Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ആയുസ്സ് നല്‍കും പച്ചവെള്ളത്തിലെ കുളി
എത്ര ക്ഷീണമാണെങ്കിലും പച്ചവെള്ളത്തിലൊരു കുളി പാസ്സാക്കി കഴിഞ്ഞാല്‍ ക്ഷീണമെല്ലാം പമ്പ കടക്കും എന്നത് സത്യം. ഇത് നല്ല ഉറക്കത്തിലേക്കും മാനലകാരോഗ്യത്തിലേക്കും നമ്മളെ കൊണ്ടു ചെന്നെത്തിക്കും. എന്നാല്‍ പലരും ഈ തണുപ്പു കാലത്ത് കുളിയ്ക്കാന്‍ ആശ്രയിക്കുന്നത് ചൂടുവെള്ളത്തെയാണ്.
എന്തൊക്കെയാണ് പച്ചവെള്ളത്തില്‍ കുളിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. ദിവസവും രണ്ട് നേരം കുളിയ്ക്കുന്നത് ആരോഗ്യം മാത്രമല്ല ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു.
ശരീര വേദനയ്ക്കും രക്തയോട്ടത്തിനും ആര്‍ത്രൈറ്റിസിനും എല്ലാം പരിഹാരമാണ് രണ്ടുനേരം പച്ചവെള്ളത്തിലുള്ള കുളി. ആരോഗ്യപരമായി എന്തൊക്കെ നേട്ടങ്ങളാണ് പച്ചവെള്ളത്തില്‍ കുളിയ്ക്കുന്നതിലൂടെ ഉണ്ടാവുക എന്നു നോക്കാം.

ശരീരവേദന പമ്പകടക്കും
പലപ്പോഴും ജോലി ചെയ്തു ക്ഷീണിച്ചവര്‍ക്ക് ശരീരവേദന സ്ഥിരമാണ്. അതുകൊണ്ടു തന്നെ ശരീര വേദന ഇല്ലാതാക്കാന്‍ പച്ചവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതാണ്.

നല്ല ഉറക്കത്തിന്
ക്ഷീണം വന്നാലും ഉറക്കം ലഭിയ്ക്കും. എന്നാല്‍ ആ ഉറക്കത്തിന് ആരോഗ്യമുണ്ടാവില്ല എന്നതാണ് സത്യം. പക്ഷേ പച്ചവെള്ളത്തില്‍ കുളി കഴിഞ്ഞതിനു ശേഷം നമുക്ക് ലഭിയ്ക്കുന്ന ഉറക്കത്തിന് ആരോഗ്യം കൂടുതലായിരിക്കും എന്നതാണ് സത്യം.

ബുദ്ധി ശക്തിയെ ഉണര്‍ത്തും
ബുദ്ധി ശക്തിയെ ഉണര്‍ത്തുന്നതിന് തണുത്തവെള്ളത്തിലെ കുളി സഹായിക്കുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ തന്നെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചര്‍മ്മത്തെ സംരക്ഷിക്കുന്നു
ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. ചൂടുവെള്ളമാണെങ്കില്‍ ശരീരത്തിലെ അളുക്കിനെ ഒന്നു കൂടി ദൃഡമാക്കുന്നു. എന്നാല്‍ തണുത്തവെള്ളം എല്ലാ അഴുക്കിനേയും കഴുകിക്കളയുന്നു.

എല്ലിനു ബലം നല്കുന്നു
എല്ലുകള്‍ക്കു ബലം നല്‍കുന്നതിന് പച്ചവെള്ളത്തിലെ കുളി സഹായിക്കുന്നു. ഇത് എല്ലു തേയ്മാനത്തെ ഇല്ലാതാക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് തണുത്തവെള്ളത്തിലെ കുളി സഹായിക്കുന്നു. എണ്ണ തേ്ച്ചുള്ള കുളിയാണെങ്കില്‍ ഉത്തമം.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
അമിത രക്തസമ്മര്‍ദ്ദത്തിന് പരിഹാരമാണ് തണുത്ത വെള്ളത്തിലെ കുളി. ഇത് നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു.

അമിതവണ്ണം കുറയ്ക്കുന്നു
പ്രമേഹവും പ്രഷറും ഉള്ളവര്‍ പലപ്പോഴും അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നത് ചൂടുവെള്ളത്തിലെ കുളിയാണ്. തടി കൂടാന്‍ പ്രധാന കാരണങ്ങളിലൊന്നും ഇതായിരിക്കും. എന്നാല്‍ തണുത്ത വെള്ളത്തിലെ കുളി ഇവരില്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.

ചുമയില്‍ നിന്നും ആശ്വാസം
ചുമയില്‍ നിന്നും ആശ്വാസം നല്‍കുന്നതിന് പലപ്പോഴും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. ഇത് കഫം കുറയ്ക്കാനും കാരണമാകും.

തലവേദനയ്ക്ക് പരിഹാരം
തലവേദനയ്ക്ക് പരിഹാരമാണ് പച്ചവെള്ളത്തിലുള്ള കുളി. പച്ചവെള്ളത്തില്‍ കുളിയ്ക്കുന്നത് നെറ്റിയിലെ രക്തയോട്ടത്തെ വേഗത്തിലാക്കുന്നു, ഇത് തലവേദന കുറയ്ക്കുന്നു.



Click it and Unblock the Notifications
