍പ്പൂരതുളസി ചായ

|

നല്ല ഉറക്കമാണ് ആരോഗ്യത്തിന് ആദ്യം വേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും ഉറക്കത്തിന്റെ കാര്യത്തില്‍ അത്ര സന്തോഷകരമായ അവസ്ഥയല്ല ഉണ്ടാവുന്നത്. ശരിയായ ഉറക്കം ലഭിയ്ക്കാതിരിക്കുന്നതും ഇടയ്ക്ക് വെച്ച് ഉറക്കം മുറിഞ്ഞു പോകുന്നതും പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കുന്നു.

എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പ് കര്‍പ്പൂരതുളസി ചായ കുടിയ്ക്കുന്നത് കൊണ്ട് ഉറക്കത്തിന്റെ കാര്യത്തില്‍ ചില ഗുണങ്ങള്‍ ഉണ്ടാവും. എന്തൊക്കെയാണ് ഈ ചായ കുടിയിലൂടെ നമുക്ക് ലഭിയ്ക്കുന്ന ഗുണങ്ങള്‍ എന്നു നോക്കാം. കറുവാപ്പട്ട ചേര്‍ത്തു പാല്‍ കുടിച്ചാല്‍....

ദഹനം സുഗമമാക്കുന്നു

ദഹനം സുഗമമാക്കുന്നു

നല്ല ദഹനം ലഭിച്ചാല്‍ തന്നെ ഉറക്കത്തിന്റെ കാര്യത്തില്‍ പ്രശ്‌നം വരില്ല. ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങളെ കര്‍പ്പൂര തുളസി ഇല്ലാതാക്കുന്നു.

 മസിലിന് ആശ്വാസം

മസിലിന് ആശ്വാസം

മസില്‍ വേദനയെന്ന പ്രശ്‌നത്തിനും ഇത്തരത്തില്‍ ആശ്വാസം ലഭിയ്ക്കുന്നു. ഇത്തരം മസില്‍ വേദനകള്‍ തന്നെയാണ് ഉറക്കത്തെ നശിപ്പിക്കുന്നത്. ഇത് ഉറക്കത്തിന്റെ സുഖം നഷ്ടപ്പെടുത്തുന്നു.

 കാപ്പികുടിയെന്ന ശീലം

കാപ്പികുടിയെന്ന ശീലം

പലര്‍ക്കും കാപ്പി കുടി നിര്‍ത്താന്‍ പറ്റാത്ത തരത്തില് അടിമപ്പെട്ടിരിയ്ക്കും. എന്നാല്‍ പെപ്പര്‍മിന്റ് ടീ കുടിയ്ക്കുന്നത് കഫീന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നം പലപ്പോഴും ഉറക്കത്തെ കാര്യമായി തന്നെ ബാധിയ്ക്കും. എന്നാല്‍ കര്‍പ്പൂര തുളസി കഴിയ്ക്കുന്നതിലൂടെ നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാനും സുഗമമായ ഉറക്കം ലഭിയ്ക്കാനും സഹായിക്കുന്നു.

രാവിലെയുള്ള ഛര്‍ദ്ദി

രാവിലെയുള്ള ഛര്‍ദ്ദി

പലര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ മാറാന്‍ രാത്രിയില്‍ കിടക്കുമ്പോള്‍ തന്നെ കര്‍പ്പൂരതുളസി ചായ കുടിയ്ക്കുന്നത് നന്നായിരിക്കും.

 ഉറക്കം സുഗമമാക്കുന്നു

ഉറക്കം സുഗമമാക്കുന്നു

നല്ല ഉറക്കം പ്രതീക്ഷിച്ച് കിടപ്പു മുറിയിലേക്ക് പോകുന്നവര്‍ കര്‍പ്പൂര തുളസി ചായ കുടിച്ചിരിയ്ക്കണം. ഇത്രയേറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ പാനീയം അനാരോഗ്യത്തെ മാറ്റി നിര്‍ത്തി സുഖകരമായ ഉറക്കം നല്‍കുന്നതില്‍ മു്ന്നില്‍ നില്‍ക്കുന്നു.

English summary

Drink one cup of pepper mint tea before going to bed

Many people who love drinking herbal teas love peppermint tea. It is a delicious and refreshing way to improve your overall health in a number of ways.
Story first published: Friday, June 3, 2016, 17:23 [IST]
X
Desktop Bottom Promotion