For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊക്കം കൂട്ടാനും ഡയറ്റുണ്ടോ?

|

വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതുമെല്ലാം ഒരു പരിധി വരെ നമ്മുടെ കയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന കാര്യമാണ്. എന്നാല്‍ പൊക്കത്തിന്റെ കാര്യം അതല്ല.

പൊക്കം വേണ്ടവിധം കുറയ്ക്കാനും കൂട്ടാനുമൊന്നും കഴിയുകയില്ല. പാരമ്പര്യം ഇതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു.

പുരുഷന്മാര്‍ 25 വയസു വരെ ഉയരം വയ്ക്കുമെന്നാണ് പറയുന്നത്. സ്ത്രീകളാകട്ടെ, 19 വയസു വരേയും.

വ്യായാമം, ഡയറ്റ് എന്നിവ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പൊക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുമെന്നു പറയുന്നു. ഒരു മാസത്തിനുള്ളില്‍ സിക്‌സ് പാക്കോ?

പൊക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റിനെക്കുറിച്ചറിയണോ, വായിക്കൂ,

ചിക്കന്‍

ചിക്കന്‍

പ്രോട്ടീന്‍ പൊക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ചിക്കന്‍ ഇതിന്റെ പ്രധാന ഉറവിടമാണ്. കൊഴുപ്പില്ലാത്ത ചിക്കന്‍ കഴിയ്ക്കാം

തവിടു കളയാത്ത ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍, അയേണ്‍, വൈറ്റമിന്‍ ബി, ഫൈബര്‍ തുടങ്ങിയവ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, പ്രത്യേകിച്ചു തവിടു കളയാത്ത ധാന്യങ്ങള്‍ ഇതിനുള്ള പ്രധാന വഴിയാണ്.

പാല്‍

പാല്‍

എല്ലുകളുടെ വളര്‍ച്ചയ്ക്ക കാല്‍സ്യം അത്യാവശ്യം. എല്ലുകള്‍ വളര്‍ന്നാലേ ഉയരം വര്‍ദ്ധിയ്ക്കൂ. പാല്‍ തീര്‍ച്ചയായും ഡയറ്റില്‍ പെടുത്തേണ്ട ഒന്നാണ്.

സോയാബീന്‍സ്

സോയാബീന്‍സ്

സസ്യ പ്രോട്ടീനുകള്‍ ലഭ്യമാക്കുന്നതിനുള്ള നല്ലൊരു വഴിയാണ് സോയാബീന്‍സ്. ദിവസം 50 ശതമാനം സോയാബീന്‍സ് കഴിയ്ക്കുന്നത് ഉയരം വര്‍ദ്ധിപ്പിയ്ക്കും.

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ള ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ പ്രോട്ടീുന്‍, റൈബോഫ്‌ളേവിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

പച്ചക്കറികളും പഴവര്‍ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗങ്ങളും

വ്യത്യസ്തമായ പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

വൈറ്റമിന്‍ എ, ബി, ഡി, ഇ, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ ഉറവിടമാണ് തൈര്, പാലുല്‍പന്നങ്ങള്‍ എന്നിവ. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

English summary

Diet To Increase Height

Is there a diet to increase height? Well, though men have slight chances of growing tall till they reach 25 years, women generally stop growing tall after
Story first published: Friday, February 5, 2016, 11:41 [IST]
X
Desktop Bottom Promotion