Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മല്ലിയില നിസ്സാരക്കാരനാണെന്ന ധാരണ വേണ്ട
ഒരു കാലത്ത് നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളുടെ മാത്രം രുചിയായിരുന്നു മല്ലിയിലയ്ക്ക്. എന്നാല്‍ ഇന്നത് മലയാളിയുടെ അടുക്കളയില്‍ നിന്നും വരുന്ന രുചിയായി മാറിയിട്ടുണ്ട്. നിരവധി ഔഷധഗുണങ്ങളുള്ള മല്ലിയിലയ്ക്ക് പറയാന്‍ കഥകളൊരുപാടുണ്ട്. ആരോഗ്യത്തിന്റെ കലവറയാണ് ഈ പച്ചപ്പെന്ന കാര്യം പലപ്പോഴും നമ്മള് മറന്നു പോകുന്നു.
വിറ്റാമിന്‍ സിയും വിറ്റാമിന്‍ കെയും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതാണ് മല്ലിയില എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം കൂടാതെ തന്നെ ആരോഗ്യ കാര്യത്തില്‍ മുന്നിലാണ് ഇവന്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

കൊളസ്ട്രോള്‍ തന്നെ മുന്നില്‍
കൊളസ്ട്രോളിനെതിരെ പൊരുതാന്‍ പലപ്പോഴും മല്ലിയിലയ്ക്ക് പ്രത്യേക കഴിവുണ്ട്. മാത്രമല്ല ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളിനെ കൂട്ടുകയും ചെയ്യുന്നു.

ദഹനത്തിന് നല്ലത്
ദഹനത്തിന് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഇലയില്ല എന്നു തന്നെ പറയാം. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു.

പ്രമേഹ രോഗികള്‍ക്ക്
പ്രമേഹരോഗികള്ക്ക ഏറ്റവും ബെസ്റ്റാണ് മല്ലിയില. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു എന്നത് തന്നെ.

അല്‍ഷിമേഴ്സ് രോഗികളോട് വിട
അല്‍ഷിമേഴ്സ് എന്ന രോഗത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ മല്ലിയിലയ്ക്കുള്ള കഴിവ് വളരെ വലുതാണ്. ഇതിലെ വിറ്റാമിന്‍ കെ അല്‍ഷിമേഴ്സ് രോഗത്തിനെ പ്രതിരോധിയ്ക്കുന്നു.

വായിലെ അള്‍സര്‍
വായിലെ അള്‍സര്‍ തടയുന്നതിന് ഏറ്റവും നല്ലതാണ് മല്ലിയില. മല്ലിയിലയിലെ ആന്റിസെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് അള്‍സറിനെ പ്രതിരോധിയ്ക്കുന്നത്.

കൊഴുപ്പ് നിയന്ത്രിക്കുന്നു
കൊഴുപ്പ് നിയന്ത്രിക്കുന്ന വൈറ്റമിന്‍ എ തൊലിപ്പുറത്തും ശ്വാസകോശത്തിലുമുണ്ടാകുന്ന കാന്‍സറിനെ തടയുന്നു.

ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മല്ലിയില സഹായിക്കും. ക്രമമായ ആര്‍ത്തവത്തിന് മല്ലിയില ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
