Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുരുഷന്മാരുടെ ഇടയ്ക്കുള്ള മൂത്രശങ്കയ്ക്കു പുറകില
ഇടക്കിടെ മൂത്രമൊഴിക്കേണ്ടുന്ന അവസ്ഥ അസ്വസ്ഥതയുണ്ടാക്കുന്നതും ക്ഷീണിപ്പിക്കുന്നതുമാണ്. ഈ പ്രശ്നം നേരിടുമ്പോള്‍ റിലാക്സ് ചെയ്യാനാവാതെ വരുകയും രാത്രിയില്‍ ഇടക്കിടെ ഉറക്കമുണരേണ്ടി വരുന്നതിനാല്‍ ഉറക്കത്തിന് ഭംഗം നേരിടുകയും ചെയ്യും.
അതേ സമയം തന്നെ നിങ്ങള്‍ ശ്രദ്ധ നല്കേണ്ടുന്ന ഗൗരവമുള്ള ഒരു പ്രശ്നം കൂടിയാണ് ഇത്. ഈ പ്രശ്നത്തിന് പിന്നിലെ കാരണം മനസിലാക്കേണ്ടതും ചികിത്സിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.
പുരുഷന്മാര്ക്ക് ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരുന്നതിന് പിന്നിലുള്ള ചില കാരണങ്ങള്‍ മനസിലാക്കുക.

പ്രമേഹം
പുരുഷന്മാരുടെ ഇടക്കിടെയുള്ള മൂത്രമൊഴിക്കലിനുള്ള ഒരു സാധാരണമായ കാരണമാണ് പ്രമേഹം. രക്തത്തില്‍ അധികമായുള്ള ഗ്ലൂക്കോസ് പുറന്തള്ളാന്‍ ശ്രമിക്കുന്നതാണ് ഇതിന് കാരണം. അമിതമായ ദാഹം മൂലം കൂടുതല്‍ വെള്ളം കുടിക്കുന്നതും ഇതിന് കാരണമാണ്.

വ്യായാമം
വ്യായാമങ്ങള്‍ അധികമായി ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ജലം ആവശ്യമായി വരും. നിങ്ങള്‍ ഒരു ബോഡി ബില്‍ഡറോ അത്ലെറ്റോ ആണെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കുകയും കൂടുതല്‍ തവണ മൂത്രമൊഴിക്കുകയും ചെയ്യും.

ഡൈയൂററ്റിക്
നിങ്ങളുടെ മരുന്നില്‍ അല്ലെങ്കില്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയാല്‍ അത് ഇടക്കിടെയുള്ള മൂത്രമൊഴിക്കലിന് ഇടയാക്കും. പല മരുന്നുകളും ഇതിന് കാരണമാകും. നിങ്ങള്‍ക്ക് ഈ പ്രശ്നം നേരിടുന്നുവെങ്കില്‍ ഡോക്ടറെ കാണുക. കോഫിയും, മദ്യവുമൊക്കെ ഡൈയൂറെറ്റിക് അഥവാ മൂത്രം വര്‍ദ്ധിപ്പിക്കുന്ന ഘടകം അടങ്ങിയതാണ്.

മൂത്രാശയത്തിലെ ക്യാന്‍സര്‍
മൂത്രാശയത്തിലെ ക്യാന്‍സര്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നതാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദനയും രക്തത്തിന്റെ അംശവും ഉണ്ടാകും.

പ്രോസ്റ്റേറ്റിന്റെ വികാസം
പ്രോസ്റ്റേറ്റിന്റെ സ്ഥാനം മൂത്രനാളിക്ക് അരികിലായതിനാല്‍ അതിന്റെ വികാസം മൂത്രമൊഴിക്കാന്‍ തോന്നലുണ്ടാക്കും. മൂത്രനാളിയിലുണ്ടാകുന്ന സമ്മര്‍ദ്ധമാണ് മൂത്രമൊഴിക്കാന്‍ തോന്നിപ്പിക്കുന്നത്. വികസിച്ച പ്രോസ്റ്റേറ്റ് കണ്ടെത്തുന്നത് പ്രയാസമാണെങ്കിലും മൂത്രം ഒഴിച്ചു തീര്‍ന്നില്ല എന്ന തോന്നല്‍, ചെറിയ തോതിലുള്ള നിയന്ത്രണമില്ലായ്മ, മൂത്രമൊഴിച്ച് തുടങ്ങാനുള്ള പ്രയാസം എന്നിവ വഴി ഇത് തിരിച്ചറിയാം.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
ചിലപ്പോള്‍ വികസിച്ച പ്രോസ്റ്റേറ്റ് ട്യൂമറിന്റെ ലക്ഷണമായിരിക്കും. ഇതും മൂത്രനാളിയില്‍ സമ്മര്‍ദ്ധമുണ്ടാക്കും. ഇടുപ്പിന്റെ ഭാഗത്തുണ്ടാകുന്ന ഏത് ട്യൂമറും ഈ പ്രശ്നമുണ്ടാക്കും.

മാനസിക കാരണങ്ങള്‍
ചിലര്‍ക്ക് മാനസികമായ കാരണങ്ങളാല്‍ ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നും. ഞരമ്പുകള്‍ ഇതിന് കാരണമാകാമെങ്കിലും ശീലങ്ങളും ടോയ്ലെറ്റിലേക്ക് പോകണം എന്ന തോന്നല്‍ പോലുള്ള മനസാസ്ത്രപരമായ കാരണങ്ങളും ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകും.

മൂത്രനാളിയിലെ അണുബാധ
മൂത്രനാളിയിലുണ്ടാകുന്ന അണുബാധ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നിപ്പിക്കും. ലൈംഗികരോഗങ്ങളും മൂത്രനാളിയില്‍ അണുബാധയ്ക്ക് കാരണമാകുന്നതാണ്.

ഇന്റര്സ്റ്റിറ്റിയല് സിസ്റ്റൈറ്റിസ്
മൂത്രശയത്തിന്റെ ഭിത്തിയിലുണ്ടാകുന്ന എരിച്ചില്‍ സംവേദനത്വം വര്‍ദ്ധിക്കാന്‍ ഇടയാക്കും. വേദനാജനകമായ, ഇടക്കിടെയുമുള്ള മൂത്രമൊഴിക്കല്‍ ഇതിന്റെ ലക്ഷണമാണ്. ലൈംഗിക ബന്ധത്തിനിടെയും വേദന അനുഭവപ്പെടാം.



Click it and Unblock the Notifications
