Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആയുര്‍വ്വേദചികിത്സ വൃക്കകളെ നശിപ്പിക്കുന്നു
ഋതുക്കള്‍ക്കും ഋതുചര്യകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ആയുര്‍വ്വേദം. ഓരോ ഋതുക്കള്‍ക്കുമനുസരിച്ച് ചികിത്സാ രീതിയിലും മാറ്റം വരുന്നു. രോഗ ശമനത്തിന് അല്പം കാലതാമസമുണ്ടാകുമെന്നതൊഴിച്ചാല് ആയുര്‍വ്വേദത്തിന് മറ്റൊരു ദോഷവശങ്ങളുമില്ല. എന്നാല്‍ പല ആയുര്‍വ്വേദ മരുന്നുകളും വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. വൃക്ക രോഗം മാത്രമല്ല പല മരുന്നുകളും ക്യാന്‍സറിനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ശാസ്ത്രഞ്ജരെ പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ നിന്നുള്ള പല പച്ചമരുന്നുകളും ഇപ്പോള്‍ സംശയത്തിന്റെ മുനയിലാണ്. ഈ ശീലങ്ങള്‍ കിഡ്നിയെ കേടു വരുത്തും

ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങളിലാണ് പ്രധാനമായും ആയുര്‍വ്വേദ ചികിത്സകള്‍ കിഡ്നി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍ ചികിത്സകള്‍ മൂലം പലരും വൃക്കരോഗത്തിനും ബ്ലാഡര്‍ ക്യാന്‍സറിനും ഇരയായതായി പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ലണ്ടന്‍ കിങ്സ് കോളജിലെ പ്രൊഫസര്‍മാരാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിയ്ക്കുന്നത്. മാത്രമല്ല ആസ്ത്മയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, അമിതവണ്ണം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ വാതരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ പല രാജ്യങ്ങളിലും ഇത്തരം മരുന്നുകള്‍ നിരോധിച്ചിട്ടുണ്ട്. കിഡ്നി ആരോഗ്യത്തിനു ചില വഴികള്‍

പലപ്പോഴും ഇത്തരം മരുന്നുകളിലുപയോഗിക്കുന്ന അരിസ്റ്റലോക്കിക്ക് ആസിഡ് ആണ് ഇത്തരം ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിതെളിയ്ക്കുന്നതും. ഇവ വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കുന്നു. എന്തിനും ഏതിനും പാര്‍ശ്വഫലങ്ങളില്ലെന്ന ധാരണയില്‍ ആയുര്‍വ്വേദത്തെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ താക്കീത്. ആദ്യകാലങ്ങളില്‍ ആയുര്‍വ്വേദ മരുന്നുകളില്‍ യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ ചികിത്സാരീതിയും മറ്റും ആയുര്‍വ്വേദ മരുന്നുകളേയും പ്രതികൂലമായി പിടികൂടിയിട്ടുണ്ട് എന്നതാണ് കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
