Latest Updates
-
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ
വെള്ളം കുടിയ്ക്കുമ്പോള്‍ ഇനി സൂക്ഷിച്ചില്ലെങ്കില്‍
വെള്ളം കുടിയ്ക്കാതെ ജീവിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയുമോ? ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ പോലും വെള്ളമില്ലാതെ ജീവിയ്ക്കാന്‍ നമുക്ക് കഴിയില്ല. ഓരോ ജീവജാലങ്ങള്‍ക്കും വെള്ളം അത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് തന്നെയാണ് കാരണം.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം കിട്ടിയില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശനം എത്രയെന്നത് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. ഇതെല്ലാം അപകടകരമായ സൂചനകളാണ്
പലരും ജോലിയ്ക്കിടയിലും മറ്റും വെള്ളം കുടിയ്ക്കുന്നതില്‍ പിശുക്ക് കാണിയ്ക്കാറുണ്ട്. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം ലഭിയ്ക്കാതിരിയ്ക്കുമ്പോള്‍ ശരീരം പ്രതികരിയ്ക്കുന്ന ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വെളുത്തുള്ളി ഇല്ലാതാക്കും ഈ ഗുരുതര പ്രശ്നങ്ങള്‍

അമിതമായ ക്ഷീണം
അമിതമായ ക്ഷീണമാണ് ജലത്തിന്റെ അഭാവം ഉണ്ടാക്കുന്ന പ്രശ്നം. ഇത് പലപ്പോഴും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും എന്നതാണ് കാര്യം.

അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധക്യവും വെള്ളത്തിന്റെ അഭാവം നമ്മളില്‍ ഉണ്ടാക്കുന്നതാണ. പെട്ടെന്ന് പ്രായമാകാന്‍ ഇത് കാരണമാകും. അതുകൊണ്ട് തന്നെ ഒരിക്കലും വെള്ളം കുടിയ്ക്കാതിരിയ്ക്കരുത്.

അമിതവണ്ണം
അമിതവണ്ണം എന്ന പ്രശനവും ചില്ലറയല്ല. വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നത് നമ്മുടെ വിശപ്പിനേയും വര്‍ദ്ധിപ്പിക്കുന്നു. ഇത് മെറ്റബോളിസം താറുമാറാക്കുന്നു.

രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍
രക്തസമ്മര്‍ദ്ദം കൂടാനോ അതിലുപരി കുറയാനോ കാരണമാകുന്നു. ഇത് സ്വാഭാവിക രക്തയോട്ടത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു.

കൊളസ്ട്രോള്‍
കൊളസ്ട്രോളിന്റെ കാര്യത്തിലും വെള്ളം ഉണ്ടാക്കുന്ന വിപത്ത് ചെറുതൊന്നുമല്ല. രക്തം ദ്രാവകമായി മാറ്റം ചെയ്യപ്പെടുമ്പോള്‍ ഇത് ചീത്ത കൊളസ്ട്രോളിനെ ഉണ്ടാക്കുന്നു.

മലബന്ധം
മലബന്ധം ഉണ്ടാക്കുന്നതും വെള്ളത്തിന്റെ അഭാവം തന്നെയാണ്. കഴിയ്ക്കുന്ന ഭക്ഷണം ദഹിപ്പിക്കാനാവശ്യമായ വെള്ളം ശരീരത്തില്‍ ഇല്ലാതിരിയ്ക്കുന്നതാണ് പ്രശ്നത്തിന് കാരണം.

ദഹനപ്രശ്നങ്ങള്‍
ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വയറ്റില്‍ ഉണ്ടാകുന്ന ആസിഡാണ് ഇത്തരം പ്രശ്നങ്ങള്‍ ജലത്തിന്റെ അഭാവത്തില്‍ ഉണ്ടാക്കുന്നത്.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
ശ്ലേഷ്മസ്ഥരത്തിലെ ടിഷ്യൂകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിന് പലപ്പോഴും വെള്ളം ആവശ്യമാണ്. ഇല്ലെങ്കില്‍ ഇത് ശ്വാസതടസ്സം ഉണ്ടാക്കുന്നു എന്നതാണ് സത്യം.

മൂത്രാശയ അണുബാധ
അണുബാധ ഉണ്ടാകുന്നതിനും വെള്ളത്തിന്റെ അഭാവം കാരണമാകുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

എക്സിമ
എക്സിമ പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും ശരീരത്തിലെ ജലത്തിന്റെ അഭാവം കാരണമാകുന്നു. ജലത്തിന്റെ അഭാവം ശരീരത്തെ വിയര്‍ക്കുന്നതില്‍ നിന്ന് വിലക്കുന്നു. ഇത് ചര്‍മ്മത്തെ പ്രശ്നത്തിലാക്കുകയും ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

റുമാറ്റിസം
റുമാറ്റിസം ശരീരത്തിലെ രക്തകോശങ്ങളെ പ്രശ്നത്തിലാക്കുന്നു. ആര്ത്രൈറ്റിസിനേക്കാള് അപകടകാരിയാണ് റുമാറ്റിസം. ശരീരത്തിലെ ജലത്തിന്റെ അഭാവം പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണിന്റെ പ്രശ്നം ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തവരില് അല്പം കൂടുതലാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങളുടെ പ്രവര്‍ത്തന ഫലമാണ് എന്നതാണ് സത്യം.



Click it and Unblock the Notifications