Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രോയ്ലര്‍ ചിക്കനില്‍ പതിയിരിക്കുന്ന അപകടം
ചിക്കന്‍ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പതിവായി ബ്രോയ്ലര്‍ ചിക്കന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഹാനീകരമാണെന്നറിയാമോ? ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വരെ ബ്രോയ്ലര്‍ ചിക്കന്‍ കാരണമാകും. ബ്രോയ്ലര്‍ ചിക്കന്‍ ക്യാന്‍സറിന്...
എന്നാല്‍ ഈ ചിക്കന്‍ പ്രേമത്തിനു പിന്നില്‍ ഒളിച്ചിരിക്കുന്നത് മരണമാണെന്നതാണ് വസ്തുത. ഇത് പലപ്പോഴും നമ്മള് മറന്നു പോകുന്നു. അതുകൊണ്ടു തന്നെയാണ് ബ്രോയ്ലര്‍ ചിക്കന്‍ ആവശ്യക്കാര്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നതും.
മരണത്തിന് വാതില്‍ തുറക്കുന്ന ബ്രോയ്ലര്‍ ചിക്കന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന അനാരോഗ്യകരമായ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും അനാരോഗ്യം മാത്രം വിളമ്പുന്നതാണ് ഇതിന്റെ പ്രത്യേകത എന്നതും സത്യമാണ്.

സാല്‍മൊണല്ല ബാക്ടീരിയ
സാല്‍മൊണല്ല ബാക്ടീരിയ ശരീരത്തിനുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്. ഉയര്‍ന്ന ടെമ്പറേച്ചറില്‍ പാകം ചെയ്താല്‍ മാത്രമേ ഇത്തരത്തിലുള്ള ബാക്ടീരിയ നശിക്കുകയുള്ളൂ. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയ്ക്ക് പലപ്പോഴും വൃത്തിയായി പാകം ചെയ്യാനുള്ള സമയവും നമുക്ക് പരിമിതമാണ്.

ഇ കോളിയും പുറകിലല്ല
ഇ കോളി ബാക്ടീരിയയാണ് ബ്രോയ്ലര്‍ ചിക്കന്റെ മറ്റൊരു സന്തത സഹചാരി. വിസര്‍ജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന ബാക്ടീരിയയാണ് ഇ കോളി.

തൂക്കം കൂടാനുള്ള എളുപ്പവഴി
തൂക്കം കൂടാനുള്ള എളുപ്പവഴിയ്ക്കായി പല മാരകമായ വസ്തുക്കളും ഇത്തരത്തില്‍ ചിക്കനില്‍ കുത്തിവെയ്ക്കുന്നു. ഇത് പിന്നീട് മാരകമായ ക്യാന്‍സറിനു വരെ കാരണമാകുന്നു എന്നതാണ് സത്യം.

പോഷകങ്ങളില്ലാത്ത ഭക്ഷണം
ചിക്കന്‍ കഴിക്കണമെന്ന ആഗ്രഹത്തിന് കഴിയ്ക്കുക എന്നല്ലാതെ യാതൊരു വിധത്തിലുള്ള പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടില്ല. മാത്രമല്ല അനാരോഗ്യം തരുന്ന നിരവധി വസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

പക്ഷിപ്പനിയെന്ന ഭീകരന്
മനുഷ്യരിലേക്ക് പെട്ടെന്ന് തന്നെ പടര്‍ന്നു പിടിയ്ക്കുന്ന രോഗമാണ് പക്ഷിപ്പനി. ബ്രോയ്ലര്‍ ചിക്കന്റെ ഉപയോഗം ഇത്തരത്തില്‍ പക്ഷിപ്പനിയെന്ന മഹാവിപത്തിനു പലപ്പോഴും കാരണമാകും.

മെറ്റബോളിസത്തില്‍ മാറ്റം
ശരീരത്തിന്റെ മെറ്റബോളിസത്തില്‍ മോശമായ മാറ്റം വരുത്തുന്നതിന് ബ്രോയ്ലര്‍ ചിക്കന്റെ ഉപയോഗം ഇടയാക്കുന്നു. സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു.

അനീമിയയ്ക്ക് കാരണം
പലപ്പോഴും ചിക്കന്‍ അമിതമായി കഴിയ്ക്കുന്നവരില്‍ അനീമിയ വരുന്നത് സ്വാഭാവികമാണ്. പലപ്പോഴും ബ്രോയ്ലര്‍ ചിക്കന്റെ ഉപയോഗം രക്തത്തില്‍ വരെ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു.



Click it and Unblock the Notifications
