Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
വെളിച്ചെണ്ണയല്ല കൊളസ്ട്രോളിന് കാരണം
പലപ്പോഴും നമ്മുടെ ഭക്ഷണത്തില്‍ നിന്നും എല്ലാവരും കുറയ്ക്കണം എന്ന് ആവശ്യപ്പെടുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിന്റെ കാരണം എന്ന് പറയുന്നത് വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നതിനാലാണ്. കൊളസ്ട്രോള്‍ എന്നാല്‍ ഒരിക്കലും വെളിച്ചെണ്ണയല്ല. ഇത്തരത്തിലൊരു തെറ്റിദ്ധാരണ കുറേ നാളുകളായി നമുക്കിടയില്‍ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ ഫ്രീ ആയ എണ്ണകള്‍ വാങ്ങിക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തില്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന മറ്റ് പല ഭക്ഷ്യ എണ്ണകളും ഉണ്ടാക്കുന്ന പ്രശ്നം എത്രയെന്നത് മാത്രം ഇതുവരെ നിര്‍വ്വചിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊളസ്ട്രോള്‍ കുറയ്ക്കും അത്ഭുത പാനീയം

ഇത് കേട്ട് നാളെ മുതല്‍ വെളിച്ചെണ്ണയില്‍ കുളിയ്ക്കാമെന്ന ധാരണ ഉണ്ടെങ്കില്‍ മാറ്റിവെയ്ക്കുന്നതാണ് നല്ലത്. കാരണം എന്തും അധികമായാല്‍ വിഷമാണല്ലോ. എന്നാല്‍ ആരോഗ്യത്തിന് അത്ര വലിയ ദോഷമൊന്നും വെളിച്ചെണ്ണ ചെയ്യില്ല. അതുകൊണ്ട് എന്നാല്‍ സൂക്ഷിച്ചുപയോഗിക്കണമെന്നു മാത്രം. ആരോഗ്യത്തിനും നല്ലതാണ് വെളിച്ചെണ്ണ. പ്രത്യേകിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ അല്പം മുന്നില്‍ തന്നെയാണ് വെളിച്ചെണ്ണ. എന്നും അല്പം വെളിച്ചെണ്ണ കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ അല്പം നിയന്ത്രണങ്ങള്‍ പാലിക്കണമെന്നു മാത്രം.

ഇങ്ങനെയൊക്കെയാണെങ്കിലും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പാടുപെടുന്നവര്‍ വെളിച്ചെണ്ണയുടെ ഉപയോഗത്തിന് കടിഞ്ഞാണിടുന്നത് തന്നെയാണ് നല്ലത്. വീടുകളില്‍ പാചകം ചെയ്ത് കഴിക്കുമ്പോള്‍ പ്രശ്നമില്ലെങ്കിലും പുറത്തിറങ്ങിയുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല കൊളസ്ട്രോള്‍ രഹിതം എന്ന പേരില്‍ വരുന്ന എണ്ണകളില്‍ പലതും അനാരോഗ്യത്തിനും മറ്റ് അസുഖങ്ങള്‍ക്കും വഴിതെളിച്ചു നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം എണ്ണകള്‍ക്കു പിറകേ പായുമ്പോള്‍ ആലോചിക്കുക, വെളിച്ചെണ്ണ തന്നെയാണ് നല്ലതെന്ന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
