Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കണം, അല്ലെങ്കില്‍
ഉരുളക്കിഴങ്ങ് ദേശഭേദമില്ലാതെ എല്ലാവരും കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. പല രുചികളാണെങ്കിലും.
മിക്കവാറും വിഭവങ്ങളില്‍ തൊലിയില്ലാതെയാണ് ഉരുളക്കിഴങ്ങ് ഉപയോഗിയ്ക്കാറ്. പല ഭക്ഷ്യവസ്തുക്കളും തൊലിയോടെ കഴിയ്ക്കുമെങ്കിലും ഉരുളക്കിഴങ്ങ് ഈ വിഭാഗത്തില്‍ വരുന്നില്ല.
എന്നാല്‍ ഉരുളക്കിഴങ്ങുതൊലി കളയാതെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പൊട്ടാസ്യം
ഉരുളക്കിഴങ്ങുതൊലിയില് പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ പല കെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ ഒന്നാണ്. നാഡികള്‍ക്കും പൊട്ടാസ്യം അത്യാവശ്യം. ഉരുളക്കിഴങ്ങു തൊലിയില്‍ 600 ഗ്രാം പൊട്ടാസ്യമുണ്ടെന്നാണു പറയുക.

നിയാസിന് എന്ന ധാതുവും ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും നമ്മുെട ശരീരത്തിന് 16 മില്ലീഗ്രാം നിയാസിന് അത്യാവശ്യമാണ്.

പ്രോട്ടീന്‍, ധാതുക്കള്‍
ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, ധാതുക്കള്‍, മിനറലുകള്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഒരുമിച്ചു നല്‍കും.

അയേണ്‍
ശരീരത്തിന് അത്യാവശ്യം വേണ്ട ഒരു ഘടകമാണ് അയേണ്‍. ഉരുളക്കിഴങ്ങു തൊലിയില്‍ ഇതു ധാരാളം അടങ്ങിയിട്ടുണ്ട്. 3-5 ഉരുളക്കിഴങ്ങു തൊലിയില്‍ 4 മില്ലീഗ്രാം അയേണ്‍ ഉണ്ടാകും.

ദഹനത്തിന്
തൊലിയില്‍ ഫൈബര്‍ അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ദഹനത്തിന് ഇത് ഏറെ നല്ലതാണ്.

പ്രമേഹം
തൊലിയിലെ ഫൈബര്‍ കോശങ്ങള്‍ ഗ്ലൂക്കോസ് വലിച്ചെടുക്കുന്ന പ്രക്രിയ പതുക്കെയാക്കും. ഇതുവഴി പ്രമേഹം പോലുള്ള രോഗങ്ങള്‍ തടയാനും കുറയാനും സഹായിക്കും.

ഉരുളക്കിഴങ്ങ് തൊലിയോടെ
ഉരുളക്കിഴങ്ങ് തൊലിയോടെ പാചകം ചെയ്താലും രുചിയില്‍ വലിയ വ്യത്യാസം വരില്ലെന്നൊരു കാര്യം കൂടിയുണ്ട്.മുളച്ച ഉരുളക്കിഴങ്ങ് മരണം സമ്മാനിയ്ക്കും!!



Click it and Unblock the Notifications
