Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
സിഗരറ്റിലുള്ളത് എന്താണ്?
നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ എന്താണ് നിങ്ങള്‍ വലിച്ച് ശരീരത്തിലേക്ക് കയറ്റുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കില്‍ നിങ്ങള്‍ തനിച്ചല്ല. യുഎസിലെ ഏറിയ പങ്ക് ആള്‍ക്കാര്‍ക്കും ഉപയോഗിക്കുന്ന പുകയില ഉത്പന്നത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആരോഗ്യ തകരാറുകളെ സംബന്ധിച്ച് അറിവില്ല. അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഗവേഷകര്‍ പഠനവിധേയമാക്കി. യുഎസിലെ ഏറിയ പങ്ക് പൊതുജനങ്ങളും സിഗരറ്റിലും മറ്റ് പുകയില ഉത്പന്നങ്ങളിലുമുള്ള രാസവസ്തുക്കളെപ്പറ്റി എളുപ്പം അറിയാനുള്ള മാര്‍ഗ്ഗം ആവശ്യപ്പെടുന്നവരാണ്.
"അതിശയമെന്ന് പറയട്ടെ, ഞങ്ങളുടെ ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത് ഗ്രൂപ്പ് ഒന്ന് ഈ വിവരം അറിയാന്‍ മാനസികമായി പ്രേരിപ്പിക്കപ്പെടുന്നവരാണെന്നാണ്". ചെറുപ്പക്കാരും പുകവലിക്കാരും പൊതുവെ തങ്ങള്‍ ഇക്കാര്യം മുമ്പ് തന്നെ നോക്കിയിട്ടുള്ളതാണെന്ന് പറയുന്നതായാണ് കണ്ടത് എന്ന് കേപ്പി ഹില്ലിലെ നോര്‍ത്ത് കരോലിന യൂണിവേഴ്ിസിറ്റിയിലെ മാര്‍സെല്ല ബോയിന്റണ്‍ പറയുന്നു.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്(എഫ്ഡിഎ) സന്ദേശപ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണമെന്നും അതുവഴി ഈ വിവരങ്ങള്‍ എല്ലാ ജനങ്ങളുടെ അടുക്കലും എത്തിച്ചേരുമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം അപകടകരമായ സൂചനകളാണ്
കാല്‍ഭാഗത്തിലേറെ(27.5%) പ്രായപൂര്‍ത്തിയായവര്‍ വിവിധ പുകയില ഉത്പന്നങ്ങളിലടങ്ങിയ വിവിധ ഘടകങ്ങളുടെ വിവരങ്ങള്‍ക്കായി നോക്കിയെന്നും അവയില്‍ പലതും വിഷമായി അറിയപ്പെടുന്നതോ ക്യാന്‍സറിന് കാരണമാകുന്നതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും ഏറിയ പങ്ക് ആള്‍ക്കാര്‍ക്കും സിഗരറ്റിന്റെ പുകയില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് അറിവില്ലായിരുന്നു. ഉറക്കം ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരം
പകുതിയിലേറെ ആളുകള്‍(54.8%) സിഗരറ്റ് പാക്കറ്റുകളില്‍ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന് താല്‍പ്പര്യപ്പെടുന്നവരാണ്. 28.7% ആളുകള്‍ ഓണ്‍ലൈനില്‍ നിന്ന് വിവരങ്ങള്‍ കണ്ടെത്താന്‍ താല്‍പ്പര്യപ്പെടുന്നവരാണ്.

പുകയിലയിലെ രാസഘടകങ്ങളുടെ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാക്കുന്നത് പുകയില വ്യവസായം കൂടുതല്‍ സുതാര്യമാകാനും ഈ വിവരം അന്വേഷിക്കുന്നവര്‍ പുകവലിക്കാനുള്ള സാഹചര്യം കുറയാനും, പുകവലി ഉപേക്ഷിക്കാനുള്ള സാഹചര്യം കൂടാനും കാരണമാകും. ഇതിന് കാരണം പുകയില ഉത്പന്നങ്ങളിലെ വിഷ ഘടകങ്ങളെക്കുറിച്ച് അവര്‍ക്ക് വിവരം ലഭിക്കുന്നതാണെന്ന് ജേര്‍ണല്‍ ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ബോയിന്റണ്‍ വിളദീകരിക്കുന്നു.
ഇത് കണ്ടെത്തുന്നതിന് ദേശീയതലത്തില്‍ 18 വയസ്സിന് മുകളിലുള്ള 5014 ആളുകളില്‍ ഒരു സര്‍വ്വേ നടത്തി. പുകയിലയിലെ ഏറെ രാസവസ്തുക്കളുടെ എണ്ണം കണ്ടെത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടത് പുകയില ഉപയോഗവും നിയന്ത്രിക്കുന്നതിനും അതിന്റെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തുന്നതിനും ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
