Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചില ആസക്തികൾ
ചിലപ്പോൾ ചിലതരം ഭക്ഷണങ്ങളോട് നമുക്ക് അതിയായ ആസക്തി തോന്നാറില്ലേ ? എന്ത് വിലകൊടുത്തും നമുക്കതു സ്വന്തമാക്കണം എന്ന് തോന്നും .അത് കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്ന ആ നിമിഷം നമുക്ക് വളരെയേറെ സന്തോഷവും ,സംതൃപ്തിയും തോന്നും .ഈ ആസക്തി നിങ്ങളുടെ ശരീരത്തിൽ ചില രോഗങ്ങൾ ഉണ്ട് എന്നതിന്റെ ലക്ഷണമാണ് .
ഓരോ മിനിട്ടിലും നിങ്ങൾക്ക് വെള്ളം കുടിക്കണമെന്ന് തോന്നാറുണ്ടോ ?വ്യായാമത്തിനു ശേഷമോ ,വെയിലിൽ നിന്നും വന്ന ശേഷമോ വെള്ളം കുടിക്കുക സാധാരണയാണ് .കളിക്കുകയോ ,നടക്കുകയോ ,ഓടുകയോ ചെയ്ത ശേഷം വെള്ളം കുടിക്കുക സ്വാഭാവികം .എന്നാൽ എപ്പോഴും വെള്ളം കുടിക്കണം എന്നത് അസ്വാഭാവികം ആണ് .

ഈ ലക്ഷണം നിങ്ങൾക്ക് പ്രമേഹം ഉണ്ട് എന്നതിന്റെ സൂചനയാണ് .പ്രമേഹം ഉണ്ടെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും .ഈ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി വൃക്കകൾ കൂടുതൽ പ്രവർത്തിക്കേണ്ടി വരും .അങ്ങനെ അധിക പഞ്ചസാര മൂത്രത്തിലൂടെ പുറത്തു പോകും .

നിങ്ങൾക്ക് ഉപ്പിനോട് ആസക്തി തോന്നിയിട്ടുണ്ടോ ? തോന്നുന്നുവെങ്കിൽ നിങ്ങളുടെ അഡ്രിനൽ അവയവം ഹോർമോൺ ഉത്‌പാദിപ്പിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത് .കോർട്ടിസോൾ ,ആൽഡോസ്റ്റീറോൺ എന്നീ ഹോർമോണുകളുടെ അഭാവം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും .

നാമെല്ലാം ചോക്കലേറ്റ് ഇഷ്ടപ്പെടുന്നവരാണ് .കുട്ടിക്കാലം മുതലേ നമുക്ക് സന്തോഷം തരുന്ന ഒന്നാണ് ചോക്കലേറ്റ് .എന്നാൽ ഇതിനോടുള്ള ആസക്തി നിങ്ങളുടെ ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അഭാവം കാണിക്കുന്നു .നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം .ഇത് വിറ്റാമിൻ ബി യുടെ അഭാവത്തിനും കാരണമാകുന്നു .

നമുക്കെല്ലാം വറുത്ത വിഭവങ്ങൾ ഇഷ്ട്ടമാണ് .എന്നാൽ ഇതിനോടുള്ള ആസക്തി ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവിനെ കാണിക്കുന്നു. അതിനാൽ ഈ ആസക്തികളെല്ലാം ശ്രദ്ധിച്ചു നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടോ എന്ന് നിർണയിക്കുക .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

