For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

|

മാറിടങ്ങള്‍ സ്ത്രീശരീരത്തിലെ വെറുംഭാഗമാണെന്നു മാത്രം കരുതരുത്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു പല കാര്യങ്ങളും പറയാന്‍ മാറിടങ്ങള്‍ക്കു സാധിയ്ക്കും.

മാറിടത്തിന്റെ വലിപ്പവും വലിപ്പവ്യത്യാസവും നിറവ്യത്യാസവും മറ്റു മാറ്റങ്ങളുമെല്ലാം പലപ്പോഴും സ്ത്രീയുടെ ആരോഗ്യത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. നല്ല ആരോഗ്യമെങ്കിലും അനാരോഗ്യപ്രശ്‌നങ്ങളെങ്കിലും മാറിടം നോക്കി തിരിച്ചറിയാമെന്നതാണ് വാസ്തവം.

മാറിടങ്ങള്‍ വെളിപ്പെടുത്തുന്ന ഇത്തരം ചില ആരോഗ്യരഹസ്യങ്ങളെക്കുറിച്ചറിയൂ. വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം അപകടം?

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നത് രണ്ടവസരങ്ങളിലാണ്. ഗര്‍ഭകാലത്തും അല്ലെങ്കില്‍ തടി കൂടുമ്പോഴും. തടി കൂടുന്നത് മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കും. കാരണം മാറിടങ്ങളിലുള്ളതു പ്രധാനമായും കൊഴുപ്പുകോശങ്ങളാണ്.

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടവലിപ്പം കുറയുന്നത് തൂക്കം കുറയുമ്പോഴാകാം, അല്ലെങ്കില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുമ്പോഴാകാം. മെനോപോസ് സമയത്ത് ഇത് സംഭവിയ്ക്കാം. ഇതൊന്നുമല്ല കാരണങ്ങളെങ്കില്‍ പോളിസിസ്റ്റിക് ഓവറി കൊണ്ടാകാം. ദിവസം 3 കപ്പു കാപ്പിയോ കൂടുതലോ കുടിയ്ക്ുന്ന സ്ത്രീകളില്‍ മാറിടവലിപ്പും കുറയുന്നതായി ബ്രിട്ടീഷ് മാഗസിന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുമുണ്ട്.

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

വലിയ മാറിടങ്ങള്‍ക്കു കാരണം ഡിഎന്‍എ ആകാം. വലിയ മാറിടങ്ങളും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നു ചില പഠനങ്ങള്‍ പറയുന്നുവെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

സ്തനാകൃതിയിലെ വ്യത്യാസത്തിലും കാരണം പലതാണ്. തടി കുറയുന്നതും കൂടുന്നതും, ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ എന്നിവയെല്ലാം ഇതിനു കാരണമാകും. പ്രായമേറുമ്പോള്‍ ഇലാസ്റ്റിസിറ്റി കുറഞ്ഞു സ്തനങ്ങള്‍ തൂങ്ങുന്നതും സാധാരണം.

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടത്തിലെ മുഴകള്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ലക്ഷണം മാത്രമല്ല, മാസമുറ സമയത്ത് ഇത്തരം മുഴകള്‍ ചില സ്ത്രീകളില്‍ രൂപപ്പെടും. ഇത് വേദനയുമുണ്ടാക്കും. ഇവ ആര്‍ത്തവശേഷം തനിയെ മാറുകയും ചെയ്യും.

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

കൂടുതല്‍ ഫൈബര്‍, ഗ്ലാഡുലാന്‍ ടിഷ്യു ഉള്ള മാറിടങ്ങളെങ്കില്‍ മുഴകളും തടിപ്പുമെല്ലാം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇത്തരം ഘട്ടങ്ങളില്‍ മാമോഗ്രാം വഴിയാണ് സ്തനാര്‍ബുദം പോലുള്ളവ കണ്ടെത്താന്‍ സാധിയ്ക്കൂ.

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

സ്തനത്തിലെ ചര്‍മത്തിന്റെ നിറവ്യത്യാസവും നിപ്പിളിലെ നിറവ്യത്യാസവുമെല്ലാം ഗര്‍ഭകാലത്തു പതിവാണ്. ഗര്‍ഭകാലത്ത് നിപ്പിളിനു ചുറ്റുമുള്ള ഇരുണ്ട നിറത്തിലെ ഏരിയോള എന്ന ഭാഗം കൂടുതല്‍ ഇരുണ്ടതാകും. നിപ്പിള്‍ സൈസ് കൂടും. ഇതല്ലാതെ സ്തനചര്‍മത്തില്‍ എന്തെങ്കിലും നിറവ്യത്യാസമുണ്ടാകുന്നത് ക്യാന്‍സര്‍ കാരണമാകാം. പ്രായമേറുന്തോറും ഇതുണ്ടാവാം.

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

നിപ്പിളില്‍ നിന്നുള്ള ഡിസ്ചാര്‍ജിന് ക്യാന്‍സര്‍ മാത്രമല്ല, കാരണം. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ഗര്‍ഭകാലം, തൈറോയ്ഡ്, മെനോപോസ് തുടങ്ങിയ പല കാരണങ്ങളാലും ഇതുണ്ടാകാം. ഗര്‍ഭലക്ഷണങ്ങളില്‍ ഒന്നുകൂടിയാണിത്.

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

മാറിടം പറയും ആരോഗ്യരഹസ്യങ്ങള്‍

ഉള്ളിലേയ്ക്കു വലിഞ്ഞ മുലഞെട്ടുകള്‍ ആദ്യമേ തന്നെ ഇങ്ങനെയാണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ പെട്ടെന്നാണ് ഇങ്ങനെ മാറുന്നതെങ്കില്‍ സ്തനാര്‍ബുദ സാധ്യത തള്ളിക്കളയാനുമാവില്ല.

English summary

Breast Reveals Health Secretes

Here are some of the secretes that women breast reveals. Read more to know about,
Story first published: Friday, July 22, 2016, 10:01 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more