Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നഖത്തിലെ ചന്ദ്രക്കല എന്ന അപകടം
ഡോക്ടറുടെ അടുത്തു പോയാല്‍ കണ്ണും നാവും എല്ലാം ഡോക്ടര്‍ പ്രാഥമിക പരിശോധനയില്‍ തന്നെ പരിശോധിയ്ക്കും. അതുപോലെ തന്നെയാണ് നഖവും. നഖം നോക്കിയും രോഗം കണ്ടു പിടിയ്ക്കാം എന്നത് തന്നെയാണ് കാര്യം. പലരുടേയും നഖത്തില്‍ ചന്ദ്രക്കല ഉണ്ടാവും. എന്നാല്‍ ഇതെന്തിനെ സൂചിപ്പിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. ആര്‍ത്തവം പറയും ആരോഗ്യരഹസ്യങ്ങള്‍
കൈയ്യിലെ ചന്ദ്രക്കല ഇല്ലാതിരിക്കുന്നത് നമ്മുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്തൊക്കെയാണ് ഈ ചന്ദ്രക്കലയിലൂടെ വെളിവാകുന്ന ആരോഗ്യ രഹസ്യങ്ങള്‍ എന്നു നോക്കാം. മാത്രമല്ല നഖം നോക്കിയാല്‍ തന്നെ ചില രോഗങ്ങള്‍ മനസ്സിലാകും അവ ഏതൊക്കെയെന്ന് നോക്കാം. സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)

നഖത്തിലെ ചന്ദ്രക്കല
നഖത്തിലെ ചന്ദ്രക്കലയിലൂടെ നമ്മുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാന്‍ പറ്റും. എന്നാല്‍ ഇത് സ്ഥിരമായി കൈയ്യില്‍ ഉണ്ടാവില്ല. ആരോഗ്യം മോശമാവുന്നതിനനുസരിച്ച് ഈ ചന്ദ്രക്കല മാറിക്കൊണ്ടിരിക്കും. ലുണുല എന്നാണ് ഇതിന് പറയുന്നത്.

ലുണുല ഇല്ലാതിരുന്നാല്‍
നഖത്തിന്റെ താഴ്ഭാഗത്തായാണ് ഈ ചന്ദ്രക്കല കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും അനാരോഗ്യത്തേയും ഇത് സൂചിപ്പിക്കുന്നു.

അനീമിയയ്ക്ക് കാരണം
നഖത്തിലെ ചന്ദ്രക്കല കാണുന്നില്ലേ, എന്നാല്‍ നിങ്ങള്‍ അനീമിക് ആണ് എന്നതാണ് സത്യം. വിളര്‍ച്ചയാണ് പ്രധാനമായും ഇതിന്റെ കാരണം. രക്തക്കുറവും ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതും അനീമിയക്ക് കാരണമാകുന്നു.

പരിഹാരം
ഭക്ഷണം നന്നായി കഴിയ്ക്കുകയും ഇരുമ്പ് അടങ്ങിയ പച്ചക്കറികളും ഭക്ഷണസാധനങ്ങളും സ്ഥിരമായി ആഹാരശീലത്തിന്റെ ഭാഗമാക്കുകയും ചെയ്യുക.

പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവിനേയും ഇത് സൂചിപ്പിക്കുന്നു. പോഷകാഹാരക്കുറവ്് മൂലം ആരോഗ്യം അപകടകരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഭക്ഷണശീലത്തില്‍ ന്യൂട്രീഷന്‍സും വിറ്റാമിനുകളും കൂടുതല്‍ ഉള്‍പ്പെടുത്തുക.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്നങ്ങളും ചന്ദ്രക്കലയിലൂടെ മനസ്സിലാകും. ചന്ദ്രക്കലയില്ലാത്തവര് അതുകൊണ്ട് തന്നെ കരുതിയിരിക്കുന്നത് നല്ലതാണ്. ഹൃദയാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇത്തരക്കാര്‍ക്ക്.

ദഹനപ്രശ്നങ്ങള്‍
നിങ്ങള്‍ക്ക് ദഹനപ്രശ്നങ്ങള്‍ ഉണ്ടോ, എങ്കില്‍ ഇത് കൈ നോക്കിയാല്‍ മനസ്സിലാകും. കാരണം നഖത്തില്‍ ചന്ദ്രക്കലയില്ലാത്തവര്ക്ക് ദഹനപ്രശ്നങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

നഖത്തിന്റെ നിറം
നഖത്തിന്റെ നിറം നോക്കിയും രോഗങ്ങള്‍ കണ്ടുപിടിയ്ക്കാം. മഞ്ഞപ്പിത്തം കണ്ടുപിടിയ്ക്കുന്നതിനും നഖം നോക്കിയാല്‍ മതി.

വെളുത്ത നിറം
നല്ല വെളുത്ത നിറത്തിലുള്ള നഖമാണ് നിങ്ങളുടേതെങ്കില്‍ ഇത് രക്തത്തിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. രക്തം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ മഗ്നീഷ്യം വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യാവുന്ന കാര്യം.

ഇരുണ്ട ചുവന്ന നിറത്തിലുള്ള നഖം
ഇരുണ്ട ചുവന്ന നിറത്തിലുള്ള നഖമാണെങ്കില്‍ ഇത് ശരീരം അമിത കൊഴുപ്പിനടിമയാണ് എന്നതിന്റെ സൂചനയാണ്. കൊളസ്ട്രോള്‍ ആയിരിക്കും നിങ്ങളുടെ ശരീരത്തിലെ ആകെ സമ്പാദ്യം.

നഖത്തിലെ വെള്ളപ്പാടുകള്‍
ചിലരുടെ നഖത്തില്‍ വെളുത്ത പാടുകള്‍ കാണാമായിരിക്കും. കുത്തുപോലെ കാണപ്പെടുന്ന ഈ പാടുകള്‍ ശരീരത്തില്‍ സിങ്ക് കുറവാണ് എന്നതിന്റെ സൂചനയാണ്.

പിങ്ക് നിറത്തിലുള്ള നഖം
ആരോഗ്യമുള്ള ഒരാളുടെ നഖത്തിന്റെ നിറം പിങ്ക് ആയിരിക്കും. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇവര്‍ക്കുണ്ടാവില്ല എന്നതാണ് സത്യം. സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)



Click it and Unblock the Notifications
