For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം: ലക്ഷണങ്ങള്‍ അവഗണിക്കരുത്

|

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങളില്‍ മുന്നിലാണ.് പ്രഷറും ഷുഗറും ഒന്നും ഇല്ലെന്നു പറയുന്നത് എന്തോ കുറച്ചിലു പോലെയാണ് പലര്‍ക്കും. എന്നാല്‍ ഇതുകൊണ്ടുണ്ടാകുന്ന അപകടത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് സാധാരണ ഗതിയിലുള്ള ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാമെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദ സമയത്തുണ്ടാകുന്ന ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല.

ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും എന്തിനധികം മരണത്തിലേക്കും വരെ നയിക്കുന്ന അവസ്ഥ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് ഉണ്ടാവും. എന്തൊക്കെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അസാധാരണമായ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്നു നോക്കാം.

 ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ടാണ് ആദ്യലക്ഷണം. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവിലെത്തുമ്പോള്‍ ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും.

തലവേദന

തലവേദന

കടുത്ത തലവേദനയാണ് മറ്റൊരു ലക്ഷണം. ഇത് നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്നവര്‍ രണ്ടാമതൊന്ന് കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും.

തലചുറ്റലും ക്ഷീണവും

തലചുറ്റലും ക്ഷീണവും

തലചുറ്റലും ക്ഷീണവും ഇടയ്ക്കിടയ്ക്ക് തോന്നുകയാണെങ്കില്‍ അതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണ്.

രക്തചംക്രമണം കുറവ്

രക്തചംക്രമണം കുറവ്

രക്തചംക്രമണം കുറവായി തോന്നുന്നതാണ് മറ്റൊരു ലക്ഷണം. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യ സ്ഥിതിയില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും.

കൈകാലുകളില്‍ മരവിപ്പ്

കൈകാലുകളില്‍ മരവിപ്പ്

കൈകാലുകളില്‍ മരവിപ്പ് അനുഭവപ്പെടുന്നതും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് തുടര്‍ച്ചായി നില്‍ക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണെന്ന് മനസ്സിലാക്കാം.

ചെവിയിലും കഴുത്തിലും മിടിപ്പ്

ചെവിയിലും കഴുത്തിലും മിടിപ്പ്

ചെവിയിലും കഴുത്തിന്റെ ചില ഭാഗങ്ങളിലും പ്രത്യേക തരത്തില്‍ മിടിപ്പ് അനുഭവപ്പെടുന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

കാഴ്ചയ്ക്ക് മങ്ങല്‍

കാഴ്ചയ്ക്ക് മങ്ങല്‍

കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുന്നതും പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രായമാവാതെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം അതിന്റെ ഉയര്‍ന്ന ലെവലിലാണ് എന്ന് മനസ്സിലാക്കാം.

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നതും ഇത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്നതിന്റെ ലക്ഷണമാണ്.

English summary

Dangerous Symptoms Of High Blood Pressure That You Shouldn’t Ignore

The signs and symptoms of high blood pressure, also called hypertension and the 'silent killer' because it generally has no symptoms.
Story first published: Saturday, August 20, 2016, 16:10 [IST]
X
Desktop Bottom Promotion