For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകം ചെയ്താല്‍ വിഷം ചീറ്റുന്ന ഭക്ഷണങ്ങള്‍

|

ആരോഗ്യം തന്നെയാണ് നമുക്കെല്ലാം പ്രധാനം എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും ഇല്ല. പാചകം ചെയ്ത് നല്ലതു പോലെ വേവിച്ച ഭക്ഷണം കഴിയ്ക്കുന്നതാണ് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലത്. പകുതി വേവിച്ച ഭക്ഷണം കഴിയ്ക്കുന്നതെല്ലാം അനാരോഗ്യമാണ ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല. ഈ അവസ്ഥ തരണം ചെയ്യാന്‍ മുളപ്പിച്ച വെളുത്തുള്ളി

എന്നാല്‍ പാചകം ചെയ്യുന്ന രീതി അനുസരിച്ച് ഭക്ഷണം വിഷമാകുന്നുണ്ട്. എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. ഭക്ഷണം പാകം ചെയ്യുന്ന രീതിയാണ് പലപ്പോഴും ഭക്ഷണത്തെ അത്രയേറെ വിഷമയമാക്കുന്നത്. താഴെ കൊടുത്തിരിയ്ക്കുന്ന ചില പാചക രീതികള്‍ ഭക്ഷണത്തെ വിഷമാക്കി മാറ്റുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

കൂടുതല്‍ നേരം പാകം ചെയ്യുക

കൂടുതല്‍ നേരം പാകം ചെയ്യുക

ഭക്ഷണം കൂടുതല്‍ നേരം പാകം ചെയ്യുന്നത് നല്ല രീതിയല്ല. പ്രത്യേകിച്ച് പച്ചക്കറികള്‍. പച്ചക്കറികള്‍ കൂടുതല്‍ നേരം വേവിയ്ക്കുന്നത് ഭക്ഷണത്തെ വിഷമാക്കി മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ നോണ്‍വെജിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. കാരണം ഇത് കൂടുതല്‍ നേരം വേവിച്ചില്ലെങ്കിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ഗ്രില്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍

ഗ്രില്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍

ഇപ്പോഴത്തെ രീതി അനുസരിച്ച് ഗ്രില്‍ ചെയ്ത് കഴിയക്കുന്ന ഭക്ഷണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇതിന്റെ രുചി തന്നെയാണ് ഇതിലേക്ക് പലരേയും ആകര്‍ഷിക്കുന്നതെങ്കിലും പലപ്പോഴും ഭക്ഷണം കൂടുതല്‍ കരിയുന്നത് അത് വിഷമയമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പതുക്കെ പാചകം ചെയ്യുക

പതുക്കെ പാചകം ചെയ്യുക

കൂടുതല്‍ സമയമെടുത്ത് പാചകം ചെയ്യുന്നത് കൊളാജന്‍ വിഘടിക്കാന്‍ കാരണമാകുന്നു. മനുഷ്യ ശരീരത്തില്‍ ഏറ്റവും അധികമുള്ള പ്രോട്ടീന്‍ ആണ് കൊളാജന്‍.

ബാര്‍ബിക്യൂ

ബാര്‍ബിക്യൂ

ബാര്‍ബിക്യൂ ഭക്ഷണങ്ങള്‍ ശരീരത്തിന് ചെയ്യുന്ന ദോഷം ചെറുതൊന്നുമല്ല, കനലില്‍ വെച്ച് ഭക്ഷണം ചൂടാകുമ്പോള്‍ അത് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

അമിതമായി ഫ്രൈ ചെയ്തത്

അമിതമായി ഫ്രൈ ചെയ്തത്

നോണ്‍വെജ് ഐറ്റംസ് എല്ലാം അമിതമായി ഫ്രൈ ചെയ്തത് കഴിയ്ക്കാന്‍ വളരെ നല്ലതാണെങ്കിലും ഇതില്‍ വിഷാംശം കൂടുകയാണ് ചെയ്യുന്നത്. അമിതമായി ഫ്രൈ ചെയ്യുമ്പോള്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.

 മൈക്രോവേവ് ഭക്ഷണങ്ങള്

മൈക്രോവേവ് ഭക്ഷണങ്ങള്

മൈക്രോവേവ് ഭക്ഷണങ്ങളാണ് മറ്റൊരു പ്രശ്‌നം. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ക്യാന്‍സര്‍ സാധ്യ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഉയര്‍ന്ന ചൂടില്‍ പ്രശ്‌നമാക്കുന്നു.

English summary

Cooking Methods That Are Probably Turning Your Food Toxic

Here is a list of the hazardous cooking methods that you should avoid.
Story first published: Friday, July 29, 2016, 16:29 [IST]
X
Desktop Bottom Promotion