Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിസ്സാര ലക്ഷണങ്ങള്, എന്നാല് ക്യാന്സര് ഉറപ്പാണ്
ക്യാന്സര് മനസ്സിലാക്കാം ശരീരം കാണിയ്ക്കുന്ന ലക്ഷണങ്ങളിലൂടെ
രോഗങ്ങള് നമ്മളിലുണ്ട് എന്ന് കാണിച്ച് തരുന്നത് പലപ്പോഴും രോഗലക്ഷണങ്ങളാണ്. എന്നാല് ശരീരം രോഗലക്ഷണങ്ങള് പ്രകടിപ്പിച്ചാലും അതിനെ അവഗണിയ്ക്കുന്നതാണ് പലരുടേയും ശീലം. എന്നാല് ചില ലക്ഷണങ്ങള് അവഗണിക്കപ്പെടാന് പാടില്ലാത്തതാണ്. തക്കാളിയിലെ ഈവ്യത്യാസം ശ്രദ്ധിച്ചില്ലെങ്കില് മരണം
എത്രയൊക്കെ നമ്മള് പല ഗുരുതരമായ ലക്ഷണങ്ങളേയും അവഗണിയ്ക്കുന്നുവോ അത്രയേറെ രോഗങ്ങള്ക്ക് നമ്മുടെ ശരീരത്തില് പിടിമുറുക്കാനുള്ള സാധ്യത വര്ദ്ധിയ്ക്കുകയാണ്. ക്യാന്സര് ഇത്തരത്തില് ഗുരുതരമാകുന്ന ലക്ഷണമാണ്. ക്യാന്സര് ശരീരത്തില് ഉണ്ട് എന്ന് പറയുമ്പോള് തന്നെ ലക്ഷണങ്ങള് ശരീരം കാണിച്ച് തുടങ്ങും.

മൂത്രത്തില് രക്തം കാണുന്നത്
മൂത്രമൊഴിയ്ക്കുമ്പോള് രക്തം കാണുന്ന അവസ്ഥ നിങ്ങള്ക്കുണ്ടെങ്കില് ഉടന് തന്നെ ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. പ്രോസ്റ്റേറ്റ് ക്യാന്സര് ലക്ഷണങ്ങളില് മുന്നിലാണ് ഇതെന്നത് തന്നെയാണ് കാര്യം.

സഹിക്കാനാവാത്ത പുറംവേദന
പുറം വേദന പല കാരണങ്ങള് കൊണ്ടും ഉണ്ടാവാം. എന്നാല് പുരുഷനിലും സ്ത്രീയിലും ഉണ്ടാകുന്ന പുറംവേദന ഒരിക്കലും മാറുന്നില്ലെങ്കില് അത് ചിലപ്പോള് ക്യാന്സര് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ലക്ഷണമാകാം.

അതികഠിനമായ ചുമ
പനിയും ജലദോഷവും ഉണ്ടെങ്കില് ചുമ സാധാരണമാണ്. പലര്ക്കും അലര്ജിയും മറ്റും ചുമയും ജലദോഷവും തുമ്മലും ഉണ്ടാക്കാം. എന്നാല് ശാരീരികാസ്വസ്ഥതകള് കൂടുതലായി പ്രകടിപ്പിച്ചു കൊണ്ട് വരുന്ന ചുമ ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. ഇത് ശ്വാസകോശ ക്യാന്സറിന്റെ ലക്ഷണമാകാം.

അമിത ക്ഷീണം
എപ്പോഴും എന്തിനും ഏത് കാര്യം ചെയ്യുമ്പോഴും ക്ഷീണം ഉണ്ടെങ്കില് അല്പം ശ്രദ്ധിക്കാം. കാരണം ഇത്തരത്തില് അനുഭവപ്പെടുന്ന ക്ഷീണത്തെ തള്ളിക്കളയേണ്ടതില്ല. ക്യാന്സര് കോശങ്ങള് ശരീരത്തില് വളരുന്നു എന്നതിന്റെ ലക്ഷണമാണ് ഇത്.

ഭാരം കുറയുന്നത്
വ്യായാമമോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ ഭാരം കുറയുന്നതാണ് മറ്റൊന്ന്. ഇത്തരത്തില് പ്രകടമായ ഒരു മാറ്റം നിങ്ങളില് കണ്ടാല് ഉടന് തന്നെ ഡോക്ടറെ കാണാന് ശ്രദ്ധിയ്ക്കുക.

നെഞ്ചില് മുഴ
നെഞ്ചില് മുഴയോ ചെറിയ തരത്തിലുള്ള വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കുക. ഇതും പലപ്പോഴും ക്യാന്സര് ലക്ഷണമാകാം. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് ഇത്തരം ലക്ഷണങ്ങള് കൂടുതല് കാണപ്പെടുന്നത്. ഇത് സ്തനാര്ബുദത്തിന്റെ ലക്ഷണമാവാം.

ചര്മ്മത്തിലെ മാറ്റങ്ങള്
ചര്മ്മത്തില് പെട്ടെന്ന് തന്നെ കറുത്ത പുള്ളികളും കാക്കപ്പുള്ളികളും മറുകും മറ്റും കാണപ്പെടുന്നുണ്ടെങ്കില് ശ്രദ്ധിക്കുക. മാത്രമല്ല ഇത് പടരുന്നുണ്ടെങ്കിലും ശ്രദ്ധിയ്ക്കാം.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
വിഴുങ്ങാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ഇത് പലപ്പോഴും തൊണ്ടയിലെ ക്യാന്സര് ലക്ഷണമായിരിക്കും.

വായിലെ ക്യാന്സര്
സിഗരറ്റ് വലിയ്ക്കുന്നവരും മറ്റ ലഹരിവസ്തുക്കള് ഉപയോഗിക്കുന്നവരും വായില് ചെറിയ മുകുളങ്ങളോ അള്സര് പോലുള്ള മുറിവുകളോ കണ്ടാല് ഉടന് തന്നെ ഡോക്ടറെ സമീപിയ്ക്കാം.



Click it and Unblock the Notifications
