For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രില്‍ഡ് ചിക്കന്‍ നമ്മുടെ വയറ്റില്‍ ചെയ്യുന്നത്‌

ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

ചിക്കന്‍ വിഭവങ്ങള്‍ക്ക് പ്രാധാന്യം കൂടിവരുന്ന കാലമാണ് ഇന്നു നമ്മള്‍ കണ്ട് കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും നമ്മുടെ തീന്‍മേശകള്‍ ചിക്കന്‍ വിഭവങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരിക്കും. ഇതാകട്ടെ രോഗങ്ങളെ കൂട്ടിക്കൊണ്ട് വരുന്ന കാര്യത്തില്‍ എന്നും മുന്‍പിലായിരിക്കും. 8 ഗ്ലാസ്സ് വെള്ളം ദിവസവും, കാരണം ഇതാ...

ചിക്കന്‍ വിഭവങ്ങളില്‍ തന്നെ എന്നും പ്രിയപ്പെട്ടതാണ് ഗ്രില്‍ഡ് ചിക്കന്‍. ഇന്ന് ഗ്രില്‍ഡ് ചിക്കന്‍ ഇല്ലാത്ത വൈകുന്നേരങ്ങളെക്കുറിച്ച് നമുക്ക് ആലോചിക്കാന്‍ തന്നെ കഴിയില്ല. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണോ എന്നതാണ് ആദ്യം അറിയേണ്ട കാര്യം. ദോഷവശങ്ങള്‍ ധാരാളമാണ് ഗ്രില്‍ഡ് ചിക്കിനില്‍. എന്തൊക്കെയെന്ന് നോക്കാം.

പക്ഷാഘാതത്തിന് കാരണം

പക്ഷാഘാതത്തിന് കാരണം

പക്ഷാഘാതം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് സ്ഥിരമായി കഴിച്ചാല്‍ പക്ഷാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി നശിപ്പിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് രോഗപ്രതിരോധ ശേഷി നശിപ്പിച്ച് രോഗങ്ങളെ കൂടുതല്‍ നമ്മളിലേക്കടുപ്പിയ്ക്കുന്നു.

 വൃക്കയിലെ അര്‍ബുദം

വൃക്കയിലെ അര്‍ബുദം

വൃക്കയിലെ അര്‍ബുദത്തിന് ഇത് പ്രധാന കാരണമാകുന്നു. ഉയര്‍ന്ന തീയ്യില്‍ നേരിട്ട് പാകം ചെയ്യുന്ന വിഭവങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും വൃക്കയെ തകരാറിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വയറ്റിലെ വിരകള്‍

വയറ്റിലെ വിരകള്‍

വയറ്റില്‍ കൂടുതല്‍ വിരകള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന വിരകള്‍ക്ക് ഗ്രില്‍ഡ് ചിക്കന്റെ ഉപയോഗം പ്രശ്‌നമാകുന്നു.

 ചിക്കന്‍ വേണ്ടത്ര വേകുന്നില്ല

ചിക്കന്‍ വേണ്ടത്ര വേകുന്നില്ല

കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര വേകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

മലിനമായ സാഹചര്യങ്ങള്‍

മലിനമായ സാഹചര്യങ്ങള്‍

പലപ്പോഴും മലിനമായ സാഹചര്യങ്ങളിലാണ് ഗ്രില്‍ഡ് ചിക്കന്‍ വേവിയ്ക്കുന്നത് തന്നെ. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു എന്നതാണ് സത്യം.

English summary

Bacteria in undercooked chicken may lead to paralysis

Bacteria in undercooked chicken may lead to paralysis, read to know more.
Story first published: Monday, December 26, 2016, 10:23 [IST]
X
Desktop Bottom Promotion