For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ വാങ്ങിച്ചോളൂ കൂടെ മരണവും...

|

ഓരോ ദിവസം ചെല്ലുന്തോറും ചിക്കന്റെ വില കുതിച്ചു കയറുകയാണ്. എന്നാല്‍ എന്ത് വില കൊടുത്തും നമ്മള്‍ മലയാളികള്‍ ചിക്കന്‍ കറി കഴിച്ചിരിയ്ക്കും എന്നതാണ് സത്യം. എന്നാല്‍ വില കൊടുത്ത് വാങ്ങുന്നത് ചിക്കന്‍ മാത്രമല്ല അതിനോടൊപ്പം മരണവുമാണ് എന്നത് നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ടര്േഷന്‍ (എഫ് ഡി എ) നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ബ്രോയ്‌ലര്‍ ചിക്കനില്‍ പതിയിരിക്കുന്ന അപകടം

ആഴ്‌സെനിക് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നമ്മുടെ നാട്ടില്‍ സാധാരണ പറയുന്ന പാഷാണമാണ് ഓരോ ദിവസവും ചിക്കന്‍ കഴിയ്ക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലേക്കെത്തുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇന്നത്തെ കാലത്ത് ചിക്കന്‍ വാങ്ങിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടെന്നു നോക്കാം.

 കോഴികളുടെ തീറ്റയില്‍

കോഴികളുടെ തീറ്റയില്‍

ഇറച്ചിക്കോഴികള്‍ക്ക് നല്‍കുന്ന തീറ്റിയിലാണ് ആഴ്‌സനിക് എന്ന രാസവസ്തുവിന്റെ സാന്നിധ്യം വളരെ വലിയ തോതില്‍ അടങ്ങിയിട്ടുള്ളത്. ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാണ് എന്നതാണ് സത്യം.

 കോഴിയുടെ ഭാരം കൂട്ടാന്‍

കോഴിയുടെ ഭാരം കൂട്ടാന്‍

കൊള്ളലാഭത്തിനു വേണ്ടി കോഴഇയുടെ ഭാരം കൂട്ടാനാണ് ആഴ്‌സനിക് ചേര്‍ക്കുന്നത്. അല്‍പനേരത്തെ സാമ്പത്തിക ലാഭത്തിനു വേണ്ടി മരണം വില കൊടുത്ത് വാങ്ങിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.

 കോഴിയുടെ നിറം മാറുന്നു

കോഴിയുടെ നിറം മാറുന്നു

നല്ല പിങ്ക് നിറമുള്ള ചിക്കന്‍ കാണുമ്പോള്‍ അത് ഫ്രെഷ് ആണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ മരണത്തിലേക്ക് അടുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ആര്‍സനിക് കൂടിയ തോതില്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണ് ചിക്കന്‍ കൂടുതല്‍ പിങ്ക് നിറത്തില്‍ കാണപ്പെടുന്നത്.

കോഴികളുടെ കരളില്‍

കോഴികളുടെ കരളില്‍

എഫ് ഡി എ പരിശോധനയ്ക്കായി ശേഖരിച്ച കോഴികളുടെ കരളിലാണ് ആഴ്‌സനിക് എന്ന വിഷവസ്തു കണ്ടെത്തിയത്.

 കുട്ടികളില്‍ നാഡീ സംബന്ധമായ അസുഖങ്ങള്‍

കുട്ടികളില്‍ നാഡീ സംബന്ധമായ അസുഖങ്ങള്‍

കുട്ടികളില്‍ നാഡീ സംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത്തരം ചിക്കന്‍ കഴിയ്ക്കുന്നത് കാരണമാകും. മെര്‍ക്കുറിയേക്കാള്‍ നാലിരട്ടിയിലധികം അപകടകരമാണ് ആര്‍സനിക്.

ചര്‍മ്മരോഗങ്ങള്‍ക്ക് കാരണം

ചര്‍മ്മരോഗങ്ങള്‍ക്ക് കാരണം

വിവിധ തരത്തിലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. പിന്നീട് ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത രീതിയിലേക്ക് ഇത്തരം ചര്‍മ്മപ്രശ്‌നങ്ങള്‍ മാറും.

 ക്യാന്‍സര്‍ എന്ന ഗുരുതര രോഗം

ക്യാന്‍സര്‍ എന്ന ഗുരുതര രോഗം

ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോമ ടിഷ്യൂ ശരീരത്തില്‍ പ്രവേശിക്കാനും ഇത് വഴി ശ്വാസകോശ ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍ എന്നിവ ഉണ്ടാവും എന്ന കാര്യം നിശ്ചയം.

 ചിക്കന്‍ വാങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍

ചിക്കന്‍ വാങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍

വില എത്ര കുറവാണെങ്കിലും പിങ്ക് നിറത്തിലുള്ള ചിക്കന്‍ വാങ്ങുന്നത് ഒഴിവാക്കുക. ഇതില്‍ ആര്‍സെനിക് അംശം കൂടിയ തോതില്‍ തന്നെ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.

 ചിക്കന്‍ വാങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍

ചിക്കന്‍ വാങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍

വെളുത്തതോ അല്ലെങ്കില്‍ മഞ്ഞ നിറമുള്ളതോ ആയ ചിക്കന്‍ മാത്രം വാങ്ങിക്കുക. ഇരുണ്ട നിറത്തിലുള്ളതോ ചാരനിറത്തോട് കൂടിയതോ ആയ ചിക്കന്‍ ഒരിക്കലും വാങ്ങിക്കരുത്.

 ചിക്കന്‍ വാങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍

ചിക്കന്‍ വാങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍

എന്ത് വസ്തു വാങ്ങിക്കുമ്പോള്‍ എക്‌സ്പയറി ഡേറ്റ് പരിശോധിയ്ക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് ചിക്കന്‍ വാങ്ങിക്കുമ്പോള്‍.

 ചിക്കന്‍ വാങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍

ചിക്കന്‍ വാങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍

ഓര്‍ഗാനിക് സെര്‍ട്ടിഫിക്കേഷനോട് കൂടിയ ചിക്കന്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഇതായിരിക്കും ചിക്കന്‍ വാങ്ങിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം.

English summary

Chicken meat contains cancer causing arsenic

FDA finally admits chicken meat contains cancer causing arsenic.
Story first published: Wednesday, May 11, 2016, 13:51 [IST]
X
Desktop Bottom Promotion