Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സബര്ജല് എന്ന മൃതസഞ്ജീവനി
മൃതസഞ്ജീവനി മരണത്തില്‍ നിന്നു പോലും നമ്മെ രക്ഷിക്കും. സബര്ജല് അതുപോലെ തന്നെയാണ്. കാരണം സബര്ജല് ഉപയോഗിക്കുന്നത് അത്രയേറെ ആരോഗ്യഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് സബര്ജല് ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്.
എന്തൊക്കെയാണ് സബര്ജല് കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാവും സബര്ജല് എന്ന പിയര്‍ പഴത്തിന്. എങ്ങനെയെന്ന് നോക്കാം.

ഹൃദയാഘാതം ചെറുക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കുക എന്നത് സബര്ജല് ഒരു ധര്‍മ്മമായ് ഏറ്റെടുത്തിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ സബര്ജല് ഹൃദയാഘാതത്തെ വളരെ വിദഗ്ധമായി തന്നെ നേരിടുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 34 ശതമാനം വരെ കുറയ്ക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ സബര്ജല് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിലടങ്ങിയിട്ടുള്ള ഗ്ലിസറിന്‍ കണ്ടന്റ് ആണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നത്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും സബര്ജല് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കോപ്പര്‍ എന്നിവയാണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സബര്ജല് മുന്നില്‍ തന്നെയാണ്. ദിവസവും സബര്ജല് കഴിക്കുന്നത് ശാരീരികമായ എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കുന്നു.

ദഹനപ്രശ്നങ്ങള്‍
ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും സബര്‍ജില്‍ കഴിയ്ക്കാം. ഭക്ഷണശേഷം ഉറങ്ങുന്നതിനു മുന്‍പ് ഒരു കഷ്ണം സബര്‍ജില്‍ ശീലമാക്കാം.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ പരിഹരിയ്ക്കുന്നതിനും സബര്ജല് കഴിച്ച് പരിഹാരം കാണാം. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാം.

തൊണ്ട വേദന
തൊണ്ട വേദന പോലുള്ള പ്രശ്നങ്ങള്‍ അഭിമുഖൂകരിക്കുന്നവര്ക്കും ഇത് ആശ്വാസകരമാണ്. സബര്ജല് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് തൊണ്ട വേദനയെ നിശ്ശേഷം മാറ്റും.



Click it and Unblock the Notifications
