Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
രാവിലെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അനിര്‍വ്വചനീയമാണ്. വെള്ളം കുടിയ്ക്കുന്നത് എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അത് വെറും വയറ്റില്‍ ആയാലോ ആരോഗ്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് വെറും വയറ്റിലുള്ള വെള്ളം കുടി. ഇനി പച്ചമുന്തിരി കഴിയ്ക്കാന്‍ മടിക്കണ്ട
ഇത് ആരോഗ്യം നല്‍കുമെന്ന് മാത്രമല്ലവയറിനെ ബാധിയ്ക്കുന്ന പല വിധ അസുഖങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഈ വെള്ളം കുടി. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് രാവിലെ തന്നെ ചൂടുവെള്ളം കുടിയ്ക്കുന്നതിലൂടെ ലഭിയ്ക്കുക എന്നു നോക്കാം.

ടോക്സിനെ പുറന്തള്ളുന്നു
പ്രഭാത ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിച്ചാല്‍ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളപ്പെടുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നതോടൊപ്പം ശരീരം ക്ലീനാവാനും സഹായിക്കുന്നു.

ചര്‍മ്മത്തിനെ സംരക്ഷിക്കുന്നു
ചര്‍മ്മ സംരക്ഷണത്തിനും രാവിലെ വെറും വയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നു.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ശോധന നന്നാക്കാനും രാവിലെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിയ്ക്കുന്നത് സഹായിക്കുന്നു.

ഹാങ് ഓവര്‍ കുറയ്ക്കുന്നു
ഹാങ് ഓവര്‍ ഇല്ലാതാക്കുന്നതിനും ചൂടുവെള്ളത്തിന് കഴിയുന്നു. മാത്രമല്ല ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയുടെ ഉപയോഗം കാരണം ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ രാവിലത്തെ വെള്ളം കുടിയ്ക്ക കഴിയുന്നു.

അമിതവണ്ണത്തെ ഇല്ലാതാക്കുന്നു
അമിതവണ്ണം ഇല്ലാതാക്കാന്‍ ഈ വെള്ളം കുടി സഹായിക്കുന്നു. ശരീരത്തിലെ അമിത കലോറിയും കൊഴുപ്പും കുറയ്ക്കാനാണ് പ്രധാനമായും ചൂടുവെള്ളം കുടി സഹായിക്കുന്നതും.

ഊര്‍ജ്ജം നല്കുന്നു
രാവിലെ തന്നെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് തുടങ്ങിയാല്‍ ഇത് ശരീരത്തിന് ഊര്‍ജ്ജം നല്കുന്നു. ഊര്‍ജ്ജം മാത്രമല്ല ശരീരത്തിനും മുഖത്തിനും തിളക്കവും ആരോഗ്യവും നല്കുന്നു.

വയര്‍ ക്ലീനാക്കുന്നു
വയര്‍ ക്ലീനാക്കുന്നതിന് രാവിലെ തന്നെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍ മതി. ഇത് വയറ്റിലുണ്ടാകുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരമാകും.



Click it and Unblock the Notifications
