Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കുടലിലെ ക്യാന്‍സര്‍ തടയും ഭക്ഷണങ്ങള്‍
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. സൂക്ഷിയ്ക്കൂ, തേന്‍ ആരോഗ്യത്തിന് ദോഷം?
ആരോഗ്യപരമായി ഏറ്റവും മോശം അവസ്ഥയിലൂടെയാണ് നമ്മള് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. അതിനു കാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്.
അതുകൊണ്ട് തന്നെ ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ നമ്മുടെ ആരോഗ്യത്തെ പെട്ടെന്ന് പിടികൂടുന്നു. കുടലിലെ ക്യാന്‍സര്‍ ഇതില്‍ ഭീകരതയുള്ള ഒന്നാണ്. ഇതിനെ പ്രതിരോധിയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. അവ എന്തൊക്കെയെന്ന് നോക്കാം.

മധുരക്കിഴങ്ങ്
ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു. മധുരക്കിഴങ്ങ് ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് കുടലിലുണ്ടാകുന്ന ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ കഴിയും.

ബ്രൊക്കോളി
ബ്രൊക്കോളി ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ എന്നും മുന്നില്‍ തന്നെയാണ്. ട്യൂമര്‍ ഉണ്ടാക്കുന്ന കോശങ്ങളെ പ്രതിരോധിയ്ക്കാന്‍ ബ്രൊക്കോളി സഹായിക്കുന്നു.

തൈര്
കാല്‍സ്യത്തിന്റെ കലവറയാണ് തൈര്. പാലും പാലുല്‍പ്പന്നങ്ങളും ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിയ്ക്കാന്‍ മുന്നില്‍ തന്നെയാണ്. കുടലിലെ ക്യാന്‍സറിന് ഇത്രയും പറ്റിയ മറ്റൊരു ഔഷധമില്ല.

മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. മത്സ്യം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കുടല് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു.

പച്ചക്കറികള്‍
പച്ചക്കറികളില്‍ തന്നെ പച്ചനിറമുള്ളവ ആരോഗ്യത്തിന് അല്പം കൂടുതല്‍ ഗുണം നല്‍കുന്നതാണ്. കാബേജ്, കോളിഫഌര്‍, കുക്കുമ്പര്‍ തുടങ്ങിയവ ഉദാഹരണം.

മഞ്ഞള്‍
ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ മുന്നില്‍ നില്ക്കുന്ന കേമനാണ് മഞ്ഞള്‍. ശരീരത്തെ ഇഞ്ചിഞ്ചായി കാര്‍ന്നു തിന്നുന്ന ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് കുടലിലെ ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നത്.



Click it and Unblock the Notifications
