For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈവ് ചെയ്യുമ്പോള്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ചാല്‍....

By Super
|

മൊബൈല്‍ ഫോണുകളുടെ വരവോടെ സംഗീതാസ്വാദകരുടെ എണ്ണം കൂടിയിട്ടുണ്ട്‌. വെറുതെ കിട്ടുന്ന സമയങ്ങളില്‍ പാട്ട്‌ കേട്ട്‌ സ്വയം മറന്നിരിക്കാറുണ്ട്‌ നമ്മളില്‍ പലരും. ഇതിന്‌ പുറമെ ജോലിക്കും മറ്റ്‌ ആവശ്യങ്ങള്‍ക്കുമായി മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടി വരുന്നവരും നിരവധിയാണ്‌.

എന്നാല്‍, മൊബൈല്‍ റേഡിയേഷന്‍ സ്ഥിരമായി ഏല്‍ക്കുന്നതും ഇയര്‍ഫോണുകള്‍ നിരന്തരമായി ഉപയോഗിക്കുന്നതും ചെവിക്ക്‌ തകരാര്‍ ഉണ്ടാക്കിയേക്കാം എന്നാണ്‌ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. ഇന്ന്‌ നഗരവാസികളായ ജനങ്ങളില്‍ ഏറെ പേരെയും ബാധിക്കുന്ന സാധരണ കേഴ്‌വി പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ ശബ്ദം മൂലമുണ്ടാകുന്ന കേഴ്‌വി നഷ്ടം( എന്‍ഐഎച്ച്‌എല്‍) .

ear1

സെല്‍ ഫോണ്‍ റേഡിയേഷനില്‍ നിന്നും സ്വയം സംരക്ഷിക്കുന്നതിനുള്ള ചില വഴികള്‍

സംസാരിക്കുമ്പോള്‍ ഫോണ്‍ ചെവിയില്‍ നിന്നും അകറ്റി പിടിക്കുക, ഏറെ നേരം സംസാരിക്കുകയാണെങ്കില്‍ ഫോണ്‍ ഇരു ചെവികളിലും മാറി മാറി വയ്‌ക്കുക.

ശബ്ദം താഴ്‌ത്തി വച്ച്‌ സംസാരിക്കുക അല്ലെങ്കില്‍ സ്‌പീക്കര്‍ മോഡില്‍ ഇടുക

ഫോണ്‍ ശരീരത്തോട്‌ ചേര്‍ത്ത്‌ വയ്‌ക്കാതിരിക്കുക

സാധ്യമാകുമ്പോഴൊക്കെ സംസാരം ഒഴിവാക്കി മെസ്സേജ്‌ ചെയ്യുക

ഡോക്ടറെ കണ്ട്‌ പതിവായി ചെവി വൃത്തിയാക്കുക

സിഗ്നല്‍ നന്നായി ലഭിക്കുന്ന ഇടം കണ്ടെത്തി അവിടെ നിന്ന്‌ സംസാരിക്കുക

ear3

കോള്‍ കണക്ട്‌ ചെയ്‌തതിന്‌ ശേഷം മാത്രം ഫോണ്‍ ചെവിയില്‍ വയ്‌ക്കുക

തുടര്‍ച്ചയായി പത്ത്‌ മിനുട്ടില്‍ കൂടുതല്‍ ഫോണില്‍ സംസാരിക്കുന്നത്‌ ഒഴിവാക്കുക, ദിവസം 60 മിനുട്ടില്‍ കൂടുതല്‍ ഫോണില്‍ സംസാരിക്കാതിരിക്കുക.

സൈനസ്‌, ജലദോഷം എന്നിവ ഉണ്ടെങ്കില്‍ കേഴ്‌വി പ്രശ്‌നമില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക

തലച്ചോറിലും കോശങ്ങളിലും ഉള്ള റേഡിയേഷന്റെ സ്വാധീനം മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലായിരിക്കും കൂടുതല്‍ അതിനാല്‍ കുട്ടികളില്‍ നിന്നും മൊബൈല്‍ ഫോണ്‍ അകറ്റി വയ്‌ക്കുക.

ശ്രദ്ധ കൂടുതല്‍ വേണ്ടതിനാല്‍ ഡ്രൈവ്‌ ചെയ്യുമ്പോഴും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക.

വാഹനങ്ങളില്‍ യാത്ര ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. ടവറുമായിട്ടുള്ള ബന്ധം നിലനിര്‍ത്താന്‍ ഫോണ്‍ ശ്രമിക്കുന്നതിനാല്‍ റേഡിയേഷന്‍ പലമടങ്ങ്‌ ഉയരാന്‍ കാരണമാകും .

പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രണത്തിലാക്കുക- പ്രമേഹം മൂലം നാഡികളുടെ അറ്റം നശിക്കുകയും ഇത്‌ കേഴ്‌വി നഷ്ടത്തിന്‌ കാരണമാവുകയും ചെയ്യും. കൊളസ്‌ട്രോള്‍ നില ഉയരുന്നത്‌ ചെവിയിലെ രക്ത ധമനികളില്‍ തടസ്സം സൃഷ്ടിക്കുകയും കേഴ്‌വി നഷ്ടത്തിലേക്ക്‌ നയിക്കുകയും ചെയ്യും.

ദീര്‍ഘ നേരം ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ചെവിയിലെ കോശങ്ങളിലുള്ള ദ്രവം ചൂടാകുകയും തലയില്‍ മൂളല്‍ ശബ്ദം അനുഭവപ്പെടാന്‍ കാരണമാവുകയും ചെയ്യും. തലച്ചോറിലെ കേഴ്‌വി പ്രദേശത്ത്‌ മൈക്രോ തരംഗങ്ങള്‍ കാരണം ഉണ്ടാകുന്ന വൈദ്യുതി പ്രവാഹം മൂലം ഇല്ലാത്ത ശബ്ദം കേള്‍ക്കുന്നതായി അനുഭവപ്പെടും.

ear4

പാട്ട്‌ കേള്‍ക്കുന്നതിനായി ഇയര്‍ഫോണ്‍, ബ്ലൂടൂത്ത്‌ എന്നിവ ദീര്‍ഘ നേരം ഉപയോഗിക്കുന്നത്‌ ഇവയ്‌ക്ക്‌ കാരണമാകാം:-

അണുബാധ പോലുള്ള പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതെ ചെവിയക്ക്‌ വേദന

ചെവി, തലയോട്ടി പോലുള്ള സമീപ കോശങ്ങളില്‍ എരിച്ചില്‍,തരിപ്പ്‌


ഓര്‍മ്മ നഷ്ടം, ശ്രദ്ധ കുറവ്‌ ,ആശയ കുഴപ്പം, മാനസിക നിലയില്‍ പെട്ടെന്ന്‌ മാറ്റം വരുക

ഉറക്കം ഇല്ലായ്‌മ, ചെവിയില്‍ മണിയടി ശബ്ദം അനുഭവപെടുക

കണ്ണുകളില്‍ നേരത്തെ തിമിരം ഉണ്ടാവുക,

ഡോപാമൈന്‍, സെറോടോണിന്‍ തുടങ്ങിയ തലച്ചോറിലെ ഹോര്‍മോണുകളുടെ നിലയില്‍ ഉണ്ടാകുന്ന മാറ്റം സ്വഭാവത്തെയും ഉറക്കത്തെയും സ്വാധീനിക്കും.

ജീവ ചക്രം(ഉറക്കം, നടത്തം, കഴിക്കല്‍) ശരീര പ്രവര്‍ത്തനങ്ങള്‍,ബീജോത്‌പാദനം എന്നിവയില്‍ മാറ്റം, ഭ്രൂണത്തിന്‌ അസാധാരണ വളര്‍ച്ച, ഗര്‍ഭച്ഛിദ്രം

English summary

Are Earphones Damaging Your Hearing

Here are some of the tips to use earphones to avoid damaging your hearing. Read more to know about,
Story first published: Thursday, February 25, 2016, 13:19 [IST]
X
Desktop Bottom Promotion