For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിഗരറ്റിലുള്ളത് എന്താണ്?

By Super Admin
|

നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ എന്താണ് നിങ്ങള്‍ വലിച്ച് ശരീരത്തിലേക്ക് കയറ്റുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കില്‍ നിങ്ങള്‍ തനിച്ചല്ല. യുഎസിലെ ഏറിയ പങ്ക് ആള്‍ക്കാര്‍ക്കും ഉപയോഗിക്കുന്ന പുകയില ഉത്പന്നത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആരോഗ്യ തകരാറുകളെ സംബന്ധിച്ച് അറിവില്ല. അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഗവേഷകര്‍ പഠനവിധേയമാക്കി. യുഎസിലെ ഏറിയ പങ്ക് പൊതുജനങ്ങളും സിഗരറ്റിലും മറ്റ് പുകയില ഉത്പന്നങ്ങളിലുമുള്ള രാസവസ്തുക്കളെപ്പറ്റി എളുപ്പം അറിയാനുള്ള മാര്‍ഗ്ഗം ആവശ്യപ്പെടുന്നവരാണ്.

"അതിശയമെന്ന് പറയട്ടെ, ഞങ്ങളുടെ ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത് ഗ്രൂപ്പ് ഒന്ന് ഈ വിവരം അറിയാന്‍ മാനസികമായി പ്രേരിപ്പിക്കപ്പെടുന്നവരാണെന്നാണ്". ചെറുപ്പക്കാരും പുകവലിക്കാരും പൊതുവെ തങ്ങള്‍ ഇക്കാര്യം മുമ്പ് തന്നെ നോക്കിയിട്ടുള്ളതാണെന്ന് പറയുന്നതായാണ് കണ്ടത് എന്ന് കേപ്പി ഹില്ലിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‍ിസിറ്റിയിലെ മാര്‍സെല്ല ബോയിന്‍റണ്‍ പറയുന്നു.

Do You Know What You're Smoking

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്‍ഡിഎ) സന്ദേശപ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണമെന്നും അതുവഴി ഈ വിവരങ്ങള്‍ എല്ലാ ജനങ്ങളുടെ അടുക്കലും എത്തിച്ചേരുമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം അപകടകരമായ സൂചനകളാണ്‌

കാല്‍ഭാഗത്തിലേറെ(27.5%) പ്രായപൂര്‍ത്തിയായവര്‍ വിവിധ പുകയില ഉത്‍പന്നങ്ങളിലടങ്ങിയ വിവിധ ഘടകങ്ങളുടെ വിവരങ്ങള്‍ക്കായി നോക്കിയെന്നും അവയില്‍ പലതും വിഷമായി അറിയപ്പെടുന്നതോ ക്യാന്‍സറിന് കാരണമാകുന്നതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും ഏറിയ പങ്ക് ആള്‍ക്കാര്‍ക്കും സിഗരറ്റിന്‍റെ പുകയില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് അറിവില്ലായിരുന്നു. ഉറക്കം ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരം

പകുതിയിലേറെ ആളുകള്‍(54.8%) സിഗരറ്റ് പാക്കറ്റുകളില്‍ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന് താല്‍പ്പര്യപ്പെടുന്നവരാണ്. 28.7% ആളുകള്‍ ഓണ്‍ലൈനില്‍ നിന്ന് വിവരങ്ങള്‍ കണ്ടെത്താന്‍ താല്‍പ്പര്യപ്പെടുന്നവരാണ്.

Do You Know What You're Smoking

പുകയിലയിലെ രാസഘടകങ്ങളുടെ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാക്കുന്നത് പുകയില വ്യവസായം കൂടുതല്‍ സുതാര്യമാകാനും ഈ വിവരം അന്വേഷിക്കുന്നവര്‍ പുകവലിക്കാനുള്ള സാഹചര്യം കുറയാനും, പുകവലി ഉപേക്ഷിക്കാനുള്ള സാഹചര്യം കൂടാനും കാരണമാകും. ഇതിന് കാരണം പുകയില ഉത്‍പന്നങ്ങളിലെ വിഷ ഘടകങ്ങളെക്കുറിച്ച് അവര്‍ക്ക് വിവരം ലഭിക്കുന്നതാണെന്ന് ജേര്‍ണല്‍ ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ബോയിന്‍റണ്‍ വിളദീകരിക്കുന്നു.

ഇത് കണ്ടെത്തുന്നതിന് ദേശീയതലത്തില്‍ 18 വയസ്സിന് മുകളിലുള്ള 5014 ആളുകളില്‍ ഒരു സര്‍വ്വേ നടത്തി. പുകയിലയിലെ ഏറെ രാസവസ്തുക്കളുടെ എണ്ണം കണ്ടെത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടത് പുകയില ഉപയോഗവും നിയന്ത്രിക്കുന്നതിനും അതിന്‍റെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തുന്നതിനും ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

English summary

Do You Know What You're Smoking

Are you aware of what you are smoking? If no then you are not alone. Majority of the US people who smoke are not aware of tobacco product use and its associated health risks even though they report having looked for relevant information, researchers report.
Story first published: Tuesday, July 26, 2016, 10:52 [IST]
X
Desktop Bottom Promotion