ജോലിയിലെ പ്രശ്നങ്ങൾക്ക് രക്ഷിതാക്കൾ കുറ്റക്കാരോ

By Super Admin

ഇന്നത്തെ യുവതലമുറയെ സംബന്ധിച്ചേടത്തോളം അവർ കൂടുതൽ പിരിമുറുക്കം അനുഭവിക്കുന്നവരാണ് .ജോലിസ്ഥലത്തായാലും വീട്ടിലായാലും ശാന്തത ലഭിക്കാതെ എന്തിനൊക്കെയോ വേണ്ടി അവർ ഓടി നടക്കുന്നു.

കൈനിറയെ പണവും ,നല്ല ജോലിയും ആശിക്കാത്തവർ ഉണ്ടാവില്ല. പക്ഷെ സംതൃപ്ത്തമായ ഒരന്തരീക്ഷം പലപ്പോഴും ഉണ്ടാവാറില്ല എന്നതാണ് വാസ്തവം .പല സ്ഥലങ്ങളിലും ജോലിക്കിടയിൽ മേലധികാരികളുമായി രമ്യതയിൽ കഴിയാൻ പലർക്കും ആവുന്നില്ല . അതിനു കാരണമായി അവർ കുറ്റപ്പെടുത്തന്നത് രക്ഷിതാക്കളെയാണ്..

അടുത്ത കാലത്ത് മാനുഷികമായ ബന്ധങ്ങളെ കുറിച്ച് ഏതാനും ഗവേഷകർ പഠനം നടത്തുകയുണ്ടായി.യാഥാർത്ഥത്തിൽ ഏതു വിഷമഘട്ടത്തിലും കുട്ടികൾക്ക് തണലായി വർത്തിക്കുന്നവർ മാതാപിതാക്കളാണ് .പ്രത്യേകിച്ച് അമ്മമാർ.എന്നവർ വിലയിരുത്തിയിട്ടുണ്ട് . .

മക്കൾക്ക്‌ എന്തു വിഷമതകൾ വന്നാലും അത് പരിഹരിക്കാനുള്ള പോംവഴി നിർദേശിക്കുന്നത് സാധാരണമായി അമ്മമാരാണ്.. അമ്മയുടെ സാന്ത്വനസ്പർശം ഏറ്റവും പ്രധാനമാണ്. മക്കൾ എത്ര വളർന്നാലും രക്ഷിതാക്കൾക്ക് അവർ കുട്ടികൾ .തന്നെയാണ്

ഇതേക്കുറിച്ച് പഠനം നടത്തിയ 'അലാബാമ'സർവകലാശാലയിലെ 'പീറ്റർ ഹാർസ് 'എന്ന ഗവേഷകൻ അച്ഛനമ്മമാരുടെ സ്നേഹവും പരിലാളനയും മക്കൾക്ക്‌ എല്ലാതരത്തിലും ആശ്വാസകരം തന്നെയെന്ന് പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നു '.ജോൺ ബൗൾബി 'എന്ന മനശ്ശാസ്ത്രജ്ഞവിദഗ്ദ്ധനും ഈ വിഷയത്തെക്കുറിച്ച് ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത് .


ഇതിൽ ചില കാര്യങ്ങൾ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് ..നല്ല രീതിയിൽ അച്ഛനമ്മമാരിൽനിന്ന് സ്നേഹവും ,സാന്ത്വനവുംലഭിച്ചിട്ടുള്ള കുട്ടികൾ വളർന്നുവരുമ്പോഴും ഈ സുരക്ഷിതത്വം അനുഭവിക്കുന്നവരാണ്. .എന്തു സാഹചര്യത്തെയും നേരിടാനുള്ള ഒരു മനസ്സും ,ക്ഷമാശീലവും ഇവരിൽ കാണാം .

വാസ്തവത്തിൽ വളരുന്ന ചുറ്റുപാടുകളാണ് ജീവിതത്തിൽ ഉടനീളം ഒരു വ്യക്തിയെ സ്വാധീനിക്കുന്നത് എന്നർത്ഥം .

കുട്ടിക്കാലത്തുതന്നെ അച്ഛനമ്മമാരിൽ നിന്ന് ഒരുപാട് ശാസനയും,കടുത്ത ശകാരവും കേട്ടു വളർന്നവരാണെങ്കിൽ അതു ജീവിതത്തിൽ ഉടനീളം അവരെ ബാധിക്കും.കുട്ടിക്കാലത്തുതന്നെ ഉപേക്ഷിക്കപ്പെട്ടവരാണെങ്കിൽ
ജീവിതം കൂടുതൽ കലുഷമാകും.

Image

ഇത്തരക്കാർ ഉത്കണ്ഠാകുലരും അസ്വസ്ഥരും ആയിരിക്കും. ജോലിയിലെ വിരസതക്കും മേലധികാരികളോടുള്ള തർക്കങ്ങൾക്കും ഇക്കൂട്ടർ മുൻപന്തിയിലാവും.മാത്രമല്ല മുതിർന്നു വരുമ്പോൾ രക്ഷിതാക്കളോടും അവർ ഈ നിലപാട് തന്നെ സ്വീകരിക്കും. ഏതു സാഹചര്യത്തിലും പൊരുത്തപ്പെടാൻ ഇവർക്ക് വിഷമമായിരിക്കും.എന്തിനോടും വിയോജീപ്പ് എന്നതാവും ഇവരുടെ രീതി.

ജോലിയോട് കൂറു പുലർത്തുന്നവരാവട്ടെ,അവർ വളർന്നു വന്ന സാഹചര്യം അനുസരിച്ച് മേലധികാരികളോട് സഹകരിക്കാൻ എപ്പോഴും തയ്യാറാവും അവർക്കു വേണ്ട നിർദേശങ്ങളും ഒപ്പം അംഗീകാരങ്ങളും നൽകാൻ മേലധികാരികൾക്കും മടി കാണില്ല .

അതേസമയം അനുകൂലമായ മനോഭാവം ഇല്ലാത്തവർ ഓഫീസ് കാര്യങ്ങളിൽ വിമുഖരും ,വിഷമങ്ങൾ സൃഷ്ടിക്കുന്നവരും ആയിരിക്കും.

ഒരു വ്യക്തിയുടെ എല്ലാ സ്വഭാവവൈശിഷ്ട്യങ്ങൾക്കും കാരണം വളർന്നു വരുന്ന സാഹചര്യങ്ങൾ തന്നെയാണ് എന്നാണ് പഠനങ്ങൾ .തെളിയിക്കുന്നത്

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion