Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷന്മാര് അവഗണിക്കരുതാത്ത ക്യാന്‍സര്‍ ലക്ഷണം
ക്യാന്‍സറിന് ആണെന്നോ പെണ്ണെന്നോ വക ഭേദമില്ല. എന്നാല്‍ പലപ്പോഴും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെയായിരിക്കും ക്യാന്‍സര്‍ പിടി കൂടുന്നതും. എന്നാല്‍ പലര്‍ക്കും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അത്രത്തോളം തന്നെ പ്രകടമായിരിക്കണം എന്നില്ല. എളുപ്പത്തില്‍ നിങ്ങളുടെ വയര്‍ കുറയും
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് ക്യാന്‍സര്‍ വരാനുള്ള സാധ്യത പകുതിയിലധികമാണ്. പലപ്പോഴും ക്യാന്‍സര്‍ മുന്നോടിയായി നല്കുന്ന ലക്ഷണങ്ങളില്‍ പലതും നമ്മള് തിരിച്ചറിയുന്നില്ല. അതുകൊണ്ട് തന്നെ പുരുഷന്മാര് ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മൂത്രതടസ്സം
ക്യാന്‍സറിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് പുരുഷന്മാര് അനുഭവിക്കുന്ന മൂത്രതടസ്സം. എന്നാല്‍ മൂത്ര തടസ്സം നേരിടുന്ന എല്ലാവര്ക്കും ക്യാന്‍സര്‍ ഉണ്ടാവണമെന്നും ഇല്ല.

ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്
ഭക്ഷണം വിഴുങ്ങുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടും പലപ്പോഴും ക്യാന്‍സര്‍ ലക്ഷണം തന്നെയായിരിക്കണം. വെള്ളം കുടിയ്ക്കുമ്പോഴും ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതാവും ഉത്തമം.

മല-മൂത്ര വിസര്‍ജ്ജനത്തില്‍ രക്തം
മലമൂത്ര വിസര്‍ജ്ജനം നടത്തുമ്പോള്‍ രക്തം കാണപ്പെടുന്നതും ക്യാന്‍സറിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് കിഡ്നി, കുടല് ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണങ്ങളാകാം.

സ്തനാര്‍ബുദം പുരുഷന്മാരിലും
സ്തനാര്‍ബുദം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവും. സ്തനങ്ങളില്‍ അസാധാരണമായ നിറം മാറ്റവും വേദനയും വീക്കവും കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കണ്ട.

ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍
ചര്‍മ്മത്തില്‍ പെട്ടെന്ന് കാണപ്പെടുന്ന പാടുകളും കാക്കപ്പുള്ളികളും ത്വക്ക് ക്യാന്‍സറിന്റെ കാരണങ്ങളാകാം. എന്നാല്‍ എല്ലാ കാക്കപ്പുള്ളികളും പാടുകളും ത്വക്ക് ക്യാന്‍സര്‍ തന്നെ ആവണം എന്നില്ല.

ചുണ്ടിലും വായിലും വ്രണങ്ങള്‍
ചുണ്ടിലും വായിലുമുണ്ടാകുന്ന വ്രണങ്ങളാണ് പുരുഷന്മാര് അവഗണിക്കാന്‍ പാടില്ലാത്ത മറ്റു ക്യാന്‍സര്‍ ലക്ഷണങ്ങള്‍. പ്രത്യേകിച്ച് പുകവലിക്കാരാണ് ഇത്തരം മുറിവുകള്‍ക്ക് ശ്രദ്ധ നല്‍കേണ്ടത്. വായിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം പലപ്പോഴും ഇത്തരത്തിലുള്ള വ്രണങ്ങള്‍.

അസാധാരണമായ തൂക്കക്കുറവ്
യാതൊരു വിധത്തിലുള്ള കാരണങ്ങളുമില്ലാതെ തൂക്കം കുറയുന്നതാണ് മറ്റൊരു പ്രശ്നം. വ്യായാമം ചെയ്യാതെയും ഭക്ഷണം കുറയ്ക്കാതെയുമുള്ള ഇത്തരത്തിലുള്ള തൂക്കക്കുറവ് പലപ്പോഴും ക്യാന്‍സറിന്റെ ലക്ഷണം തന്നെയാവും.

നെഞ്ചെരിച്ചില്‍
പലര്‍ക്കും നെഞ്ചെരിച്ചില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്നതാണ് കാര്യം. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് സ്ഥിരമായി ഉണ്ടാവാറുള്ളതും. വയറിലെ ക്യാന്‍സറിന്റെ ലക്ഷണമാണ് ഇത്.



Click it and Unblock the Notifications
