Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ
ക്യാന്‍സറിന് പ്രതിവിധി ബിയറോ?
ക്യാന്‍സര്‍ കണ്ടുപിടിക്കപ്പെട്ട കാലം മുതല്ക്കു തന്നെ മനുഷ്യന്റെ പേടിസ്വപ്നമാണ്. എത്രയൊക്കെ പൂര്‍ണമായും മാറിയെന്ന് പറഞ്ഞാലും വീണ്ടും വീണ്ടും ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ മിടുക്കനാണ് ക്യാന്‍സര്‍. അതുകൊണ്ട് തന്നെ എപ്പോഴും ഭീകര പരിവേഷം തന്നെയാണ് ക്യാന്‍സറിനുള്ളത്. എന്നാല്‍ ഇത്രയൊക്കെയെങ്കിലും ഫലപ്രദമായ ചികിത്സയും ക്യാന്സറിനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നമുക്ക് പണി തരുന്നത് ത്വക്ക് ക്യാന്‍സറാണ്. കണ്ടു പിടിയ്ക്കപ്പെടാന്‍ കാലതാമസമുണ്ടാകും എന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബിയര്‍ കഴിയ്ക്കുന്നത് ത്വക്ക് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ചെറുപ്പക്കാരിലെ ക്യാന്‍സര്‍ തടയാന്‍

ബിയറില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 3 ആണ് ഇതിനു കാരണം. ഇതില്‍ തന്നെ ബി 3യില്‍ ഉള്‍പ്പെടുന്ന നിക്കോട്ടിനമൈഡിന് തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത പകുതിയായി കുറയ്ക്കും. അതുകൊണ്ട് തന്നെ ബിയര്‍ കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വളരെയധികം കുറയ്ക്കുമെന്നാണ് പറയുന്നത്.

386 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. അതിനായി നിക്കോട്ടിനാമൈഡ് അടങ്ങിയ മരുന്ന് നല്ഡകുകയാണ് ചെയ്തത്. ഇത് സാധാരണ ക്യാന്‍സര്‍ മരുന്നുകളേക്കാള്‍ 23 ശതമാനത്തോളം അധികഗുണമാണ് നല്‍കിയത്. മാത്രമല്ല നിക്കോട്ടിനമൈഡ് സുരക്ഷിതവും ചിലവു കുറഞ്ഞതുമാണ് എന്നതാണ സത്യം. മാത്രമല്ല ത്വക്ക് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ ഏറ്റവും ഫലപ്രദമാ മാര്‍ഗ്ഗം കൂടിയാണ് ഇത് എന്ന കാര്യത്തിലും തര്‍ക്കമില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മാത്രമല്ല ഇത് ശരീരത്തിലെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
