For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപിച്ച ശേഷം ഉറങ്ങുമ്പോള്‍ സൂക്ഷിക്കുക

|

മദ്യപിയ്ക്കുന്നവര്‍ ഒട്ടും കുറവല്ല നമ്മുടെ നാട്ടില്‍. മദ്യപിച്ച് കഴിഞ്ഞാല്‍ ഇവര്‍ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് ഇവര്‍ക്കു പോലും അറിയില്ല. ചിലപ്പോള്‍ അത്രയേറെ പ്രശ്‌നമായിരിക്കും മദ്യം നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്നത്. മദ്യം ശരീരത്തില്‍ കളിയ്ക്കുന്ന കളികള്‍

എന്നാല്‍ മദ്യപിച്ച് ഉണര്‍ന്നിരിയ്ക്കുമ്പോള്‍ ഉണ്ടാക്കുന്ന പ്രശ്‌നത്തേക്കാള്‍ രസകരമാണ് മദ്യപിച്ചതിനു ശേഷം ഉറങ്ങുമ്പോള്‍ ഉണ്ടാവുന്നത്. മദ്യപിച്ച് ഉറങഅങുന്നവരുടെ ശരീരത്തില്‍ പല വിചിത്രമായ കാര്യങ്ങളും സംഭവിയ്ക്കും. അവ എന്തൊക്കെയെന്ന് അറിയേണ്ടേ? എന്തൊക്കെയെന്ന് നോക്കാം.

ആഴത്തിലുള്ള ഉറക്കത്തെ ഇല്ലാതാക്കും

ആഴത്തിലുള്ള ഉറക്കത്തെ ഇല്ലാതാക്കും

നന്നായി ഉറങ്ങണമെന്നു വിചാരിച്ചാണ് പലരും മദ്യപിക്കുന്നത് തന്നെ. എന്നാല്‍ മദ്യപിച്ചു കഴിഞ്ഞാല്‍ അത് നിങ്ങളുടെ ആഴത്തിലുള്ള ഉറക്കത്തെ ഇല്ലാതാക്കും. പെട്ടെന്ന് ഉറങ്ങുമെങ്കിലും ഇത് ആരോഗ്യകരമായ ഉറക്കത്തെ വളരെയധികം സ്വാധീനിയ്ക്കും.

 ഹൃദയ നിരക്ക് ഉയര്‍ത്തും

ഹൃദയ നിരക്ക് ഉയര്‍ത്തും

ഹൃദയനിരക്ക് ഉയര്‍ത്തുന്നതും മദ്യപിച്ച് ഉറങ്ങുന്നവരില്‍ സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും കാരണമാകും. മാത്രമല്ല മാനസികമായി കൂടി നമ്മളെ ഇത് തകര്‍ക്കും.

തലച്ചോറിനെ ബാധിയ്ക്കും

തലച്ചോറിനെ ബാധിയ്ക്കും

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിയ്ക്കും. ഓര്‍മ്മക്കുറവാണ് പ്രധാന പ്രശ്‌നം. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് പ്രധാനമായും കാണുക. ഓര്‍മ്മക്കുറവ് ഉണ്ടാക്കുന്നതിന് കാരണമാകും. പിന്നീട് പൂര്‍ണമായും ഓര്‍മ്മയില്ലാത്ത അവസ്ഥയിലേക്ക് നീങ്ങും.

 പന്നിയെപ്പോലെ വിയര്‍ക്കുന്നു

പന്നിയെപ്പോലെ വിയര്‍ക്കുന്നു

മദ്യപാനം നമ്മുടെ കിഡ്‌നിയെ തകരാറിലാക്കുന്നു. എന്നാല്‍ മദ്യപിച്ചതിനു ശേഷം അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിങ്ങളുടെ കിഡ്‌നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവാണ്. കിഡ്‌നി തന്നെയാണ് ശരീരത്ത വിയര്‍ക്കാന്‍ സഹായിക്കുന്നതും.

 ഉറക്കെയുള്ള കൂര്‍ക്കം വലി

ഉറക്കെയുള്ള കൂര്‍ക്കം വലി

സാധാരണ കൂര്‍ക്കം വലിയ്ക്കുന്നയാളാണെങ്കിലും മദ്യപിച്ച് കഴിഞ്ഞ് ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലി അസാധാരണമാം വിധം ശബ്ദത്തിലായിരിക്കും.

 ഉറക്കത്തിനു ശേഷമുള്ള ഊര്‍ജ്ജമില്ലായ്മ

ഉറക്കത്തിനു ശേഷമുള്ള ഊര്‍ജ്ജമില്ലായ്മ

മദ്യപിച്ച് ഉറക്കത്തിനു ശേഷം എണീക്കുമ്പോള്‍ നമുക്ക് ഉന്‍മേഷമില്ലായ്മ അനുഭവപ്പെടും. മടിയും ഊര്‍ജ്ജമില്ലായ്മയും ആയിരിക്കും പ്രധാന പ്രശ്‌നം.

English summary

Bizarre Things That Happen To Your Body When You Go To Sleep Drunk

Alcohol might helpyou to unwind for a moment but sleeping drunk might not be a very good idea because you would certainly not like to wake up the next day like you haven't had any rest all.
Story first published: Thursday, April 28, 2016, 16:48 [IST]
X
Desktop Bottom Promotion