For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രൊക്കാളി കഴിച്ചാല്‍ ക്യാന്‍സര്‍ വരുമോ?

By Super Admin
|

സൂപ്പര്‍ഫുഡായ ബ്രൊക്കോളി ധാരളമായി കഴിക്കുന്നത് കഴുത്തിലും തലയിലും വീണ്ടും ക്യാന്‍സര്‍ സെല്ലുകള്‍ രൂപപ്പെടുന്നത് തടയുമെന്ന് ഒരു പുതിയ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. കഴുത്തിലും തലയിലും ക്യാന്‍സറുള്ളവര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ ആപത്‍സ്ഥിതിയില്‍ തിരികെയെത്തുന്നതായി കാണാറുണ്ടെന്ന് യൂണിവേഴ്‍സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗിലെ ലീഡ് എഡിറ്റര്‍ ജൂലി ബൗമാന്‍ പറയുന്നു. ആർത്തവശേഷം ലൈംഗിക താൽപര്യം കുറയുന്നു?

ബ്രൊക്കോളിയില്‍ സള്‍ഫോറാഫെയ്നിന്‍റെ ശക്തമായ സംയുക്തം അടങ്ങിയിരിക്കുന്നു. സ്വഭാവികമായ മോളിക്യുലാര്‍ മിശ്രിതമായ ഇത് പാരിസ്ഥിതിക കാര്‍സിനോജെനുകളില്‍ നിന്ന് സംരക്ഷിക്കും.

ബ്രൊക്കോളിയുടെ സത്ത് കഴിക്കുന്നത് കോശങ്ങളിലെ സള്‍ഫോറാഫെയ്ന്‍ ഉത്തേജിപ്പിക്കുകയും അതുവഴി പ്രോട്ടീനിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇലക്കറികളിലടങ്ങിയ ഡിടോക്സിഫിക്കേഷന്‍ ജീനുകളെ ഇത് സജീവമാക്കും.

Brocoli may help fight head neck cancer recurrence study reveals

ഈ ജീനുകള്‍ കോശങ്ങളെ ക്യാന്‍സറില്‍ നിന്ന് തടയും. അവ കാര്‍‌സിനോജനുകളെ, പ്രത്യേകിച്ച് സിഗരറ്റ് വലിയില്‍ നിന്നുള്ളതിനെ നീക്കം ചെയ്ത് ശരീരം ശുദ്ധീകരിക്കും. വൃക്കരോഗങ്ങൾ അകറ്റാൻ വിറ്റാമിൻ ഡി

ക്യാന്‍സര്‍‌ പ്രിവെന്‍ഷന്‍ റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കഴുത്ത് അല്ലെങ്കില്‍ തലയില്‍ ക്യാന്‍സറുള്ളവരിലെ കോശങ്ങളെ പല അളവുകളില്‍ സള്‍‌ഫോര്‍‌ഫെയിന്‍ ഉപയോഗിച്ച് ചികിത്സിക്കുകയും സാധാരണ സ്ഥിതിയിലുള്ളവരുമായുള്ള താരതമ്യത്തില്‍ കഴുത്തിലും വായിലും ആരോഗ്യകരമായ കോശങ്ങള്‍ ഉള്ളതായി കണ്ടെത്തുകയും ചെയ്തു.

കൂടാതെ സമാനമായ ഒരു ടെസ്റ്റ് തല, കഴുത്ത് എന്നിവടങ്ങളില്‍ ഇതിനകം ക്യാന്‍സറുള്ള എലികളില്‍ എങ്ങനെയാണ് ബ്രൊക്കോളി സത്ത് പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നതിനായി നടത്തി.

ഈ സത്ത് ലഭിച്ച എലികളില്‍ സള്‍ഫോറഫെയ്ന്‍ ലഭിക്കാത്തവയേക്കാള്‍ കുറഞ്ഞ തോതിലേ ട്യൂമറുകള്‍ ഉണ്ടാകുന്നുവുള്ളെന്ന് കണ്ടെത്തി. മുഴുവന്‍ സസ്യത്തില്‍ നിന്ന് അല്ലെങ്കില്‍ സത്തില്‍ നിന്ന് സൃഷ്ടിച്ചെടുത്ത പ്രതിരോധ മരുന്ന് ഉത്പാദനച്ചെലവിലും, വിതരണച്ചെലവിലും വലിയ കുറവുണ്ടാക്കുമെന്നും ആയുര്‍ദൈര്‍ഘ്യത്തിലും, ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിത നിലവാരത്തിലും വലിയ സ്വാധീനമുണ്ടാക്കുമെന്നും ബോമാന്‍ പറയുന്നു.

English summary

Brocoli may help fight head neck cancer recurrence study reveals

New York, June 24 (IANS) Increased consumption of superfood broccoli may help prevent the recurrence of cancer cells in survivors of head and neck cancer, a new study has found
Story first published: Wednesday, July 20, 2016, 12:44 [IST]
X
Desktop Bottom Promotion